എലിസബത്ത് കോശി
ദൃശ്യരൂപം
കേരളത്തിൽ നിന്നുള്ള ഇന്ത്യൻ ഷൂട്ടറാണ് എലിസബത്ത് കോശി (ജനനം: 1996 മാർച്ച് 31).[1] അന്തർ ദേശീയ പ്രഥമ മത്സരം 2011ൽ ജർമ്മനിയിലെ ജൂനിയർ മത്സരത്തിലായിരുന്നു. അന്ന് റ്റീം ആറാമത്തെ സ്ഥാനത്തായിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഞ്ചുസ്വർണ്ണ പതക്കങ്ങൾ നേടി.[2] 2013ൽ ഏഷ്യൻ ഷൂട്ടിങ്ങിൽ ചാമ്പ്യൻഷിപ്പിലും 2014ൽ ലോകകപ്പിലും വെള്ളി നേടി. 2014ലെ ഗ്ലാസ്ഗൊ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തിരുന്നു. 2015ലെ ഭാരത ദേശീയ കായികമേളയിൽ 50 മീ. റൈഫിൾസിൽ സ്വർണ്ണം നേടി..[3][4][5] നാവികസേനയിലെ ഹരിയാനയിൽ നിന്നുള്ള സദ്ഗുരു ദാസായിരുന്നു പരിശീലകൻ. ചെറുപ്പത്തിൽ കണ്ട പ്രീ നാഷണൽ ഷൂട്ടിംങ്ങ് ചാമ്പ്യൻഷിപ്പ് കൺറ്റതോടെയാണ് ഈ കായിക ഇനത്തിൽ താല്പര്യം തോന്നാൻ കാരണം.[2]
അവലംബം
[തിരുത്തുക]- ↑ "Elizabeth Susan Koshy | SportingIndia". sportingindia.com. Archived from the original on 2017-01-12. Retrieved 2017-03-17.
- ↑ 2.0 2.1 Rayan, Stan (16 June 2011). "Elizabeth Koshy sets sights on 2016 Rio Olympics". The Hindu. Retrieved 9 April 2015.
- ↑ G, Sandip (4 February 2015). "TN, Kerala Spread Shooting Wings". The New Indian Express. Archived from the original on 2015-04-19. Retrieved 9 April 2015.
- ↑ "Koshy gifts Kerala first shooting medal in National Games history". The Times of India. 3 February 2015. Retrieved 9 April 2015.
- ↑ "Elizabeth Koshy gifts Kerala first shooting medal in games history". Millenniumpost. 4 February 2015. Retrieved 9 April 2015.