Jump to content

എം.വി. ധുരന്ധർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.വി. ധുരന്ധർ
സെൽഫ് പോർട്രെയ്റ്റ്, c.1928
ജനനം(1867-03-18)18 മാർച്ച് 1867
കോലാപ്പൂർ,[1] ബ്രിട്ടീഷ് ഇന്ത്യ
മരണം1 ജൂൺ 1944(1944-06-01) (പ്രായം 77)
ബോംബേ,[2] ബോംബേ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ചിത്രകല

ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ ഒരു ഇന്ത്യൻ ചിത്രകാരനും[3] പോസ്റ്റ്കാർഡ് കലാകാരനുമായിരുന്നു മഹാദേവ് വിശ്വനാഥ് ധുരന്ദർ (18 മാർച്ച് 1867 - 1 ജൂൺ 1944).[4] കൊളോണിയൽ കാലഘട്ടത്തിലെ സാധാരണ സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടെ[5] നിരവധി പ്രശസ്തമായ ചിത്രങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]

മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ധുരന്ദർ ജനിച്ചത്. കോലാപൂരിലെ രാജാറാം ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1890-ൽ ബോംബെയിലെ ജെ.ജെ. സ്കൂൾ ഓഫ് ആർട്ട്സിൽ ചിത്രകല അഭ്യസിച്ചു. അവിടെ അദ്ദേഹം ജോൺ ഗ്രിഫിത്ത്സ് എന്ന കലാകാരന്റെ വിദ്യാർത്ഥിയായിരുന്നു. വിദ്യാർത്ഥിയായിരിക്കെ തന്റെ ചിത്രങ്ങൾക്ക് നിരവധി മെഡലുകൾ നേടി. 1895-ൽ അദ്ദേഹം ബിരുദം നേടി.[6]

കലാജീവിതം

[തിരുത്തുക]

ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് ബിരുദം നേടിയ ശേഷം, 1896-ൽ ധുരന്ദറിന് അതേ സ്കൂളിൽ തന്നെ നിയമനം ലഭിക്കുകയുണ്ടായി. അദ്ദേഹം തന്റെ ഔദ്യോഗികജീവിതം മുഴുവൻ അവിടെ ചെലവഴിച്ചു. 1910-ൽ അദ്ദേഹം ഹെഡ് മാസ്റ്ററായി നിയമിതനായി. 1918-ൽ ഡ്രോയിംഗ് ആൻഡ് ക്രാഫ്റ്റ് ഇൻസ്പെക്ടറായി നിയമിതനായ അദ്ദേഹം 1931 വരെ ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം രണ്ട് വർഷം വൈസ് പ്രിൻസിപ്പലായിരുന്നു.[7]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Profile of master artist M. V. Dhurandhar on Indiaart.com". www.indiaart.com. Retrieved 2021-02-07.
  2. "Category:M. V. Dhurandhar - Wikimedia Commons". commons.wikimedia.org (in ഇംഗ്ലീഷ്). Retrieved 2021-02-07.
  3. "Promoting contemporary art". The Hindu. Chennai, India. 17 January 2008. Archived from the original on 21 January 2008.
  4. "Women Of India By M.v. Dhurandhar". Archived from the original on 20 ജനുവരി 2016.
  5. "Still life to move art lovers". The Hindu. Chennai, India. 13 December 2007. Archived from the original on 15 December 2007.
  6. "Kipling's home may become a museum". The Hindu. Chennai, India. 5 March 2007. Archived from the original on 6 November 2012.
  7. "Archived copy". Archived from the original on 19 July 2010. Retrieved 2010-07-24.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=എം.വി._ധുരന്ധർ&oldid=3706817" എന്ന താളിൽനിന്ന് ശേഖരിച്ചത്