Jump to content

എം.കെ. സ്റ്റാലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.കെ. സ്റ്റാലിൻ
തമിഴ്‌നാടിന്റെ മുഖ്യമന്ത്രി
പദവിയിൽ
ഓഫീസിൽ
മേയ് 7 2021
Deputyഉദയനിധി സ്റ്റാലിൻ
മുൻഗാമിഎടപ്പാടി കെ. പളനിസാമി
മണ്ഡലംകൊളത്തൂർ
തമിഴ്‌നാടിന്റെ 1-ാമത് ഉപമുഖ്യമന്ത്രി
ഓഫീസിൽ
29 മേയ് 2009 – 15 മേയ് 2011
ഗവർണ്ണർസുർജിത് സിംഗ് ബർണാല
മുഖ്യമന്ത്രിഎം. കരുണാനിധി
മുൻഗാമിപുതിയതായി രൂപീകരിച്ച പദവി
പിൻഗാമിഒ. പനീർശെൽവം
തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
25 മേയ് 2016 – 5 മേയ് 2021
Deputyദുരൈ മുരുകൻ
മുൻഗാമിവിജയകാന്ത്
പിൻഗാമിഎടപ്പാടി കെ. പളനിസാമി
മണ്ഡലംകൊളത്തൂർ
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റ്
പദവിയിൽ
ഓഫീസിൽ
4 ജനുവരി 2017
രാഷ്ട്രപതിഎം. കരുണാനിധി
സെക്രട്ടറി ജനറൽകെ. അൻപഴകൻ
മുൻഗാമിപുതിയതായി രൂപീകരിച്ച പദവി
ചെന്നൈയുടെ 37-ാമത് മേയർ
ഓഫീസിൽ
ഒക്ടോബർ 1996 – ഒക്ടോബർ 2002
മുൻഗാമിആർ. ആറുമുഖം
പിൻഗാമിഎം. സുബ്രഹ്മണ്യം
വ്യക്തിഗത വിവരങ്ങൾ
ജനനം
മുത്തുവേൽ കരുണാനിധി സ്റ്റാലിൻ

(1953-03-01) 1 മാർച്ച് 1953  (71 വയസ്സ്)
മദ്രാസ്, മദ്രാസ് സംസ്ഥാനം, (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ)
രാഷ്ട്രീയ കക്ഷി ദ്രാവിഡ മുന്നേറ്റ കഴകം
പങ്കാളിദുർഗ സ്റ്റാലിൻ (m.1976-present)
Relationsകരുണാനിധി കുടുംബം കാണുക
കുട്ടികൾഉദയനിധി സ്റ്റാലിൻ
ചെന്താമരൈ
മാതാപിതാക്കൾ
വസതിsനീലങ്കരൈ, ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ
ജോലിഅഭിനേതാവ്, രാഷ്ട്രീയപ്രവർത്തകൻ
വെബ്‌വിലാസംhttp://mkstalin.in/

തമിഴ്‌നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമാണ് എം.കെ. സ്റ്റാലിൻ എന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. ,പലപ്പോഴും അദ്ദേഹത്തിന്റെ ഇനീഷ്യലുകൾ എംകെഎസ് തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണിദ്ദേഹം. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. [1][2]

തമിഴ്‌നാടിന്റെ മൂന്നാമത് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമായിരുന്ന എം. കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനാണ് സ്റ്റാലിൻ. മദ്രാസ് സർവകലാശാലയ്ക്കു കീഴിലുള്ള ദ ന്യൂ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി. [3] 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രൂപീകരിച്ച മന്ത്രിസഭയിൽ തദ്ദശസ്വയംഭരണ വകുപ്പിന്റെയും ഗ്രാമീണ വികസനവകുപ്പിന്റെയും മന്ത്രിയായിരുന്നു. 2009 മേയ് 29-ന് തമിഴ്‌നാട് ഗവർണർ സുർജിത് സിങ് ബർണാല, സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി നാമനിർദ്ദേശം ചെയ്തു. [4]

2013 ജനുവരി 3-ന് സ്റ്റാലിനായിരിക്കും തന്റെ പിൻഗാമിയെന്ന് കരുണാനിധി പ്രഖ്യാപിക്കുകയുണ്ടായി. [5] 2017 ജനുവരി 4-ന് സ്റ്റാലിൻ, ദ്രാവി‍ഡ മുന്നേറ്റ കഴകത്തിന്റെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1953 മാർച്ച് 1-ന് മദ്രാസിൽ (ഇപ്പോഴത്തെ ചെന്നൈ) ജനിച്ചു. അദ്ദേഹം ജനിച്ച് അഞ്ചാം ദിവസം അന്തരിച്ച റഷ്യൻ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പേരാണ് നൽകിയത്. [6] 14 വയസ്സ് പ്രായമുള്ളപ്പോൾ, 1967-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രവർത്തിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തിലേക്ക് പ്രവേശിച്ചു. [7] 1973-ൽ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ജനറൽ കമ്മിറ്റിയിലേക്ക് സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്റ്റ് പ്രകാരം ജയിലിലടയ്ക്കപ്പെട്ടു. [8] 1989 മുതൽ 4 പ്രാവശ്യം സ്റ്റാലിൻ തമിഴ്‌നാട് നിയമസഭയിലേക്ക് ചെന്നൈയിലെ തൗസന്റ് ലൈറ്റ്സ് നിയോജകമണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996-ൽ ചെന്നൈ നഗരത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേയറായി സ്റ്റാലിൻ ചുമതലയേൽക്കുകയുണ്ടായി. [9]

2001-ൽ വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും[10] അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത, ഒരു സർക്കാരിൽ ഒരു വ്യക്തിയ്ക്ക് ഒരേ സമയം രണ്ട് പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തമിഴ്‌നാട് മുനിസിപ്പൽ നിയമം, 2002 പാസാക്കുകയുണ്ടായി. ഈ സമയം എം.എൽ.എ.യായി സ്റ്റാലിൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സ്റ്റാലിൻ, ചെന്നൈ മേയർ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. [11] എന്നാൽ മദ്രാസ് ഹൈക്കോടതി ഈ നിയമം മരവിപ്പിക്കുകയുണ്ടായി. പക്ഷേ സ്റ്റാലിൻ സുപ്രീം കോടതിയിൽ അപ്പീൽ ചെയ്യുകയുണ്ടായില്ല. [12]

പല പ്രാവശ്യങ്ങളായി സ്റ്റാലിൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി 1975-ൽ മിസ നിയമത്തിന്റെ കീഴിൽ അറസ്റ്റിലായി. ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ 2001 ജൂൺ 30-ന് എം. കരുണാനിധി, സ്റ്റാലിൻ, അന്ന് കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന മുരസൊലി മാരൻ എന്നിവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. വെള്ളിയാഴ്ച രാത്രിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ശനിയാഴ്ച പുലർച്ചെ തന്നെ അറസ്റ്റ് നടന്നത് കരുണാനിധിയ്ക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണെന്ന് പ്രചരിച്ചിരുന്നു. [13][14] 2001 അറസ്റ്റ് ചെയ്തുവെങ്കിലും, ഈ കേസിന്റെ ചാർജ്ജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചത് 4 വർഷങ്ങൾക്കു ശേഷം, 2005-ലാണ്. [15]

2016-ൽ ജയലളിതയുടെ മരണത്തിന് കാരണം വി.കെ. ശശികലയാണെന്ന് സ്റ്റാലിൻ ആരോപിച്ചിരുന്നു. ജയലളിതയുടെ മരണം പുനപരിശോധിച്ചാൽ, ശശികല ജയിലിലായിരിക്കുമെന്ന് സ്റ്റാലിൻ പറയുകയുണ്ടായി. [16]

2021-ൽ നടന്ന പതിനാറാം തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കൊളത്തൂരില് നിന്ന് മത്സരിച്ച് ജയിച്ചു. നിയമസഭയിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെദ്രാവിഡ മുന്നേറ്റ കഴകത്തിന് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 2021 മെയ് 7 ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. [17][18]














മത്സരിച്ച തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ മണ്ഡലം പാർട്ടി ഫലം വോട്ട് ശതമാനം എതിർ സ്ഥാനാർത്ഥി എതിർ പാർട്ടി എതിർ സ്ഥാനാർത്ഥിയുടെ വോട്ട് ശതമാനം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1984 തൗസന്റ് ലൈറ്റ്സ് ഡി.എം.കെ പരാജയം 47.94 കെ.എ. കൃഷ്ണസ്വാമി എ.ഐ.എ.ഡി.എം.കെ 50.44[19]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1989 തൗസന്റ് ലൈറ്റ്സ് ഡി.എം.കെ വിജയം 50.59 തമ്പിദുരൈ.എസ്.എസ്.ആർ ADK JL 30.05[20]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1991 തൗസന്റ് ലൈറ്റ്സ് ഡി.എം.കെ പരാജയം 39.19 കെ.എ. കൃഷ്ണസ്വാമി എ.ഐ.എ.ഡി.എം.കെ 56.5[21]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 1996 തൗസന്റ് ലൈറ്റ്സ് ഡി.എം.കെ വിജയം 69.72 സീനത്ത് ഷെറീഫുദീൻ എ.ഐ.എ.ഡി.എം.കെ 22.95[22]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2001 തൗസന്റ് ലൈറ്റ്സ് ഡി.എം.കെ വിജയം 51.41 എസ്. ശേഖർ ടി.എം.സി 43.78[23]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2006 തൗസന്റ് ലൈറ്റ്സ് ഡി.എം.കെ വിജയം 46.0 ആദി രാജാറാം എ.ഐ.എ.ഡി.എം.കെ 43.72[24]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2011 കൊളത്തൂർ ഡി.എം.കെ വിജയം 47.7 സൈദൈ സാ. ദുരൈസ്വാമി എ.ഐ.എ.ഡി.എം.കെ 45.78[25]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2016 കൊളത്തൂർ ഡി.എം.കെ വിജയം 54.3 ജെ.സി.ഡി. പ്രഭാകർ എ.ഐ.എ.ഡി.എം.കെ 31.8[26][27]
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്, 2021 കൊളത്തൂർ ഡി.എം.കെ വിജയം 60.86 ആദി രാജാറാം എ.ഐ.എ.ഡി.എം.കെ 20.27

ഇതും കാണുക

[തിരുത്തുക]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അഭിനേതാവ്

നിർമ്മാതാവ്

അവലംബം

[തിരുത്തുക]
  1. "Karunanidhi makes Stalin Deputy Chief Minister". TheHindu.com.
  2. Stalin appointed Tamil Nadu Deputy CM
  3. "India Today". Archived from the original on 2009-05-31. Retrieved 2018-08-11.
  4. "Stalin named TN deputy CM". Archived from the original on 2004-03-31. Retrieved 2018-08-11.
  5. "After me, it's Stalin: DMK chief Karunanidhi".
  6. Thangavelu, Dharani (1 March 2017). "Will DMK's Stalin gain from the political feud in Tamil Nadu?". Mint. Retrieved 20 April 2018.
  7. "Waiting in the wings". B. Kolappan. The Hindu. 4 March 2015. Retrieved 26 August 2017.
  8. Daily Excelsior... Editorial Archived 27 September 2007 at the Wayback Machine.
  9. "Towards Singara Chennai - Interview with the Mayor - www.chennaibest.com". Archived from the original on 2011-03-13. Retrieved 2018-08-11.
  10. rediff.com: Stalin re-elected mayor of Madras
  11. Mayor's office slips out of Stalin's hand-Cities-The Times of India
  12. "The Telegraph - Calcutta: Nation". Archived from the original on 2011-05-26. Retrieved 2018-08-11.
  13. rediff.com: Karunanidhi, Stalin arrested
  14. rediff.com: Personal agenda prevailed over rule of the law: Arun Jaitley
  15. Chargesheet filed out of political vendatta: DMK - Sify.com
  16. Quint, The. "Probe into Jaya's Death Will Get Sasikala a Life Term, Says Stalin". www.thequint.com. The Quint. Retrieved 23 February 2017.
  17. "Tamil Nadu Election Results 2021 Live: DMK leader Stalin to take oath as CM on May 7". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-04.
  18. "MK Stalin, DMK Chief, Takes Oath As Tamil Nadu Chief Minister". NDTV.com. Retrieved 2021-05-07.
  19. "Statistical report on Tamil Nadu Assembly election 1984" (PDF). Election Commission of India. 1984. p. 25. Archived from the original (PDF) on 2018-11-13. Retrieved 10 November 2013.
  20. "Statistical report on Tamil Nadu Assembly election 1989" (PDF). Election Commission of India. 1989. p. 254. Archived from the original (PDF) on 2010-10-06. Retrieved 10 November 2013.
  21. "Statistical report on Tamil Nadu Assembly election 1991" (PDF). Election Commission of India. 1991. p. 27. Archived from the original (PDF) on 2010-10-07. Retrieved 10 November 2013.
  22. "Statistical report on Tamil Nadu Assembly election 1996" (PDF). Election Commission of India. 1996. p. 261. Archived from the original (PDF) on 2010-10-07. Retrieved 10 November 2013.
  23. "Statistical report on Tamil Nadu Assembly election 2001" (PDF). Election Commission of India. 2001. p. 257. Archived from the original (PDF) on 2010-10-06. Retrieved 10 November 2013.
  24. "Statistical report on Tamil Nadu Assembly election 2006". Election Commission of India. 2006. Retrieved 10 November 2013.
  25. "Statistical report on Tamil Nadu Assembly election 2001" (PDF). Election Commission of India. 2011. p. 36. Retrieved 10 November 2013.
  26. "The verdict 2016". The Hindu. Chennai. 19 May 2016. p. 6. {{cite news}}: |access-date= requires |url= (help)
  27. "Green cover". The Times of India. Chennai. 19 May 2016. p. 2. {{cite news}}: |access-date= requires |url= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.കെ._സ്റ്റാലിൻ&oldid=3863642" എന്ന താളിൽനിന്ന് ശേഖരിച്ചത്