എല്ലെൻ ടെർനാൻ
എല്ലെൻ ടെർനാൻ | |
---|---|
ജനനം | {{{date_of_birth}}} |
തൊഴിൽ | Actress |
ഭർത്താവ്/ഭാര്യ | George Wharton Robinson
(m. 1876; d. 1910) |
മാതാപിതാക്കൾ | Thomas Lawless Ternan Frances Eleanor Jarman |
മക്കൾ | 2 or 3 |
എല്ലെൻ ലോലെസ് ടെർനാൻ (ജീവിതകാലം: 3 മാർച്ച് 1839 - ഏപ്രിൽ 25, 1914), ഒരു ഇംഗ്ലീഷ് നടിയായിരുന്നു. നെല്ലി ടെർനാൻ അല്ലെങ്കിൽ നെല്ലി റോബിൻസൺ എന്നും അറിയപ്പെട്ടിരുന്ന അവർ പ്രസിദ്ധ സാഹിത്യകാരനായിരുന്ന ചാൾസ് ഡിക്കൻസിന്റെ ജീവിതപങ്കാളിയായി അറിയപ്പെടുന്നു.
ജീവിതരേഖ
[തിരുത്തുക]കെന്റിലെ റോച്ചെസ്റ്ററിലാണ് ടെർനാൻ ജനിച്ചത്. മാതാപിതാക്കളുടെ നാല് മക്കളിൽ മൂന്നാമത്തെയാളായിരുന്നു ടെർനാൻ. ശൈശവത്തിൽ മരിച്ചുപോയ ഒരു സഹോദരനും മരിയ, ഫ്രാൻസെസ് (പിൽക്കാലത്ത് ആന്റണി ട്രോലോപ്പിന്റെ സഹോദരനായിരുന്ന തോമസ് അഡോൾഫസ് ട്രോലോപ്പിന്റെ രണ്ടാമത്തെ ഭാര്യ) എന്നിങ്ങനെ രണ്ടു സഹോദരിമാരുമാണ് അവർക്കുണ്ടായിരുന്നത്. അവളുടെ മാതാപിതാക്കളായ തോമസ് ലോലെസ് ടെർനാൻ, ഫ്രാൻസെസ് എലീനർ ടെർനാൻ (മുമ്പ്, ജാർമാൻ) എന്നിവരും വ്യത്യസ്തരായ അഭിനേതാക്കളായിരുന്നു. മൂന്നാമത്തെ വയസ്സിൽ ടെർനാൻ ഷെഫീൽഡിലെ സ്റ്റേജിൽ തന്റെ അരങ്ങേറ്റം കുറിക്കുകയും അവളും രണ്ട് സഹോദരിമാരും "ശൈശവ പ്രതിഭാസങ്ങൾ" ആയി വേദിയിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തു. മൂന്ന് സഹോദരിമാരിൽ ഏറ്റവും കുറഞ്ഞ അഭിനയ അഭിരുചിയുള്ളവളായി എല്ലെൻ കണക്കാക്കപ്പെട്ടിരുന്നു. അവൾ പ്രവിശ്യകളിൽ വ്യാപകമായി ജോലി ചെയ്തിരുന്നു, പ്രത്യേകിച്ച് 1846 ഒക്ടോബറിൽ അവളുടെ പിതാവ് മരണമടഞ്ഞതിനുശേഷം ബെത്‌നാൽ ഗ്രീൻ ഇൻസെൻ മാനസികാശുപത്രി പോലുള്ള സ്ഥലങ്ങളിൽ.[1]
1857-ൽ ലണ്ടനിലെ ഹെയ്‌മാർക്കറ്റ് തിയേറ്ററിൽ നാടകം അവതരിപ്പിക്കവേ ചാൾസ് ഡിക്കൻസ് അവളെ കണ്ടുമുട്ടി. തന്റെ സുഹൃത്തും നടനും നാടകകൃത്തുമായ ആൽഫ്രഡിന്റ ശുപാർശയിൽ മാതാവ്, സഹോദരി മരിയ എന്നിവർക്കൊപ്പം ദി ഫ്രോസൺ ഡീപ്പിന്റെ മൂന്ന് പ്രകടനങ്ങളിൽ 1857 ഓഗസ്റ്റിൽ മാഞ്ചസ്റ്ററിൽ ഡിക്കൻസ് അവളെ അവതരിപ്പിച്ചു. പ്രൊഫഷണൽ നടിമാരെ അമേച്വർ ബഹുമാന്യന്മാർക്കൊപ്പം പ്രത്യക്ഷപ്പെടാൻ ക്ഷണിക്കുന്നത് അക്കാലത്ത് അസാധാരണമല്ലായിരുന്നു; മിസ്സിസ് ടെർനാൻ ഒരു സ്കോട്ടിഷ് നഴ്സായി അഭിനയിച്ചപ്പോൾ മരിയ, നായിക ക്ലാരയായും; നെല്ലി (എല്ലെൻ) ഡിക്കൻസിന്റെ പതിനേഴുവയസ്സുള്ള മകളായ കേറ്റി ഡിക്കൻസിൽ നിന്ന് പെൺകുട്ടിയുടെ വേഷവും ഏറ്റെടുത്തു.[2] 1857 സെപ്റ്റംബർ പകുതിയോടെ, ദ പെറ്റ് ഓഫ് പെറ്റിക്കോട്ട് അവതരിപ്പിക്കുന്ന തിയേറ്റർ റോയലിൽ എല്ലെനെ കാണാനായി അദ്ദേഹം വിൽക്കി കോളിൻസിനൊപ്പം ഡോൺകാസ്റ്ററിലേക്ക് പോകുകയും തന്റെ ഭാര്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി ജോൺ ഫോർസ്റ്ററിന് എഴുതുകയും ചെയ്തു. 'പാവം കാതറിനും ഞാനും പരസ്പരം ചേരേണ്ടവരായി സൃഷ്ടിക്കപ്പെട്ടവരല്ല, ഇപ്പോൾ സംഭവിക്കുന്നതെല്ലാം ക്രമാനുഗതമായി ജീവിതത്തിലേയ്ക്കു എത്തുന്നതായാണ് ഞാൻ കാണുന്നത്'.[3]
എല്ലെൻ ടെർനാനെ കണ്ടുമുട്ടിയപ്പോൾ ഡിക്കൻസിന് 45 വയസ്സും ടെർനാന് 18 വയസുമായിരുന്നു, ഡിക്കൻസിന്റെ മകൾ കേറ്റിയേക്കാൾ അല്പം മുതിർന്നവൾ. ഡിക്കൻസ് ടെർനാനുമായി അടുത്ത ബന്ധം ആരംഭിച്ചുവെങ്കിലും ഈ ബന്ധം പൊതുജനങ്ങളിൽ നിന്ന് രഹസ്യമായി സൂക്ഷിച്ചു. ടെർനാൻ ബുദ്ധിമതിയും ആകർഷകയും ദൃഢചിത്തയും സാഹിത്യത്തിലും നാടകത്തിലും താൽപ്പര്യമുള്ളവളുമായിരുന്നു. തന്റെ "മാജിക് സർക്കിൾ ഓഫ് വൺ" എന്നാണ് ഡിക്കൻസ് ടെർനാനെ വിശേഷിപ്പിച്ചത്. 1858-ൽ കാതറിൻ ഡിക്കൻസ് ഒരു ലണ്ടൻ ജ്വല്ലറി വിതരണം ചെയ്ത ഒരു പാക്കറ്റ് തുറന്നപ്പോൾ അതിൽ ടെർണന് വേണ്ടിയുള്ള ഒരു സ്വർണ്ണ ബ്രേസ്ലെറ്റും ഭർത്താവ് ടെർനാന് എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. 22 വർഷത്തെ ദാമ്പത്യത്തിനുശേഷം മെയ് മാസത്തിൽ ഡിക്കൻസ് പത്നിയുമായി വേർപിരിഞ്ഞു.
1860 ൽ ടെർനാൻ വേദി വിടുകയും അതുമുതൽ ഡിക്കൻസ് അവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അവൾ ചിലപ്പോഴൊക്കെ ഡിക്കൻസിനോടൊപ്പം യാത്ര ചെയ്തിരുന്നു. 1865 ജൂൺ 9 ന് സ്റ്റാപ്പിൾഹർസ്റ്റ് റെയിൽ അപകടത്തിൽപ്പെട്ടപ്പോൾ ഡിക്കൻസ് ടെർനാനും അവരുടെ അമ്മയോടുമൊപ്പം ഫ്രാൻസ് സന്ദർശിച്ചു മടങ്ങുകയായിരുന്നു. 1867 ൽ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുന്നതിന് അവളെ കൊണ്ടുപോകാനുള്ള പദ്ധതി അവരുടെ ബന്ധം അമേരിക്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭയന്ന അദ്ദേഹം ഉപേക്ഷിക്കുകയുണ്ടായി. സ്ലോവിലും പിന്നീട് നൺഹെഡിലും അദ്ദേഹം തെറ്റായ പേരുകളിൽ എടുത്ത വീടുകളിലായിരുന്നു ടെർനാൻ താമസിച്ചിരുന്നത്. ഡിക്കൻസിന് ടെർനാനിൽ ശൈശവത്തിൽ തന്നെ മരണമടഞ്ഞ ഒരു മകനുണ്ടായിരിക്കാമെന്നും വിശ്വസിക്കപ്പെടുന്നു (ഡിക്കൻസ്, ടെർനാൻ, അല്ലെങ്കിൽ ടെർനന്റെ സഹോദരിമാർ എന്നിവരാരുംതന്നെ ഈ ബന്ധത്തെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ല, എന്നുമാത്രമല്ല അവർ തമ്മിലുള്ള ബന്ധം വെളിവാക്കപ്പെടുന്ന മിക്ക കത്തിടപാടുകളും നശിപ്പിക്കപ്പെട്ടു). ഗ്രേറ്റ് എക്സ്പെക്റ്റേഷനിലെ എസ്റ്റെല, ഔവർ മ്യൂച്വൽ ഫ്രണ്ടിലെ ബെല്ല വിൽഫർ, ദി മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂഡിലെ ഹെലീന ലാൻഡ്‌ലെസ് എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി സ്ത്രീ കഥാപാത്രങ്ങളെ ടെർനാനെ അധിഷ്ഠിതമാക്കി രചിക്കപ്പെട്ടതായിരിക്കാമെന്ന് പല പണ്ഡിതന്മാരും വ്യാഖ്യാതാക്കളും കരുതുന്നു, പ്രത്യേകിച്ചും എ ടേൽ ഓഫ് ടു സിറ്റീസ് എന്ന കൃതിയിലെ ലൂസി മാനെറ്റ് സൃഷ്ടിക്കപ്പെട്ടത് അവളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കാം. 1870-ൽ മരണമടഞ്ഞ ഡിക്കൻസ് ടെർണനുവേണ്ടി പാരമ്പര്യ സ്വത്തിൽനിന്ന് 1,000 ഡോളർ നീക്കി വച്ചിരുന്നതോടൊപ്പം അവൾക്ക് ഇനി ഒരിക്കലും ജോലി ചെയ്യേണ്ടതില്ലെന്ന് ഉറപ്പാക്കുവാനായി ഒരു ട്രസ്റ്റ് ഫണ്ടിൽ നിന്നുള്ള മതിയായ വരുമാനവും ഏർപ്പെടുത്തിയിരുന്നു.
1876-ൽ, ഡിക്കൻസിന്റെ മരണത്തിന് ആറു വർഷത്തിനുശേഷം, ടെർനാൻ ഓക്സ്ഫോർഡ് ബിരുദധാരിയായും തന്നേക്കാൾ 12 വർഷം ഇളയതുമായ ജോർജ്ജ് വാർട്ടൺ റോബിൻസണെ വിവാഹം കഴിച്ചു. അവൾക്ക് ഡിക്കൻസുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അയാൾക്ക് ഒന്നും അറിയില്ലായിരുന്നു. അവൾ സ്വയമേവ 14 വയസ്സ് പ്രായം കുറഞ്ഞവളാണ് അവകാശപ്പെട്ടു (37 വയസുള്ളപ്പോൾ 23 വയസെന്ന അവകാശം). ഈ ദമ്പതികൾക്ക് ജെഫ്രിയെന്ന പുത്രനും ഗ്ലാഡിസെന്ന പേരിൽ ഒരു മകളും ഉണ്ടായിരുന്നു. അവർ മാർഗേറ്റിൽ ദമ്പതിമാർ ഒരു ആൺകുട്ടികളുടെ വിദ്യാലയം നടത്തിയിരുന്നു. ടെർനന്റെ ഭർത്താവ് 1910-ൽ മരിണമടഞ്ഞതിനുശേഷം അവൾ സഹോദരി ഫ്രാൻസിസിനൊപ്പം സൗത്ത്സിയിൽ തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചു. ലണ്ടനിലെ ഫുൾഹാമിൽവച്ച് കാൻസർ ബാധിച്ച് അവർ മരിക്കുകയും പോർട്സ്മൗത്തിലെ ഹൈലാൻഡ് റോഡ് സെമിത്തേരിയിൽ സംസ്കരിക്കുയും
1870 ൽ ചാൾസ് ഡിക്കൻസിന്റെ മരണം മുതൽ 1933 ഡിസംബറിൽ അദ്ദേഹത്തിന്റെ അവസാനത്തെ പുത്രനായിരുന്ന സർ ഹെൻറി ഫീൽഡിംഗ് ഡിക്കൻസിന്റെ മരണം വരെ ഡിക്കൻസ് ഫെലോഷിപ്പും ചാൾസ് ഡിക്കൻസിന്റെ അടുത്ത കുടുംബാംഗങ്ങളും ഈ ബന്ധത്തെക്കുറിച്ച് നിശ്ശബ്ദതയുടെയും നിഷേധാത്മകതയുടേയു ഒരു മുഖമാണ് നിലനിർത്തിയിരുന്നത്. 1939 ൽ ഗ്ലാഡിസ് സ്റ്റോറി, 1952 ൽ അഡാ നിസ്ബെറ്റ്, 1959 ൽ സർ ഫെലിക്സ് ഐൽമർ, 1985 ൽ കാതറിൻ എം ലോംഗ്ലി എന്നിവരുൾപ്പെടെ നിരവധി ഡിക്കൻസ് ഗവേഷകർ എല്ലെൻ ടെർനാനും ചാൾസ് ഡിക്കൻസും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് എഴുതിയിരുന്നു. 1990 ൽ ക്ലെയർ ടോമാലിൻ എഴുതിയതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടതുമായ ജീവചരിത്രം, ഈ ബന്ധത്തെ വിശാലമായ പൊതു പ്രേക്ഷകരിലേക്ക് എത്തിച്ചു. ഈ ബന്ധം കണ്ടെത്തിയ കഥയുടെ ഒരു സംഗ്രഹം പ്രൊഫസർ മൈക്കൽ സ്ലേറ്റർ 2012 ൽ പ്രസിദ്ധീകരിച്ചിരുന്നു.
എല്ലെൻ ടെർനാനും അവരുടെ കുടുംബവുമായി ബന്ധപ്പെട്ട ചില രേഖകൾ ലണ്ടൻ സർവകലാശാലയിലെ സെനറ്റ് ഹൌസ് ലൈബ്രറിയുടെ കൈവശമുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ The Invisible Woman, Claire Tomalin, p.53
- ↑ Claire Tomalin, The Invisible Woman, p 72-73
- ↑ Claire Tomalin, The Invisible Woman, p.102
- ↑ Description of Ternan family papers