എന്ന തവം ശെയ്തനേ
ദൃശ്യരൂപം
പാപനാശം ശിവൻ രചിച്ച് കാപി രാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണു എന്ന തവം ശെയ്തനേ.[1]
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | എന്ന തവം ശെയ്തനേ യശോദാ എങ്കും നിറൈ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക |
ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സാക്ഷാൽ പരബ്രഹ്മം നിന്നെ അമ്മേ എന്നുവിളിക്കാൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ |
അനുപല്ലവി | ഈരേഴു ഭുവനങ്കൾ പടൈത്തവനേ കൈയിൽ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ തായേ |
പതിനാലു ലോകങ്ങളും സൃഷ്ടിച്ചവനെ കൈകളിൽ എടുക്കാനും തൊട്ടിലിലാ- ട്ടിയുറക്കാനും പാലൂട്ടാനും മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ |
ചരണം 1 | ബ്രഹ്മനും ഇന്ദ്രനും മനതിൽ പൊറാമൈ കൊള്ള ഉരലിൽ കട്ടി വായ് പൊത്തി കെഞ്ച വയ്‌തായി കണ്ണനെ |
കൃഷ്ണനെ ഉരലിൽ കെട്ടാനും വായ്പൊത്താനും നിന്റെ കരുണയ്ക്കായി അവനെക്കൊണ്ടു യാചിപ്പിക്കാനും ബ്രഹ്മാവിൻ്റേയും ഇന്ദ്രൻ്റേയും മനസ്സിൽ അസൂയ ജനിപ്പിക്കാനും |
ചരണം 2 | സനകാദിയാർ തവ യോഗം ശെയ്ത് വരുന്തി സാധിത്തതൈ പുനിത മാതേ എളിതിൽ പെറ |
കൊടും തപസ്സുകൊണ്ട് സനകൻ മുതലായി മുനിമാർ എത്തിപ്പിടിച്ച ആ മഹത്തായ പദവിയിൽ എത്താൻ മാത്രം എന്തു തപസ്സാണ് നീ ചെയ്തത് യശോദേ |
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - enna thavam sheydanai seydane seydaney". Retrieved 2021-08-05.