Jump to content

എല്ലി ഗൗഡിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ellie Goulding
Goulding at the premiere of the film Divergent on 18 March 2014
ജനനം
Elena Jane Goulding

(1986-12-30) 30 ഡിസംബർ 1986  (38 വയസ്സ്)
Hereford, England
തൊഴിൽ(കൾ)
  • Singer
  • songwriter
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2009–present
ലേബലുകൾ
വെബ്സൈറ്റ്elliegoulding.com

എലീന ജെയ്ൻ “എല്ലി” ഗൗഡിങ് (ജനനം: ഡിസംബർ 30, 1986) ഒരു ഇംഗ്ലീഷ് ഗായികയും, ഗാനരചയിതാവും ആണ്. എല്ലി ഗൗഡിങ് എന്ന ഗായികയെ തിരിച്ചറിഞ്ഞ ജെയ്മി ലില്ലിവൈറ്റ്, പിൽക്കാലത്ത് അവരുടെ മാനേജരും ആയി. ജൂലൈ 2009 -ൽ പൊളിഡോർ റെക്കോർഡ്സുമായി കരാറിൽ എത്തിയ ഗൗഡിങ് അതെ വർഷം തന്നെ തന്റെ ആദ്യ സംരംഭം ആയ ആൻ ഇന്ററോഡക്ഷൻ ടു എല്ലി ഗൗഡിങ് പുറത്തിറക്കി.

2010 -ൽ ഗൗഡിങ് ബിബിസിയുടെ വാർഷിക വോട്ടെടുപ്പ് ആയ സൗണ്ട് ഓഫ്… ൽ രണ്ടാമത് എത്തുകയും ബ്രിട്ട് അവാർഡും ക്രിട്ടിക്സ് ചോയ്സ് അവാർഡും നേടുകയും ചെയ്തു. അതെ വർഷം തന്നെ ലൈറ്റ്സ് എന്ന് പേരിട്ട ആദ്യ സ്റ്റുഡിയോ ആൽബവും ഗൗഡിങ് പുറത്തിറക്കി. യുകെയിൽ ആകമാനം 8.5 ലക്ഷം കോപ്പികൾ വിറ്റഴിച്ച ആൽബം യുകെ ആൽബം ചാർട്ടിൽ ഒന്നാമതായി. 2010 -ൽ എല്ലി തൻ്റെ ശബ്ദത്തിൽ അവതരിപ്പിച്ച എൽട്ടൻ ജോണിന്റെ യുവർ സോങ് എന്ന ഗാനം യുകെ ചാർട്ടിൽ രണ്ടാമത് എത്തി. ഏപ്രിൽ 21, 2011 ന്, ബക്കിങ്ങാം കൊട്ടാരത്തിൽ വച്ച് നടന്ന വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിൽട്ടണിന്റെയും വിവാഹ സൽക്കാരത്തിന് അവർ ഈ ഗാനം വീണ്ടും അവതരിപ്പിച്ചു. മാർച്ച് 2011 -ൽ യുഎസിൽ റിലീസ് ചെയ്ത ലൈറ്റ്സ് എന്ന ആൽബത്തിലെ അതെ പേരുള്ള ഗാനം യുഎസ് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ രണ്ടാമത് എത്തി. 

ഗൗഡിങിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബം ആയ ഹാൽസ്യോൺ ഒക്ടോബർ 2012 -ൽ പുറത്തിറങ്ങി. യുകെ ആൽബം ചാർട്ടിൽ രണ്ടാം സ്ഥാനത്തു അരങ്ങേറിയ ആൽബം 65 ആഴ്ചകൾക്കു ശേഷം ഒന്നാം സ്ഥാനത്തെത്തി. 2014 -ൽ മികച്ച ഗായികയ്ക്കുള്ള ബ്രിട്ട് അവാർഡ് എല്ലി ഗൗഡിങ് നേടി. തന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബം ആയ ഡിലീരിയം നവംബർ 6, 2015 -ന് അവർ പുറത്തിറക്കി. ഡിസംബർ 2015 -ൽ ലവ് മി ലൈക് യു ഡു എന്ന ഗാനത്തിന് ആദ്യ ഗ്രാമി അവാർഡ് നാമനിർദ്ദേശം ഗൗഡിങിന് ലഭിച്ചു. 

Goulding performing at the Ilosaarirock festival in July 2014

അവലംബം

[തിരുത്തുക]
  1. "Holy concert countdown, Batman! Over 20 Vancouver shows go on sale tomorrow". The Georgia Straight. 21 November 2013. Retrieved 22 December 2013.
  2. Aguila, Justino (24 October 2013). "Katy Perry Hosts Famous Friends, Previews Next Tour at Hollywood Bowl: Live Review". Billboard. Retrieved 22 December 2013.
  3. "Folktronica singer Ellie Goulding tops BBC's Sound of 2010". BBC. 8 January 2010. Retrieved 22 December 2013.
"https://ml.wikipedia.org/w/index.php?title=എല്ലി_ഗൗഡിങ്&oldid=4099064" എന്ന താളിൽനിന്ന് ശേഖരിച്ചത്