Jump to content

എയർ കോസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Air Costa
IATA
LB[1]
ICAO
LEP[1]
Callsign
LECOSTA[2]
തുടങ്ങിയത്15 October 2013
Ceased operations28 February 2017[3]
Operating basesChennai International Airport
Fleet size0
ലക്ഷ്യസ്ഥാനങ്ങൾ0
മാതൃ സ്ഥാപനംLEPL Group
ആസ്ഥാനംVijayawada, Andhra Pradesh, India
പ്രധാന വ്യക്തികൾ
  • Ramesh Lingamaneni Chairman
  • LVS Rajasekhar MD
  • Vivek Choudhary CEO
തൊഴിലാളികൾ800[4]
വെബ്‌സൈറ്റ്aircosta.in (now defunct)

ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഭാരതീയ ആഭ്യന്തര വിമാനക്കമ്പനിയായിരുന്നു എയർ കോസ്റ്റ. പ്രധാന പ്രവർത്തനങ്ങളുടെ ഹബ് ആയ ചെന്നൈയിൽനിന്നും ഒക്ടോബർ 2013-ലായിരുന്നു ആദ്യ വിമാനം സർവീസ് ആരംഭിച്ചത്.[5] [6][7] വിജയവാഡ ആസ്ഥാനമായ എൽഇപിഎൽ ഗ്രൂപ്പിൻറെ ഭാഗമാണ് ഈ എയർലൈൻ. പരിചയസമ്പന്നരായ പൈലറ്റുകളും എഞ്ചിനീയർമാരും അടക്കം 300 ജീവനക്കാരോടുകൂടിയാണ് എയർലൈൻ ആരംഭിച്ചത്, ഒക്ടോബർ 2013-ൽ രണ്ടു എമ്ബ്രേർ ഇ-120 എയർക്രാഫ്റ്റുകൾ ഉപയോഗിച്ചാണു സർവീസ് ആരംഭിച്ചത്. [8]

ഇന്ത്യയിലെ ടിഎർ 2, ടിഎർ 3 നഗരങ്ങളെ ബന്ധിപ്പിക്കാൻ മുൻഗണന നൽകിക്കൊണ്ടാണ് എയർലൈൻ പ്രവർത്തിച്ചിരുന്നത്. 2015-ഓടെ 150 മില്യൺ ഡോളറിൻറെ നിക്ഷേപവും എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.വിജയവാഡ എയർപോർടട്ടിൽ 2015-ഓടെ എയർക്രാഫ്റ്റ് മെയിൻറ്റനൻസ്, റിപ്പയർ ആൻഡ്‌ ഓവർഹോൾ (എംആർഒ) സ്ഥാപിക്കാനും എയർലൈനിനു പദ്ധതിയുണ്ട്. നിലവിൽ എയർലൈനിനു ചെന്നൈ അന്താരാഷ്ട്ര എയർപോർട്ടിൽ മെയിൻറ്റനൻസ് കേന്ദ്രമുണ്ട്.

ചരിത്രം

[തിരുത്തുക]

എൽഇപിഎൽ ഗ്രൂപ്പിനു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നും ഫെബ്രുവരി 2012-ൽ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. ക്യു400 എയർക്രാഫ്റ്റ് ഉപയോഗിച്ചു പ്രവർത്തനം ആരംഭിക്കാം എന്നായിരുന്നു എയർലൈൻ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, 2013 പാരിസ് എയർ ഷോയിൽ വെച്ച് എമ്ബ്രേർ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചു.എയർ കോസ്റ്റയ്ക്കു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽനിന്നും (ഡിജിസിഎ) എയർ ഓപ്പറേറ്റർസ് പെർമിറ്റ്‌ (എഒപി) സെപ്റ്റംബർ 2013-ൽ ലഭിച്ചു.[9]

ലക്ഷ്യസ്ഥാനങ്ങൾ

[തിരുത്തുക]

എയർ കോസ്റ്റ ഇപ്പോൾ സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങൾ ഇവയാണ്:

രാജ്യം

(സംസ്ഥാനം)

നഗരം എയർപോർട്ട്
ഇന്ത്യ

(ആന്ധ്രാപ്രദേശ്)

തിരുപ്പതി തിരുപ്പതി

എയർപോർട്ട്

ഇന്ത്യ

(ആന്ധ്രാപ്രദേശ്)

വിജയവാഡ വിജയവാഡ

എയർപോർട്ട്

ഇന്ത്യ

(ആന്ധ്രാപ്രദേശ്)

വിശാഖപട്ടണം വിശാഖപട്ടണം

അന്താരാഷ്‌ട്ര എയർപോർട്ട്

ഇന്ത്യ

(ഗുജറാത്ത്)

അഹമദാബാദ് സർദാർ

വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര എയർപോർട്ട്

ഇന്ത്യ

(കർണാടക)

ബാംഗ്ലൂർ Kempegowda

അന്താരാഷ്‌ട്ര എയർപോർട്ട്

ഇന്ത്യ

(രാജസ്ഥാൻ)

ജയ്പ്പൂർ ജയ്പ്പൂർ

അന്താരാഷ്‌ട്ര എയർപോർട്ട്

ഇന്ത്യ

(തമിഴ്നാട്‌)

ചെന്നൈ ചെന്നൈ

അന്താരാഷ്‌ട്ര എയർപോർട്ട്

ഇന്ത്യ

(തമിഴ്നാട്‌)

കോയമ്പത്തൂർ കോയമ്പത്തൂർ അന്താരാഷ്‌ട്ര എയർപോർട്ട്
തെലുങ്കാന ഹൈദരാബാദ് രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

വിമാനങ്ങൾ

[തിരുത്തുക]

ഇസിസി പാട്ടത്തിനു നൽകിയ രണ്ട് എമ്ബ്രേർ ഇ-170 ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ചാണു എയർ കോസ്റ്റ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്നു വന്ന ഡിസംബറിലും ജനുവരിയിലുമായി രണ്ട് ഇ-190 വിമാനങ്ങൾ കൂടി ലഭിച്ചു. സെപ്റ്റംബർ 2015-ൽ രണ്ട് ഇ-190 വിമാനങ്ങൾ കൂടി ചേർക്കും. [10] 2018-ഓടെ 25 വിമാനങ്ങൾ ലഭ്യമാക്കാനാണ് എയർലൈനിൻറെ ലക്ഷ്യം.സെപ്റ്റംബർ 2015-നും ജനുവരി 2016-നും ഇടയിൽ എയർലൈൻ 3 എമ്ബ്രേർ ഇ-190 വിമാനങ്ങൾ കൂടി കൂട്ടിച്ചേർക്കും എന്ന് എയർ കോസ്റ്റ പ്രഖ്യാപിച്ചു. മാത്രമല്ല കമ്പനിയുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റു കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും എയർ കോസ്റ്റ അറിയിച്ചു. [10]

2014 ഫെബ്രുവരി 13-നു ബ്രസീലിയൻ വിമാന നിർമാതാക്കളായ എമ്ബ്രേറിൽ 2.94 ബില്ല്യൺ മൂല്യമുള്ള 50 പുതിയ ഇ-ജെട്സ് ഇ2 വിമാനങ്ങൾ എയർ കോസ്റ്റ ഓർഡർ ചെയ്തിട്ടുണ്ട് എന്ന് ഇരു കമ്പനികളും സംയുക്തമായി അറിയിച്ചു. [11]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Air Costa". ch-aviation. Retrieved 4 March 2017.
  2. "JO 7340.2G Contractions" (PDF). Federal Aviation Administration. 5 January 2017. p. 3-1-61. Retrieved 4 March 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ch-aviation എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Rathor, Swati (25 March 2015). "Air Costa to add 2 E-190s in 2015". Times of India. Retrieved 14 April 2016.
  5. "Air Costa takes off from Chennai today". The Hindu. 15 Oct 2013. Retrieved 14 October 2015.
  6. "First Air Costa flight flagged off by Kiran". The New India Express. 15 Oct 2013. Archived from the original on 2015-04-19. Retrieved 14 October 2015.
  7. "Air Costa, India's newest airline, takes flight today". businesstoday.in. 14 October 2015. Retrieved 14 October 2015.
  8. "LEPL to invest Rs 600 cr in Air Costa". Buisiness Standard. 8 October 2013. Retrieved 14 October 2015.
  9. "Air Costa gets DGCA permit". Buisiness Standard. 20 September 2015. Retrieved 14 October 2015.
  10. "Air Costa flights". cleartrip.com. Retrieved 14 October 2015.
  11. "India's Air Costa places a firm order for 50 E-Jets E2s". Embraer. 13 February 2014. Retrieved 14 October 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എയർ_കോസ്റ്റ&oldid=4019683" എന്ന താളിൽനിന്ന് ശേഖരിച്ചത്