Jump to content

എലിയാസ് ആഷ്മോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിയാസ് ആഷ്മോൾ
Elias Ashmole by an unknown artist (detail), c. 1688, after the portrait by John Riley, below.
National Portrait Gallery (United Kingdom)
ജനനം(1617-05-23)23 മേയ് 1617
Lichfield, Staffordshire, England
മരണം18 മേയ് 1692(1692-05-18) (പ്രായം 74)
Lambeth, London, England
തൊഴിൽantiquarian, politician, officer of arms, astrologer and alchemist

എലിയാസ് ആഷ്മോൾ (Elias Ashmole (/ɨlaɪʌs æʃmoʊl/; 23 മെയ് 1617 – 18 മെയ് 1692)) പ്രസിദ്ധനായ ബ്രിട്ടീഷ് പുരാവസ്‌തു ഗവേഷകനും , രാഷ്ട്രീയ പ്രവർത്തകനും , ജ്യോത്സ്യനും ആയിരുന്നു. ആൽകെമി വിദ്യാർഥി ആയിരുന്ന ഇദ്ദേഹം ബ്രിട്ടീഷ് ആഫീസർ ആഫ് ദ ആംസ് ( British Officer of the Arms ) പദവിയും വഹിച്ചിരുന്നു. 1642–1651 കാലഘട്ടത്തിൽ നടന്ന ഇംഗ്ലീഷ് ആഭ്യന്തരയുദ്ധ സമയത്ത് [1] ഇദ്ദേഹം രാജഭരണത്തെ അനുകൂലിച്ചിരുന്നു . യുദ്ധാന്തരം ചാൾസ് രണ്ടാമൻ രാജാവ് ഇദ്ദേഹത്തിനു പല പദവികളും നൽകി .

മികച്ച പുരാവസ്തു ഗവേഷകൻ ആയിരുന്ന ഇദ്ദേഹം ബാക്കോണിയൻ രീതി [2] പിന്തുടർന്ന പ്രകൃതി നിരീക്ഷകനും ആയിരുന്നു.[3] ഇംഗ്ലീഷ് ചരിത്രം , നിയമം , നാണയശാസ്‌ത്രം, ദേശവർണ്ണനം , രസവാദവിദ്യ ( ആൽകെമി ) , ജ്യോതിഷം,ജ്യോതിശാസ്ത്രം,സസ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹത്തിനു അവഗാഹം ഉണ്ടായിരുന്നു.

അവലംബം

[തിരുത്തുക]
  1. https://en.wikipedia.org/wiki/English_Civil_War
  2. https://en.wikipedia.org/wiki/Baconian_method
  3. Feola, Vittoria (2005), "Elias Ashmole and the Uses of Antiquity", Index to Theses, Expert Information Ltd, retrieved 25 January 2010 (Password required)
"https://ml.wikipedia.org/w/index.php?title=എലിയാസ്_ആഷ്മോൾ&oldid=3348716" എന്ന താളിൽനിന്ന് ശേഖരിച്ചത്