എറാന്തെമം കാപെൻസ്
ദൃശ്യരൂപം
എറാന്തെമം കാപെൻസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | |
Species: | E.capense
|
Binomial name | |
Eranthemum capense |
അക്കാന്തേസീ കുടുംബത്തിൽപ്പെട്ട സപുഷ്പിയായ കുറ്റിച്ചെടിയാണ് എറാന്തെമം കാപെൻസ്. (ശാസ്ത്രീയ നാമം:Eranthemum capense) ഇന്ത്യൻ ഉപദ്വീപിലും ശ്രീലങ്കയിലും കാണപ്പെടുന്നു. അറ്റം കൂർത്ത അണ്ഡാകൃതിയിലുള്ള ഇലകൾ അഭിന്യാസമായി(opposite phyllotaxis) വിന്യസിച്ചിരിക്കുന്നു. കടും പച്ച നിറത്തിൽ ഉപരിതലം മിനുസമുള്ളവയാണ് ഇലകൾ. ഇളം നീലനിറമുള്ള പൂവുകൾ പൂഞെട്ടുകൾ ഇല്ലാത്തവയാണ്. ഫലങ്ങൾ 4 വിത്തുകളുള്ള നീണ്ട ക്യാപ്സ്യൂളുകളാണ്. ജനുവരി-മാർച്ച് മാസങ്ങളിലാണ് പൂവും കായും ഉണ്ടാകുന്നത്.