എഡിൻസൺ കവാനി
Personal information | |||
---|---|---|---|
Full name | Edinson Roberto Cavani Gómez[1] | ||
Date of birth | 14 ഫെബ്രുവരി 1987 | ||
Place of birth | Salto, Uruguay | ||
Height | 1.88 മീ (6 അടി 2 ഇഞ്ച്)[2] | ||
Position(s) | Striker | ||
Club information | |||
Current team | Paris Saint-Germain | ||
Number | 9 | ||
Youth career | |||
2000–2005 | Danubio | ||
Senior career* | |||
Years | Team | Apps | (Gls) |
2005–2007 | Danubio | 25 | (9) |
2007–2010 | Palermo | 109 | (34) |
2010–2013 | Napoli | 104 | (78) |
2013– | Paris Saint-Germain | 165 | (116) |
National team‡ | |||
2007 | Uruguay U20 | 14 | (9) |
2012 | Uruguay Olympic | 5 | (3) |
2008– | Uruguay | 105 | (45) |
*Club domestic league appearances and goals, correct as of 4 May 2018 ‡ National team caps and goals, correct as of 18:00, 30 June 2018 (UTC) |
എഡിൻസൺ റോബർട്ടോ കവാനി ഗോമെസ് (ജനനം: ഫെബ്രുവരി 14, 1987) ഒരു ഉറുഗ്വായൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമെയ്നിന്റെയും ഉറുഗ്വേ ദേശീയ ടീമിലേയും സ്ട്രൈക്കർ ആയിട്ടാണ് അദ്ദേഹം കളിക്കുന്നത്.
മോണ്ടെവിഡിയോയിലെ ഡാനുബിയോ ക്ലബ്ബിന് വേണ്ടി കളിച്ചാണ് കവാനി തന്റെ കരിയർ തുടങ്ങിയത്. രണ്ട് വർഷം അവിടെ തുടർന്നശേഷം അദ്ദേഹം 2007 ൽ ഇറ്റാലിയൻ ടീം പാലെർമൊയിലേക്ക് ചേക്കേറി. നാലു സീസൺ പാലേർമോ ക്കുവേണ്ടി കളിച്ച കവാനി അവർക്കുവേണ്ടി 109 ലീഗ് മത്സരങ്ങളിൽ 34 ഗോളുകൾ നേടി. 2010 ൽ കവാനി നാപ്പോളിയിൽ ക്ലബ്ബിൽ ചേരാൻ കരാർ ഒപ്പുവെച്ചു. 2011-12 സീസണിൽ അദ്ദേഹം തന്റെ ക്ലബ്ബിന് കോപ്പ ഇറ്റാലിയ കിരീടം നേടികൊടുത്തു. അഞ്ച് ഗോളുകളോടെ അദ്ദേഹം ടോപ്പ്സ്കോറർ ആയി. നാപ്പോളിയിലെ ആദ്യ രണ്ട് സീസണുകളിൽ കവാനി 33 ഗോളുകൾ നേടി. മൂന്നാം സീസണിൽ 38 ഗോളുകൾ നേടുകയും 29 കോളുകളുമായി ഇറ്റാലിയൻ ലീഗായ സീരി അ യിൽ ടോപ്പ്സ്കോറർ ആവുകയും ചെയ്തു. 2013 ജൂലൈ 16 ന് കവാനി 64 ദശലക്ഷം യൂറോ പ്രതിഫലത്തുകയോടെ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമെയ്നിൽ ചേർന്നു. അന്ന് അത് ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കരാർ ആയിരുന്നു. 2018 ജനുവരിയിൽ 157 ഗോളുകളോടെ ക്ലബ്ബിന്റെ എക്കാലത്തെയും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി. നാല് ലീഗ് 1 ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നിരവധി കിരീടങ്ങൾ കവാനി പിഎസ്ജിയോടുപ്പം നേടി. 2016-17 സീസണിൽ ലീഗ് 1 പ്ലെയർ ഒഫ് ദ ഇയർ ആയി എഡിൻസൺ കവാനി തിരഞ്ഞെടുക്കപ്പെട്ടു.
ഉറുഗ്വായൻ ഇന്റർനാഷണലാണ് കവാനി. 2008 ഫെബ്രുവരി 6 ന് കൊളംബിയയ്ക്കെതിരേ നടന്ന അരങ്ങേറ്റ മത്സരത്തിൽ അദ്ദേഹം ഗോൾ നേടി. ഉറുഗ്വേ ദേശീയ ടീമിനുവേണ്ടി 105 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ അദ്ദേഹം നേടി. ലൂയിസ് സുവാരസ് മാത്രമാണ് ഇക്കാര്യത്തിൽ കവാനിയുടെ മുന്നിൽ ഉള്ളത്. 2010 ഫിഫ ലോകകപ്പ്, 2011 കോപ്പ അമേരിക്ക, 2013 ഫിഫ കോൺഫെഡറേഷൻ കപ്പ്, 2014 ഫിഫ ലോകകപ്പ്, 2015 കോപ്പ അമേരിക്ക, കോപ്പാ അമേരിക്ക സെന്റിനേറിയൊ, 2018 ഫിഫ ലോകകപ്പ് എന്നീ ഏഴ് പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ അദ്ദേഹം ഉറുഗ്വേ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ കോൺമെബോൾ മേഖലയിൽ 11 ഗോളുകളുമായി അദ്ദേഹം ടോപ്സ്കോറർ ആയി.
കരിയർ സ്റ്റാറ്റിസ്റ്റിക്സ്
[തിരുത്തുക]ക്ലബ്
[തിരുത്തുക]Club | Season | League | Cup | League Cup | Continental | Other | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Danubio | 2005–06 | Primera División | 10 | 4 | 5 | 3 | — | 15 | 7 | |||||
2006–07 | 15 | 5 | — | 15 | 5 | |||||||||
Total | 25 | 9 | 5 | 3 | — | 30 | 12 | |||||||
Palermo | 2006–07 | Serie A | 7 | 2 | — | 7 | 2 | |||||||
2007–08 | 33 | 5 | 2 | 0 | — | 2 | 0 | — | 37 | 5 | ||||
2008–09 | 35 | 14 | 1 | 1 | — | 36 | 15 | |||||||
2009–10 | 34 | 13 | 3 | 2 | — | 37 | 15 | |||||||
Total | 109 | 34 | 6 | 3 | — | 2 | 0 | — | 117 | 37 | ||||
Napoli | 2010–11 | Serie A | 35 | 26 | 2 | 0 | — | 10 | 7 | — | 47 | 33 | ||
2011–12 | 35 | 23 | 5 | 5 | — | 8 | 5 | — | 48 | 33 | ||||
2012–13 | 34 | 29 | 1 | 1 | — | 7 | 7 | 1[a] | 1 | 43 | 38 | |||
Total | 104 | 78 | 8 | 6 | — | 25 | 19 | 1 | 1 | 138 | 104 | |||
Paris Saint-Germain | 2013–14 | Ligue 1 | 30 | 16 | 2 | 1 | 3 | 4 | 8 | 4 | 0 | 0 | 43 | 25 |
2014–15 | 35 | 18 | 4 | 4 | 3 | 3 | 10 | 6 | 1[b] | 0 | 53 | 31 | ||
2015–16 | 32 | 19 | 5 | 2 | 4 | 1 | 10 | 2 | 1 | 1 | 52 | 25 | ||
2016–17 | 36 | 35 | 3 | 2 | 3 | 4 | 8 | 8 | 0 | 0 | 50 | 49 | ||
2017–18 | 32 | 28 | 4 | 3 | 2 | 2 | 8 | 7 | 1 | 0 | 47 | 40 | ||
Total | 165 | 116 | 18 | 12 | 15 | 14 | 43 | 26 | 3 | 1 | 245 | 170[3] | ||
Career total | 403 | 237 | 37 | 24 | 15 | 14 | 71 | 46 | 4 | 2 | 530 | 323[4] |
- ↑ Appearance in Supercoppa Italiana
- ↑ Appearances in Trophée des Champions
അന്താരാഷ്ട്ര മത്സരങ്ങൾ
[തിരുത്തുക]Uruguay | ||
---|---|---|
Year | Apps | Goals |
2008 | 4 | 1 |
2009 | 8 | 0 |
2010 | 12 | 7 |
2011 | 12 | 2 |
2012 | 9 | 3 |
2013 | 15 | 7 |
2014 | 10 | 4 |
2015 | 8 | 4 |
2016 | 11 | 9 |
2017 | 9 | 3 |
2018 | 7 | 5 |
Total | 105 | 45 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Edinson Roberto CAVANI GOMEZ". SSC Napoli. Archived from the original on 29 August 2012. Retrieved 14 February 2013.
- ↑ "2018 FIFA World Cup: List of players" (PDF). FIFA. 18 June 2018. p. 32. Archived from the original (PDF) on 2018-06-19. Retrieved 2018-07-01.
- ↑ "Statistics". Edicavaniofficial. Retrieved 7 May 2017.
- ↑ "Statistics". Edicavaniofficial. Retrieved 12 September 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Edinson Cavani – Official website
- Edinson Cavani Archived 2018-10-16 at the Wayback Machine – Napoli official profile
- എഡിൻസൺ കവാനി at ESPN FCESPN FCഎഡിൻസൺ കവാനി at ESPN FC
- എഡിൻസൺ കവാനി – UEFA competition record
- എഡിൻസൺ കവാനി – FIFA competition record
- എഡിൻസൺ കവാനി career stats at Soccerbase