ഇടവം
ദൃശ്യരൂപം
(എടവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലവർഷത്തിലെ പത്താമത്തെ മാസമാണ് ഇടവം.സൂര്യൻ ഇടവം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ഇടവമാസം. മേയ്-ജൂൺ മാസങ്ങൾക്ക് ഇടക്കാണ് ഇടവമാസം വരിക. തമിഴ് മാസങ്ങളായ വൈകാശി-ആണി എന്നിവയ്ക്ക് ഇടക്കാണ് ഇടവമാസം വരിക. കേരളത്തിലെ രണ്ട് മഴക്കാലങ്ങളിൽ ഒന്നായ ഇടവപ്പാതി വരുന്നത് ഇടവമാസം പകുതിയോടെയാണ് (ഏകദേശം ജൂൺ 1-ഓടെ).
മലയാള മാസങ്ങൾ | |
---|---|
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം |