Jump to content

എവരിമാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരിമാട .

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി എവരിമാട വിന്നാവോ രാവോ
ഇന്ദുലേവോ ഭളി ഭളി
ഈശ്വരാ, എനിക്കറിയില്ല ആരുടെ വാക്കുകളാണ് അങ്ങ് ശ്രവിച്ചതെന്ന്.
അങ്ങ് ഇവിടേക്ക് വരുമോ ഇല്ലയോ, കൊള്ളാം, കൊള്ളാം
അനുപല്ലവി അവനിലോ നാർഷേയ പൌരുഷേയ
മന്ദിചോദ്യമെരുഗലേനയ്യ
ഭഗവാനേ! ഈ ഭൂമിയിൽ വേദങ്ങളിലും ശാസ്ത്രങ്ങളിലും
അറിവുകൾ നേടിയെങ്കിലും ചോദ്യം ചെയ്യാൻ ഞാൻ പഠിച്ചില്ല
ചരണം ഭക്തപരാധീനുഡനുചു പരമഭാഗവതുലചേവിണ്ടി
വ്യക്തരൂപുഡൈ പലികിനമുച്ചടയുക്തമനുചുനുണ്ടി
ശക്തിഗല മഹാദേവുഡനീവനി സന്തോഷമുഗനുണ്ടി
സത്തചിത്തുഡഗു ത്യാഗരാജനുത സത്യസന്ധുഡനുകൊണ്ടി ഇലലോ
അങ്ങ് ഭക്തരുടെ കാര്യങ്ങളിൽ പൂർണ്ണമായും മുഴുകിയിരിക്കുകയാണെന്ന് അങ്ങയുടെ
ഏറ്റവും വലിയ ഭക്തനായ നാരദൻ എന്നെ അറിയിച്ചത് ശരിയാണെന്ന് ഞാൻ കരുതുകയാണ്.
അങ്ങ് പരമശക്തനായ ഈശ്വരനാണെന്ന കാര്യത്തിൽ ഞാൻ സന്തോഷവാനായിരിക്കുന്നു.
തന്റെ വാക്കുകൾക്ക് വിലകൊടുക്കുന്നവനാണ് അങ്ങെന്ന് ഞാൻ വിശ്വസിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എവരിമാട&oldid=3469460" എന്ന താളിൽനിന്ന് ശേഖരിച്ചത്