എക്കോൽ സെംത്രാൽ
ദൃശ്യരൂപം
സെൻട്രൽ സ്കൂൾ (കേന്ദ്രീയ വിദ്യാലയം) എന്ന അർത്ഥത്തിലുള്ള ഫ്രഞ്ച് വാക്ക് ആണ് എക്കോൽ സെംത്രാൽ. മയ്യഴിയിലും പോണ്ടിച്ചേരിയിലും ഫ്രഞ്ചുകാർ സ്ഥാപിച്ച സ്കൂളുകളിൽ എക്കോൽ സെംത്രാൽ എന്ന വിഭാഗത്തിൽ പെടുന്ന വിദ്യാലയങ്ങളുമുണ്ടായിരുന്നു. ഫ്രഞ്ച് മാദ്ധ്യമത്തിൽ വിദ്യാഭ്യാസം നടത്തുന്ന ഇത്തരം വിദ്യാലയങ്ങൾ പൂർവ്വ ഫ്രഞ്ച് പ്രദേശങ്ങളിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.