Jump to content

തുലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുലാം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുലാം (വിവക്ഷകൾ) എന്ന താൾ കാണുക. തുലാം (വിവക്ഷകൾ)

കൊല്ലവർഷത്തിലെ മൂന്നാമത്തെ മാസമാണ് തുലാം. സൂര്യൻ തുലാം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് തുലാംമാസം. ഒക്ടോബർ - നവംബർ മാസങ്ങളിലായി ആണ് തുലാമാസം വരിക. കേരളത്തിലെ മൺസൂൺ ആയ തുലാവർഷം തുടങ്ങുന്നത് ഈ മാസത്തിലാണ്. തമിഴ് മാസങ്ങളായ ഐപ്പാശി - കാർത്തിഗൈ എന്നിവയ്ക്കിടക്കാണ് തുലാം മാസം വരിക.

വടക്കു കിഴക്കൻ മൺസൂൺ കേരളത്തിൽ എത്തുന്ന മഴക്കാലമായ തുലാവർഷം തുടങ്ങുന്നത് തുലാമാസത്തിലാണ്. തുലാമാസത്തിലെ അമാവാസിദിവസമാണ് ദീപാവലി ആഘോഷിയ്ക്കുന്നത്.


മലയാള മാസങ്ങൾ
ചിങ്ങം | കന്നി | തുലാം | വൃശ്ചികം | ധനു | മകരം | കുംഭം | മീനം | മേടം | ഇടവം | മിഥുനം | കർക്കടകം
"https://ml.wikipedia.org/w/index.php?title=തുലാം&oldid=4004183" എന്ന താളിൽനിന്ന് ശേഖരിച്ചത്