Jump to content

എയർ ഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉയർന്ന മർദ്ദത്തിലുള്ള വായുവോ മറ്റേതെങ്കിലും വാതകമോ ഉപയോഗിച്ച് പെല്ലെറ്റുകളെ പുറത്തേക്ക് പായിക്കുന്ന തോക്കുകളെ എയർ ഗൺ എന്നു പരക്കെ അറിയുന്നു. സാധാരണ തോക്കുകളിൽ കത്തുന്ന ഇന്ധനം ഉപയോഗിച്ചാണ് വെടിയുണ്ട പുറത്തേക്ക് പായിക്കുന്നത്. എയർ പിസ്റ്റളുകളും എയർ ഗണ്ണുകളും ലോഹ ഉണ്ടകളോ ലോഹ പെല്ലറ്റുകളോ ആണ് ഉപയോഗിക്കുന്നത്.

ചുരുക്കിവച്ച സ്പ്രിംഗുകളിലോ മർദ്ദിത വാതകത്തിലൊ ഉള്ള സ്ഥാനികോർജ്ജത്തെ ഗതികോർജ്ജമായി പ്രൊജക്റ്റൈലുകളിലേക്ക് മാറ്റപ്പെടുന്ന ഒരു യാന്ത്രിക സംവിധാനമ്മാണ് എയർ ഗണ്ണുകൾ. [1]

പ്ലാസ്റ്റിക് ഉണ്ടകളോ പെല്ലറ്റുകളോ ഉപയോഗിക്കുന്നവയെ എയർ സോഫ്റ്റ് ഗൺ എന്നാണ് പറയുന്നത്.

സുരക്ഷ കാരങ്ങളാലും നിയമ നിയന്ത്രണങ്ങളാലും ഇന്നത്തെ എയർഗണ്ണുകൾ ശേഷികുറവുള്ളവയാണ്.. ഇപ്പോഴും കൂടുതൽ ശേഷിയുള്ളവ വേട്ടയ്ക്കായി ഉപയോഗിക്കുന്നുണ്ട്.. ഇത്തരം എയർ രൈഫിളുകൾക്ക് ഏകദേശം ശബ്ദത്തിന്റെ വേഗതയിൽ തന്നെ പെല്ലറ്റുകൾ പായിക്കാനാവും. മിക്ക ശേഷി കുറഞ്ഞ എയർഗണ്ണുകളും തൊടികളിൽ ഉപയോഗിക്കാവുന്നവയാണ്.

ചിലരാജ്യങ്ങളിൽ ഇപ്പോഴും ഇവയെ വെടിക്കോപ്പുകളായാണ് കാണുന്നത്. അവിടെ ജനവാസമുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുവാദമില്ല. ഒളിമ്പിക്കിലെ മത്സരങ്ങളിൽ കൂടുതൽ കൃത്യതയുള്ള 10മീറ്റർ ദൂരപരിധിയുള്ള എയർഗൺ ഉപയോഗിച്ചുള്ള മത്സരങ്ങളാണൂള്ളത്.

ചരിത്രം

[തിരുത്തുക]

എയർഗണ്ണുകളിൽ പഴയ ന്യുമാറ്റിക് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇന്നുള്ളതിൽ ഏറ്റവും പഴയ, 1580 നോടടുത്ത കാലത്തെ എയർഗൺ സൂക്ഷിച്ചിരിക്കുന്നത് സ്റ്റോഹോമിലെ ലിവുസ്റ്റക്മരെൻ കാഴ്ചബംഗ്ലാവിൽലാണ്. ഇക്കാലത്താണ് ആധുനിക എയർ ഗൺ ജനിച്ചതെന്നാണ് മിക്ക ചരിത്രകാരന്മാരും പറയുന്നത്.

കുനിടിമൊ എയർ ഗൺ , കുനിടിമൊ ഇക്കൻസായി എന്ന ജപ്പാൻകാരൻ കണ്ടുപിടിച്ചത് , circa 1820–1830

പതിനേഴാം നൂറ്റാണ്ടിൽ .30 മുതൽ .51 വാവട്ടമുള്ള കുഴലുകളുള്ള എയർഗൺ ഉപയോഗിച്ച് കാട്ടു പന്നികളേയും മാനുകളേയും വേട്ടയാടിയിരുന്നു. അന്നത്തെ എയർഗണ്ണുകളിലെ വായു സംഭരണികൾ പമ്പുകൾ ഉപയോഗിച്ചാണ് നിറച്ചിരുന്നത്. അവയുടെ പ്രവേഗം സെക്കന്റിൽ 200-300 മീറ്ററായിരുന്നു. അന്നു യുദ്ധത്തിനും എയർഗണുകൾ ഉപയോഗിച്ചിരുന്നു.

[[പ്രമാണം:

ഊർജ്ജ സ്രോതസ്സുകൾ

[തിരുത്തുക]

ഊർജ്ജം പകരാൺ പലതരം രീതികളുണ്ട്. അവ സ്പ്രിംഗ്-പിസ്റ്റൺ, മർദ്ദിത വായു, കാർബൺ ദൈ ഓക്സൈഡ് എന്നിവയാണ്.

സ്പ്രിംഗ്- പിസ്റ്റൺ

[തിരുത്തുക]

തോക്കിൻ കുഴലിൽ നിന്നു മാറിയുള്ള ഒരു അറയ്ക്കുള്ളിൽ ഉരുക്ക് സ്പ്രിംഗ് കൊണ്ട് ബലം കൊടുത്ത പിസ്റ്റൺ കൊണ്ട് പ്രവർത്തിക്കുന്നതാണ് സ്പ്രിംഗ്-പിസ്റ്റൺ എയർ ഗൺ. കുഴൽ മടക്കിയോ മറ്റേതെങ്കിലും വിധത്തിലോ സ്പിംഗ് ചുരുക്കി വയ്ക്കുന്നു. കാഞ്ചി വലിക്കുമ്പോൾ സ്പ്രിഒഗ് അയയുകയും അത് പിസ്റ്റണെ മുമ്പോട്ട് തള്ളുന്നു. അപ്പോൾ പെല്ലറ്റിന്റെ പുറകിലെ അറയിൽ മർദ്ദം കൂട്ടുകയും ആ മർദ്ദം പെല്ലറ്റിനെ പിടിച്ചു നിർത്തുന്ന ഘർഷണത്തിനേക്കാൾ കൂടുമ്പോൾ പെല്ലറ്റ് മുമ്പോട്ട് പായും.

compression സ്പ്രിംഗ്=== പിസ്റ്റണോട് ചേർത്തുണ്ടാക്കിയ അരയിൽ ഉയർന്ന മർദ്ദത്തിലുള്ള് വായുവോ നൈട്രജനോ നിറയ്ക്കും. കൊത്തി (cock) വലിയ്ക്കുമ്പോൾ മർദ്ദം ഒന്നു കൂടി കൂടും.. ഇതിൽ സ്പ്രിംഗുകൾ ഉപയോഗിക്കുന്നില്ല.

കാർബൺ ഡൈ ഓക്സൈഡ്

[തിരുത്തുക]

ദ്രാവക കാർബൺ ദൈ ഓക്സൈഡ് നിറച്ച ഉപയോഗിച്ച് കളായാവുന്ന കുറ്റികളുൽ കിട്ടും

തോക്കിൻ കുഴലിന്റെ വാവട്ടം (Caliber)

[തിരുത്തുക]

അധികം എയർ ഗണുകളുടേയും എയർ പിസ്റ്റലുകളുടേയും വാവട്ടം .77 (4.5 മി.മീ) ആണ്. അതായിരിക്കും പെല്ലെറ്റുകലുടേയും അളവ്. ഔദ്യോഗിക വെടിവെപ്പ് മത്സരങ്ങളിൽ ഈ അലവുള്ള എയർ ഗണ്ണും പിസ്റ്റലും ഉപയോഗിക്കണം.

പിന്നെ കൂടുതലുള്ളത് .22 (5.5 &5.6 മി.മീ)ആണ്. ലക്ഷ്യത്തിൽ കൂടുതൽ ഊർജ്ജം കൊടുക്കുന്നത് ഈ അളവുകളാണ്.

അധികം പ്രചാരമില്ലാത്തവ താഴെ പറയുന്നവയാണ്.

  • .20 (4മി.മീ) ഷെറിഡാൻ മൾടി-പമ്പ് ന്യൂമാറ്റിക് എയർ രൈഹിളുകളിലാൺ! ആദ്യമായി ഉപയോഗിച്ചിരുന്നത്.
  • .25 (6.35 മി.മീ) ഉരുപതാം നൂറ്റാണ്ടിൽ കൂടുതൽ ഉപയോഗിച്ചത്.
  • .357 പൽ ക്രോസ്മാൺ പിസിപി എയർഗണ്ണുകളിൽ ഉപ്യോഗിക്കുന്നു.
  • .45 (11.43 മി.മീ)

.50 (12.7 മി.മീ) .58 (14.5 മി.മീ)

പ്രത്യേക ആവശ്യങ്ങൾക്കായി കൂടുതൽ വാവട്ടമുള്ള .79, .87 എന്നിവയും ഉപയോഗത്തിലുണ്ട്. [1]

പെല്ലറ്റ്

[തിരുത്തുക]

ഒരേ അളവിൽ ഭാരം കുറഞ്ഞവയും കൂടിയവയുമുണ്ട്. തോക്കിൻ കുഴലിന്റെ വാവട്ടത്തിന്റെ അളവാണ് പെല്ലെറ്റുകൾക്കും വേണ്ടത്. [2]

ഉരുണ്ട പെല്ലറ്റുകൾ

[തിരുത്തുക]

വായുപ്രതിരോധം കുറഞ്ഞിരിക്കുന്നതുകൊണ്ട് കൂടുതൽ ദൂരത്തേക്കുള്ള ലക്ഷ്യങ്ങളിൽ ഇതാണ് നല്ലത്.

വാഡ്കട്ടർ പെല്ലെറ്റുകൾ

[തിരുത്തുക]

പരന്ന മൂക്കുള്ളവയ്ക്ക് വായുവിന്റെ പ്രതിരോധം കൂടുമെങ്കിലും 10 മീറ്റർ ലക്ഷ്യങ്ങളിൽ അത് പറയത്തക്കതല്ല. എന്നാൽ 35മീറ്റർ ലക്ഷ്യങ്ങളിൽ അത് പ്രശ്നമുണ്ടാക്കും. മത്സരങ്ങളിൽ ലക്ഷ്യത്തിലുള്ള കടലാസ്സിൽ കൃത്യമായ ദ്വാരം ഉണ്ടാക്കും.

ഹോളോ പോയന്റ് പെല്ലറ്റുകൾ

[തിരുത്തുക]

എലി പോലുള്ള ജീവികളെ നിയന്ത്രിക്കുന്നതിനും വേട്ടയ്ക്കും ഉപയോഗിക്കുന്നു. മുൻഭാഗത്ത് ഒരു ദ്വാരമുള്ളതുകൊണ്ട് വായുപ്രതിരോധം കൂടുതലായിരിക്കും.

കൂർത്ത പെല്ലെറ്റുകൾ

[തിരുത്തുക]

സാധാരണ പ്രവർത്തനങ്ങൾക്ക് നല്ലതാണ്. [3]

ഉപയോഗം

[തിരുത്തുക]

വേട്ടയ്ക്കും എലി, പെരിച്ചാഴി പോലുള്ള ജീവികളെ നിയന്ത്രിക്കാനും വിനോദത്തിനായുള്ള വെടിവെപ്പിനും (plinking), കായിക മത്സരങ്ങളിലും ഉപയോഗിക്കുന്നു. ലോഹം കൊണ്ടുണ്ടാക്കിയ മൃഗരൂപത്തിൽ ഉരുക്കു പലകകൊണ്ടുണ്ടാക്കിയ കിൽ സോണിൽ (kill zone) ഉന്നം നോക്കി വെടിവെയ്ക്കുന്ന മത്സരമാണ് ഫീൾഡ് റ്റാഗെറ്റ് (FT). കളി നിയമത്തിൽ മാറ്റമുള്ള ഫീൾഡ് റ്റാഗെറ്റ് മത്സരത്തിന്റെ മറ്റൊരു റൂപമാണ് ഹണ്ടർ ഫീൾഡ് റ്റാഗെറ്റ് (HFT)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-28. Retrieved 2013-06-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-15. Retrieved 2013-06-08.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-01. Retrieved 2013-06-08.
"https://ml.wikipedia.org/w/index.php?title=എയർ_ഗൺ&oldid=3928752" എന്ന താളിൽനിന്ന് ശേഖരിച്ചത്