Jump to content

എൻ.എം. പൈലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യാഭ്യാസ വിചക്ഷണനും പാർലമെന്റേറിയനുമായിരുന്ന എൻ.എം. പൈലി എറണാകുളത്തെ വൈപ്പിനിൽ ആണ് ജനിച്ചത്. (1891-1987). നിയമ ബിരുദധാരിയായിരുന്ന പൈലി എറണാകുളത്ത് സെന്റ് ആൽബർട്ട്സ് കോളേജ് സ്ഥാപിയ്ക്കപ്പെട്ടപ്പോൾ അതിന്റെ പ്രിൻസിപ്പലായി ചുമതലയേൽക്കുകയുണ്ടായി.[1]

നിയമസഭയിൽ

[തിരുത്തുക]

1938 മുതൽ 1952 വരെ കൊച്ചി നിയമസഭാ അംഗമായിരുന്നു എൻ.എം. പൈലി. 1948 ൽ കൊച്ചി നിയമസഭയുടെ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ സ്പീക്കറുമായിരുന്നു. തിരു-കൊച്ചി സംയോജനത്തെത്തുടർന്നു സി. കേശവൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയുമായി.

വിദ്യാഭ്യാസ രംഗത്ത്

[തിരുത്തുക]

മദ്രാസ് ,അണ്ണാമലൈ,കൊച്ചി, കേരള, സർവ്വകലാശാലകളിൽ സെനറ്റ്, സിൻഡിക്കേറ്റ് അംഗമായിരുന്നു.

അവലംബം

[തിരുത്തുക]
  1. കേരളം ജില്ലകളിലൂടെ- മാതൃഭൂമി പബ്ലിക്കേഷൻ 2010 -പേജ് 112
"https://ml.wikipedia.org/w/index.php?title=എൻ.എം._പൈലി&oldid=3708138" എന്ന താളിൽനിന്ന് ശേഖരിച്ചത്