എസ്.പി. ഉദയകുമാർ
തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന സമരസമിതിയുടെ നേതാവാണ് എസ്. പി. ഉദയകുമാർ.
വ്യക്തിഗത ജീവിതം
[തിരുത്തുക]തമിഴ്നാട്ടിലെ നാഗർകോവിലിൽ 1959ൽ ആണ് ഉദയകുമാറിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയത് തമിഴ്നാട്ടിൽ വെച്ചായിരുന്നു. 1979 മുതൽ 81 വരെ കേരള സർവകലാശാലയിൽ പഠിച്ചു ഇംഗ്ളീഷിൽ ബിരുദാനന്തര ബിരുദം നേടി.1989-90 കാലത്ത് അമേരിക്കയിലെ ഇന്ത്യാനയിലെ നോത്രദാം യൂനിവേഴ്സിറ്റിയിൽ സമാധാനപഠനത്തിൽ ബിരുദാനന്തര ബിരുദമെടുത്തു. 1990-96 കാലത്ത് ഹവായ് യൂനിവേഴ്സിറ്റിയിൽനിന്ന് രാഷ്ട്രമീമാംസയിൽ പിഎച്ച്.ഡി നേടി. സൌത്ത് ഏഷ്യൻ കമ്യൂണിറ്റി സെൻറർ ഫോർ എജുക്കേഷൻ ആൻഡ് റിസർച്ച് എന്ന ട്രസ്റ്റിന്റെ കീഴിൽ സാക്കർ എന്ന സ്കൂൾ നടത്തുന്നുണ്ട്. ഡെൽഹി ലേഡി ശ്രീറാം കോളജിൽ അധ്യാപകനാണ്. ഭാര്യ മീര സാമൂഹിക പ്രവർത്തകയാണ്.
പൊതു പ്രവർത്തനങ്ങൾ
[തിരുത്തുക]കോളജിൽ പഠിക്കുന്ന കാലത്ത് കുറേപ്പേർ ചേർന്ന് ഗ്രൂപ് ഫോർ പീസ്ഫുൾ ഇന്ത്യൻ ഓഷ്യൻ എന്ന കൂട്ടായ്മയുണ്ടാക്കി. 2001ൽ മധുരയിൽ വെച്ച് പീപ്പ്ൾസ് മൂവ്മെൻറ് എഗെൻസ്റ്റ് ന്യൂക്ളിയർ പവർപ്ളാൻറ് എന്ന സംഘടനയുണ്ടാക്കി. ഇതിന്റെ പ്രവർത്തനം ഇപ്പോഴും തുടരുന്നു. കന്യാകുമാരിയിൽ നിന്ന് 25 കിലോമീറ്റർ അകലെ തിരുനെൽവേലി ജില്ലയിലെ കൂടങ്കുളത്ത് ജീവിക്കാനുള്ള അവകാശത്തിനായി ഒരു ജനത നടത്തുന്ന ആണവ നിലയവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയാണ് ഇപ്പോൾ ഉദയകുമാർ[1][2].
വിമർശനങ്ങൾ
[തിരുത്തുക]കൂടംകുളത്തെ ആണവോർജപദ്ധതി തടസ്സപ്പെടുത്തുന്നത് സർക്കാർ നിഷ്ക്രിയമായി നോക്കിനിന്നാൽ തങ്ങൾ പിൻവാങ്ങുമെന്ന് ഇന്ത്യയോട് റഷ്യ താക്കീതുസ്വരത്തിൽ പറഞ്ഞതിനെത്തുടർന്ന്, സർക്കാർ നടത്തിയ അന്വേഷണത്തിൽ 4146 എൻ.ജി.ഒ.കൾ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് ധിക്കരിച്ചുകൊണ്ട് ഇന്ത്യയിൽ വിദേശപണം കൊണ്ടുവന്ന് ദുരൂഹമായ രീതിയിൽ ചെലവഴിച്ചുവെന്ന് കണ്ടെത്തി. ഇക്കൂട്ടത്തിൽ മുൻപന്തിയിലുള്ള, അമേരിക്ക നടത്തിയ അറബ് വസന്തത്തിൽ പങ്കാളികളായ സ്വീഡനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്റ് ഇലക്ട്രൽ അസിസ്റ്റൻസ് (IDEA) എന്ന എൻ.ജി.ഒയുമായി ഉദയകുമാറിന് നേരിട്ട് ബന്ധമുണ്ടെന്ന് ആക്ഷേപമുണ്ട്. ന്യൂക്ലിയർ പദ്ധതികളെ എതിർക്കു ന്ന മറ്റൊരു ആഗോള സംഘടനയായ വേൾഡ് ഇൻഫർമേഷൻ സെന്റർ ഫോർ എനർജിയുടെ ഇന്ത്യയിലെ ആസ്ഥാനം നാഗർകോവിലുള്ള ഉദയകുമാറിന്റെ ഓഫീസാണ് എന്ന് പറയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.thehindu.com/news/states/tamil-nadu/antinuclear-protestors-stage-daylong-siege-of-plant/article3977156.ece
- ↑ "മലയാളം വാരിക, 2012 ജൂൺ 15" (PDF). Archived from the original (PDF) on 2016-03-06. Retrieved 2013-05-25.