എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്
ദൃശ്യരൂപം
ഗ്രൗണ്ടിന്റെ വിവരണം | |||
---|---|---|---|
സ്ഥാനം | എഡ്ഗ്ബാസ്റ്റൺ, ബിർമിങ്ഹാം | ||
സ്ഥാപിതം | 1882 | ||
ഇരിപ്പിടങ്ങളുടെ എണ്ണം | 25,000 | ||
End names | |||
ന്യൂ പവലിയൻ എൻഡ് സിറ്റി എൻഡ് | |||
അന്തർദ്ദേശീയ വിവരങ്ങൾ | |||
ആദ്യ ടെസ്റ്റ് | 29 മേയ് 1902: ഇംഗ്ലണ്ട് v ഓസ്ട്രേലിയ | ||
അവസാന ടെസ്റ്റ് | 6 ഓഗസ്റ്റ് 2010: ഇംഗ്ലണ്ട് v പാകിസ്താൻ | ||
ആദ്യ ഏകദിനം | 28 ഓഗസ്റ്റ് 1972: ഇംഗ്ലണ്ട് v ഓസ്ട്രേലിയ | ||
അവസാന ഏകദിനം | 4 ജൂലൈ 2007: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ് | ||
Team information | |||
| |||
As of 16 ഡിസംബർ 2007 Source: ക്രിക്കറ്റ് ആർക്കൈവ് |
ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ സ്ഥിതിചെയ്യുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്. വാർവിക്ഷൈർ കൗണ്ടി ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൌണ്ടാണ് ഈ സ്റ്റേഡിയം. ടെസ്റ്റ് ക്രിക്കറ്റിനും, ഏകദിന ക്രിക്കറ്റിനും ഈ ഗ്രൗണ്ട് വേദിയായിട്ടുണ്ട്. 1882ലാണ് ഈ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കി തുറന്നുകൊടുത്തത്. 25000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്റ്റേഡിയം. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണ് ഇത്.[1]
പ്രധാന സംഭവങ്ങൾ
[തിരുത്തുക]- 1957 – ഇംഗ്ലണ്ടിന്റെ പീറ്റർ മേയും, കോലിൻ കൗഡ്രേയും തമ്മിൽ വെസ്റ്റ് ഇൻഡീസിനെതിരെ 411 റൺസിന്റെ കൂട്ടുകെട്ട് (ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്)
- 1994 – ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 501* റൺസ് ബ്രയൻ ലാറ വാർവിക്ക്ഷൈർ ടീമിനുവേണ്ടി ഡർഹമിനെതിരെ നേടി.
- 1999 – 1999 ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം ടൈ ആയി അവസാനിച്ചു.
- 2004 – ഇംഗ്ലണ്ടിന്റെ മാർക്കസ് ട്രസ്കോത്തിക് വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടി, ഈ ഗ്രൗണ്ടിൽ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി
- 2005 – 2005ലെ ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ 2 റൺസിന് തോല്പിച്ചു, ആഷസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മാർജിനിലുള്ള വിജയമായിരുന്നു അത്.
- 2008 – ടെസ്റ്റ് മത്സരത്തിൽ ഇംഗണ്ട് ഉയർത്തിയ 281 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ദക്ഷിണാഫ്രിക്ക വിജയിച്ചു, ഈ ഗ്രൗണ്ടിൽ വിജയകരമായി പിന്തുടർന്ന് നേടിയ ഏറ്റവും വലിയ സ്കോറാണ് അത്.
- 2011 – അലൈസ്റ്റർ കുക്ക് ഇന്ത്യക്കെതിരായ ടെസ്റ്റിൽ 294 റൺസ് നേടി. ഇംഗണ്ട് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തി.
- 2012 – ഒരു പതിനൊന്നാം നമ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ (95 റൺസ്) വെസ്റ്റ് ഇൻഡീസിന്റെ ടിനോ ബെസ്റ്റ് നേടി.
അവലംബം
[തിരുത്തുക]- ↑ Barnett, Rob (10 August 2011). "Edgbaston at the cutting edge". England and Wales Cricket Board. Archived from the original on 2018-12-25. Retrieved 15 August 2011.