Jump to content

സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്.ഐ.ഒ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ
ആപ്തവാക്യംപഠനം, സമരം, സേവനം
രൂപീകരണം19 ഒക്ടോബർ 1982[1]
ആസ്ഥാനംഡി-300, അബുൽ ഫസ‌ൽ എൻക്ലേവ്, ജാമിഅ: നഗർ, ഓഖ്‌ല, ന്യൂഡൽഹി
Location
പ്രസിഡന്റ്
റമീസ് ഇകെ (2022-23.)
മാതൃസംഘടനജമാഅത്തെ ഇസ്‌ലാമി
വെബ്സൈറ്റ്SIO INDIA

ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി വിഭാഗമാണ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഥവാ എസ്.ഐ.ഒ.[2][3]. 1982 ഒക്ടോബർ 19-നാണ് എസ്.ഐ.ഒ രൂപവത്കരിച്ചത്[4]. പഠനം, സമരം, സേവനം എന്നാണ് എസ്.ഐ.ഒ യുടെ മുദ്രാവാക്യം. അക്കാദമിക ആക്ടിവിസത്തിനും വിദ്യാഭ്യാസ പ്രക്ഷോഭങ്ങളോടൊപ്പം[5] തന്നെ വിദ്യാഭ്യാസ സേവനരംഗത്തും എസ്.ഐ.ഒ ഇടപെട്ടുകൊണ്ടിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

80 കളിലാണ് എസ്.ഐ.ഒ രൂപം പ്രാപിക്കുന്നത്. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുമായി ആശയാഭിമുഖ്യം പുലർത്തുന്ന നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം എല്ലാ സംഘടനകളെയും യോജിപ്പിച്ച്‌ കൊണ്ട്‌ ദേശീയതലത്തിൽ ഒരു ഏക വിദ്യാർത്ഥിസംഘടന രൂപവത്കരിക്കാൻ 1981 ഫെബ്രുവരിയിൽ കോഴിക്കോട്‌ വെച്ച്‌ ചേർന്ന ഒരു യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മേൽനോട്ടത്തിൽ ഒരു വിദ്യാർത്ഥി സംഘടന എന്ന ആശയം പൊതുവിൽ അംഗീകരിക്കപ്പട്ടു. പക്ഷേ, ജമാഅത്തിന്റെ പരിപൂർണ്ണ നിയന്ത്രണം എന്ന ആശയത്തോട്‌ സിമി വിയോജിച്ചു. 1982 ഒക്ടോബർ 19-ന്‌ സിമി ഒഴികെയുള്ള പല ഇസ്‌ലാമിക വിദ്യാർത്ഥി സംഘടനകളെയും ലയിപ്പിച്ച്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിൽ എസ്.ഐ.ഒ നിലവിൽ വന്നു.

ഇടപെടലുകൾ

[തിരുത്തുക]

നിയമപരമായ ഇടപെടലുകൾ

[തിരുത്തുക]

പരീക്ഷകളിലെയും ചില വിദ്യാലയങ്ങളിലെയും ശിരോവസ്ത്രനിരോധനം, നീറ്റ് പരീക്ഷകളിലെ ഉറുദു ഭാഷാവിവേചനം തുടങ്ങി വിവിധ വിഷയങ്ങളിൽ കേസുകൾ നടത്തുകയുണ്ടായി[6][7] [8][9][10].

നാൾവഴികൾ

[തിരുത്തുക]
  • 1982 ഒക്ടോബർ 19-ന്‌ വിദ്യാർഥി-യുവജന പ്രസ്ഥാനമായി രൂപീകൃതമായി.
  • 2003 മേയ് 13നു സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സ്ഥാപിതമായപ്പോൾ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമായി മാറി.
  • 2013 ൽ 31-ാമത് വാർഷികം ആഘോഷിച്ചു.

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • മലബാർ സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മലബാർ സമരത്തിന്റെ വിശദ്ധമായ ശരിയായ ചരിത്രം ഉൾക്കൊള്ളുന്ന 'മാപ്പിള ഹാൽ വെർച്ച്വൽ എക്സിബിഷൻ' എന്ന പേരിൽ ആപ്ലികേഷൻ പുറത്തിറക്കി
  • ദേശീയതലത്തിൽ 'ദി കംപാനിയൻ' (ഇംഗ്ലീഷ്)
  • 'റഫീഖെ മൻസിൽ' (ഹിന്ദി, ഉർദു) എന്നിവ ദൽഹിയിൽ നിന്ന് പുറത്തിറങ്ങുന്നു
  • 1986 മുതൽ 1996 വരെ 'യുവസരണി' എന്ന പേരിൽ മലയാളത്തിൽ മാസിക പ്രസിദ്ധീകരിച്ചു.
  • 'ദിശ' എന്ന പേരിൽ വാർത്താ ബുള്ളറ്റിൻ പുറത്തിറക്കുന്നു.
  • 2010- സെപ്റ്റംബറിൽ ആരംഭിച്ച 'കാമ്പസ് അലൈവ്' ഇപ്പോൾ കേരള ഘടകത്തിന്റെ മുഖപത്രം. പ്രിന്റഡ് മാഗസിൻ ആയി തുടങ്ങിയ കാമ്പസ് അലൈവ് നിലവിൽ ഓൺലൈൻ പതിപ്പ് ആയി തുടരുന്നു.

നേതൃത്വം

[തിരുത്തുക]
  • അഖിലേന്ത്യാ പ്രസിഡന്റ്‌: റമീസ് ഇകെ - കേരള
  • കേരള പ്രസിഡൻറ്​: മുഹമ്മദ്‌ സഈദ് ടികെ
  • കേരള ജനറൽ സെക്രട്ടറി: അഡ്വ: റഹ്‌മാൻ ഇരിക്കൂർ

അവലംബം

[തിരുത്തുക]
  1. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Abstract. p. 7. Retrieved 24 ഒക്ടോബർ 2019.
  2. Julten Abdelhalim. Indian Muslims and Citizenship: Spaces for Jihād in Everyday Life. Routledge. p. 146-148. Retrieved 8 April 2020.
  3. The Muslim World After 9/11. By Angel M Rabasa, Cheryl Benard, Peter Chalk, C Christine Fair, Theodore Karasik, Rollie Lal, Ian Lasser, Ian O Lesser, David E Thaler, Rand Corporation, ISBN 0-8330-3712-9. Published January 2005.
  4. M Rahim. Changing Identity and Politics of Muslims in Malappuram District Kerala (PDF). p. 137. Archived from the original (PDF) on 2020-06-09. Retrieved 9 ജനുവരി 2020.
  5. "റിപ്പോർട്ട്" (PDF) (in മലയാളം). മലയാളം വാരിക. 2012 മാർച്ച് 23. Archived from the original (PDF) on 2016-03-06. Retrieved 2013 ജൂൺ 09. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  6. മാതൃഭൂമി (2017-05-12). "വസ്ത്രമഴിച്ചുള്ള പരിശോധന; സി.ബി.എസ്.ഇ. ഓഫീസിന് മുന്നിൽ പ്രതിഷേധം". Archived from the original on 2017-05-29. Retrieved 2017-05-25.
  7. മംഗളം (2017-05-24). "എയിംസ് പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈക്കോടതി". Retrieved 2017-05-25.
  8. indiatoday (2017-04-13). "Include Urdu for NEET 2018-19 exam: Supreme Court to Centre". indiatoday. Retrieved 2017-05-25. In response to the demand by Student Islamic Organisation of India, Supreme Court today directed the Centre to include Urdu as the language for the 2018-19 session of NEET.
  9. www.business-standard.com (2017-03-31). "NEET in Urdu: SC to hear Students' Islamic Organisation plea today". {{cite web}}: |last= has generic name (help)
  10. www.hindustantimes.com (2017-04-13). "NEET in Urdu: SC seeks reply of Centre, MCI on SIO plea". www.hindustantimes.com. Retrieved 2017-05-25. A plea suggesting making Urdu as a medium for NEET 2017, a common entrance test for admissions in MBBS and BDS courses across the country, on Friday led the Supreme Court to seek responses from the Centre and Medical Council of India (MCI).

ബന്ധപ്പെട്ട പേജുകൾ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]