എം.ജെ. അക്ബർ
എം. ജെ. അക്ബർ | |
---|---|
ജനനം | മുബഷർ ജാവേദ് അക്ബർ ജനുവരി 11, 1951 |
തൊഴിൽ | പത്രപ്രവർത്തകൻ, എഴുത്തുകാരൻ |
ജീവിതപങ്കാളി(കൾ) | മല്ലിക ജോസഫ് |
വെബ്സൈറ്റ് | എം.ജെ. അക്ബറിന്റെ ബ്ലോഗ് |
ഇന്ത്യയിലെ മുൻനിര പത്രപ്രവർത്തകനും ഗ്രന്ഥകാരനുമാണ് മുബഷർ ജാവേദ് അക്ബർ എന്ന എം. ജെ. അക്ബർ. പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യാടുഡെയുടെ എഡിറ്റോറിയൽ ഡയറക്ടറായും ഇംഗ്ലീഷ് ന്യൂസ് ചാനലായ ഹെഡ്ലൈൻസ് ടുഡെയുടെ ചുമതലയും അദ്ദേഹം വഹിച്ചു. നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായിരുന്ന അക്ബർ സ്ത്രീപീഢന ആരോപണവുമായി ബന്ധപ്പെട്ട് രാജിവെക്കുകയായിരുന്നു.[1][2]
"ദി സൺഡെ ഗാർഡിയൻ" എന്ന പേരിൽ ഒരു വാരികയും അക്ബറിന്റെ പത്രാധിപത്യത്തിൽ ഇറങ്ങി. "ദി ഏഷ്യൻ ഏജിന്റെ" സ്ഥാപകനും മുൻ പത്രാധിപരുമാണ് അക്ബർ. ഹൈദരാബാദിൽ നിന്ന് ഇറങ്ങുന്ന "ഡെക്കാൻ ക്രോണിക്കിളിന്റെ" പത്രാധിപരായും അക്ബർ പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി കൃതികളുടെ രചയിതാവാണ് അക്ബർ. ബൈലൈൻ,ജവഹർലാൽ നെഹ്‌റുവിന്റെ ജീവചരിത്രമായ നെഹ്‌റു: ദി മയ്ക്കിംഗ് ഓഫ് ഇന്ത്യ, കാശ്മീരിനെ കുറിച്ചുള്ള ബിഹൈൻഡ് ദി വെയ്ൽ, റയറ്റ് ആഫ്‌റ്റർ റയറ്റ്, ഇന്ത്യ: ദി സീജ് വിതിൻ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. സമീപകാലത്തിറങ്ങിയ അദ്ദേത്തിന്റെ പുസ്തകമാണ് "ബ്ലഡ് ബ്രദേഴ്സ്". മാറിവരുന്ന ഹിന്ദു-മുസ്ലിം ബന്ധത്തേയും ഇന്ത്യയിലേയും ലോകരാജ്യങ്ങലിലേയും നിരവധി സംഭവങ്ങളുടെ വിവരണങ്ങളടങ്ങുന്ന കൃതിയാണിത്.