Jump to content

എസ് കെ വി യു പി എസ് പുല്ലയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിപുളിമാത്ത് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് എയിഡഡ് വിദ്യാലയമാണ് എസ്സ് കെ വി യു പി എസ് പുല്ലയിൽ.

ചരിത്രം[തിരുത്തുക]

933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു. കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ. തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു. കാലശേഷം മകൾ ശ്രീമതി ജലജ സ്കൂൾ മാനേജർ ആയി.

Map