Jump to content

എവിടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എവിടെ
സംവിധാനംകെ കെ രാജീവ്
നിർമ്മാണംജോയ് തോമസ്
പ്രേം പ്രകാശ്
തൊമ്മിക്കുഞ്ഞ് & സുരാജ്
രചനകൃഷ്ണൻ സി
കഥബോബി സഞ്ജയ്
അഭിനേതാക്കൾഷൈബിൻ ബെൻസൻ
അനശ്വര രാജൻ
ആശ ശരത്
സുരാജ് വെഞ്ഞാറമൂട്
പ്രേം പ്രകാശ്
ബൈജു സന്തോഷ്
മനോജ് കെ ജയൻ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംനൗഷാദ് ഷെരീഫ്
ചിത്രസംയോജനംരാജേഷ് കുമാർ
സ്റ്റുഡിയോഹോളിഡേ മൂവീസ്
വിതരണംഹോളിഡേ മൂവീസ് റിലീസ്
റിലീസിങ് തീയതി2019 ജൂലൈ 4
രാജ്യംഇന്ത്യ
ഭാഷമലയാളം

എവിടെ 2019 ജൂലൈ 4ന് പ്രദർശനത്തിനെത്തിയ ഒരു മലയാള ഭാഷ ഫാമിലി ത്രില്ലർ ഡ്രാമ ചലച്ചിത്രമാണ്.കെ കെ രാജീവ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഷൈബിൻ ബെൻസൻ,അനശ്വര രാജൻ, ആശ ശരത്,സുരാജ് വെഞ്ഞാറമൂട്,മനോജ് കെ ജയൻ,പ്രേം പ്രകാശ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.ഒരു ത്രില്ലർ ഗണത്തിലുൾപ്പെടുത്താവുന്ന ഈ ചിത്രത്തിന്റെ കഥ ബോബി സഞ്ജയ് ടീമിൻറ്റേതാണ്.ഔസേപ്പച്ചൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തത് മമ്മൂട്ടിയാണ്.

കഥാസാരം

[തിരുത്തുക]

ഒന്നര മാസമായി ഭർത്താവ് സക്കറിയയെ (മനോജ് കെ ജയൻ) കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന ജെസ്സിയിൽ (ആശ ശരത്) നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അറിയപ്പെടുന്നൊരു ഡ്രമ്മറായ സക്കറിയ പരിപാടികൾക്കായി വളരെ ദിവസം വീട്ടിൽനിന്ന് വിട്ടുനിൽക്കാറുണ്ടെങ്കിലും എല്ലാത്തവണയും പരിപാടി അവതരിപ്പിക്കാൻ കൃത്യമായി എത്താറുള്ള നാട്ടിലെ പള്ളിപ്പെരുന്നാളിനും എത്താതിനെ തുടർന്നാണ് ജെസ്സിയും മകൻ നീലും (ഷൈബിൻ ബെൻസൺ) പരാതി നൽകാൻ തീരുമാനിച്ചത്.

പരാതി നൽകി ഏതാനും ദിവസങ്ങൾ കഴിയുമ്പോഴേക്കും സക്കറിയയുടെ കത്ത് കിട്ടുന്നതോടെ അവർ പരാതി പിൻവലിക്കുന്നു. എന്നാൽ, തന്റെ ഭർത്താവല്ല ആ കത്തുകൾ എഴുതിയതെന്ന് അധികം വൈകാതെ ജെസ്സി തിരിച്ചറിയുന്നതോടെ ചിത്രം ഉദ്വേഗത്തിലേക്ക് നീങ്ങുന്നു. തുടർന്ന് തന്റെ ഭർത്താവിനെ തേടി ജെസ്സി നടത്തുന്ന അന്വേഷണം അപ്രതീക്ഷിത സംഭവങ്ങളിലേക്കാണ് അവളെ എത്തിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചെത്തിയ മൾട്ടിസ്റ്റാർ ചിത്രങ്ങളും ഒന്നിലധികം സംവിധായകർ ഒത്തു ചേർന്ന ആന്തോളജി സിനിമകളും ഇറങ്ങിയിട്ടുള്ള മലയാളത്തിൽ ആദ്യമായി ആണ് മൂന്ന് പ്രൊഡക്ഷൻ കമ്പനികൾ കൈ കോർത്ത് ഇൗ ചിത്രം നിർമിച്ചത്. ന്യൂഡൽഹിയിലൂടെ മമ്മൂട്ടിയുടെ കൃഷ്ണ മൂർത്തിയെ മലയാളിയ്ക്ക് സമ്മാനിച്ച ജൂബിലി പ്രൊഡക്ഷൻസും പെരുവഴിയമ്പലം ,അയാളും ഞാനും തമ്മിൽ തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ പ്രകാശ് മൂവി ടോണും ,കിഴക്കൻ പത്രോസ് നിർമിച്ച മാരുതി പിക്ചേഴ്സും ചേർന്ന് ഹോളിഡേ മൂവീസ് എന്ന ബാനറിലാണ് ഇൗ ചിത്രം നിർമിച്ചത്.

സംഗീതം

[തിരുത്തുക]

കെ ജയകുമാർ,ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിച്ചു.

എവിടെ
ശബ്ദട്രാക്ക് by ഔസേപ്പച്ചൻ
Recorded2019
# ഗാനംഗായകർ ദൈർഘ്യം
1. "വെള്ളിമുകിൽ ചില്ലുടഞ്ഞതോ"  മൃദുല വാര്യർ,റീന മുരളി  

അവലംബം

[തിരുത്തുക]

എവിടെ' ഒരു ഫാമിലി ത്രില്ലർ : Mathrubhumi.news

"https://ml.wikipedia.org/w/index.php?title=എവിടെ&oldid=3191509" എന്ന താളിൽനിന്ന് ശേഖരിച്ചത്