എലിക്സിർ
ദൃശ്യരൂപം
ഒരാളുടെ രോഗം ഭേദമാക്കാൻ വായമാർഗ്ഗം ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തെളിഞ്ഞ മധുരവും സുഗന്ധവുമുള്ള ഒരു ദ്രാവകമാണ് എലിക്സിർ. ഫാർമസ്യൂട്ടിക്കൽ ഔഷധങ്ങൾ ഉപയോഗിക്കുവാൻ തയ്യാറാക്കുമ്പോൾ, വായമാർഗ്ഗം ഉപയോഗിക്കാൻ എലിക്സറിൽ കുറഞ്ഞത് ഒരു സജീവ ഘടകമെങ്കിലും അടങ്ങിയിരിക്കണം.
തരങ്ങൾ
[തിരുത്തുക]ആരോമാറ്റിക് എലിക്സിർ ( യുഎസ്പി ), ഐസോആൽക്കഹോളിക് എലിക്സിറുകൾ (എൻ.എഫ്), അല്ലെങ്കിൽ കോംപൗണ്ട് ബെൻസാൽഡിഹൈഡ് എലിക്സറുകൾ (എൻഎഫ്). എന്നീ ഔഷധ എലിക്സിറുകൾ നിർമ്മിക്കാൻ ലായകമോ വെഹിക്കിളോ (ഫാർമസിയിൽ കൂടുതലും വെഹിക്കിൾ ആയി ഉപയോഗിക്കുന്നത് ഈഥൈൽ ആൽക്കഹോൾ ആണ്) ആവശ്യമുണ്ട്: സജീവ ഘടകങ്ങളെ ലയിപ്പിക്കാൻ15 മുതൽ 50% വരെ ഈഥൈൽ ആൽക്കഹോൾ എലിക്സിറുകളിൽ ഉപയോഗിക്കുന്നു.
മെഡിക്കേറ്റെഡ് എലിക്സിർ
- ആന്റിഹിസ്റ്റാമിനിക്ക് എലിക്സിറുകൾ : അലർജിക്ക് എതിരായി ഉപയോഗിക്കുന്നു. ക്ലോറാംഫെനിറാമൈൻ മാലിയേറ്റ് എലിക്സിർ (യു.എസ്.പി), ഡിഫെൻഹൈഡ്രമിൻ ഹൈഡ്രോക്ലോറൈഡ് എലിക്സിർ .
- സെഡേറ്റീവ് ആന്റ് ഹിപ്നോട്ടിക് എലിക്സിറുകൾ : മയക്കുമരുന്നുകൾ മയക്കമുണ്ടാക്കുകയും, ഹിപ്നോട്ടിക്സ് ഉറക്കത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു: പീഡിയാട്രിക് ക്ലോറാൽ ഹൈഡ്രേറ്റ് എലിക്സിർ .
- എക്സ്പെക്റ്റോറന്റ്: ചുമയ്ക്കെതിരെ (cough with sputum) ഉപയോഗിക്കുന്നു: ടെർപൈൻ ഹൈഡ്രേറ്റ് എലിക്സിർ .
- പലവക: അസെറ്റാമിനോഫിൻ (പാരസെറ്റമോൾ) എലിക്സിറുകൾ. അനാൾജെസിക് ആയി ഉപയോഗിക്കുന്നു.
സംഭരണം
[തിരുത്തുക]എലിക്സറുകൾ നേരിട്ട് ചൂടിനെയും സൂര്യപ്രകാശത്തെയും പ്രതിരോധമുള്ള കണ്ടെയ്നറിൽ സൂക്ഷിക്കേണ്ടതാണ്.