എം.വി. പാർവതി
ദൃശ്യരൂപം
നാട്ടിപ്പാട്ട് കലാകാരിയാണ് എം.വി. പാർവതി . കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒട്ടനവധി നാടൻപാട്ടുകളുടെ അപൂർവശേഖരത്തിന്റെ ഉടമയാണ്. ആകാശവാണിയുടെ 'പൂവേ പൊലി പൊലി' പരിപാടിയിലും നാട്ടിപ്പാട്ട് അവതരിപ്പിച്ചിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]കൊടക്കാട് പൊള്ളപ്പൊയി സ്വദേശിയാണ്. 50 വർഷത്തിലധികമായ് നാട്ടിപ്പാട്ട് അവതരണം നടത്തുന്നുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ നാടൻ കലാമേളകളിലും ടൂറിസം വകുപ്പ് സംഘടിപ്പിച്ച നാടൻപാട്ടുമേളയിലും നാട്ടിപ്പാട്ട് അവതരണം നടത്താറുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാരം (2010)