Jump to content

എൻ.എൻ. സത്യവ്രതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു പത്രപ്രവത്തകനും എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു എൻ.എൻ. സത്യവ്രതൻ.

ജീവചരിത്രം

[തിരുത്തുക]

അദ്ദേഹം ജനിച്ചത് കൊച്ചിക്ക് അടുത്ത് കുമ്പളങ്ങി ഗ്രാമത്തിലാണ്‌. അച്ഛൻ പൊതുപ്രവർത്തകനായിരുന്ന നെടുങ്ങയിൽ നാരായണൻ. അമ്മ ജാനകി. 1958 ൽ മാതൃഭൂമിയിൽ ചേർന്നു [1]. അതിനു മുമ്പ് അല്പകാലം ദീനബന്ധു ദിനപത്രത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ ലേഖകനും, മുഖ്യലേഖകനും, പ്രത്യേക ലേഖകനും, ന്യൂസ് എഡിറ്ററുമായി മുപ്പതുവർഷം പ്രവർത്തിച്ചു. [2]. 1988- ൽ സ്വയം പിരിഞ്ഞ് കേരള കൗമുദിയിൽ റെസിഡന്റ് എഡിറ്ററായി.2008 ജൂലൈ 31 നു കേരള കൗമുദിയിൽ നിന്ന് വിരമിച്ചു. [3] 1993 ൽ കേരള പ്രസ് അക്കാദമിയിൽ കമ്യൂണിക്കേഷൻ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടറായി. എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റാണ്. കേരള പത്രപ്രവർത്തക യൂണിയന്റെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. ഇടക്കാലത്ത് അഖിലേന്ത്യാ പത്രപ്രവർത്തക സംഘടനയുടെ ട്രഷറർ.

കൃതികൾ

[തിരുത്തുക]
  • വാർത്തയുടെ ശില്പശാല (ആദ്യകൃതി)
  • വാർത്ത വന്ന വഴി
  • അനുഭവങ്ങളേ നന്ദി

സ്വകാര്യ ജീവിതം

[തിരുത്തുക]

ഭാര്യ: രോഹിണി. മക്കൾ: ഡോ. ആശാ ജയൻ, ദീപാ സന്തോഷ്, രൂപാ പ്രമോദ്. സഹോദരങ്ങൾ: നന്ദിനി (റിട്ട. അധ്യാപിക), ശാന്തിമതി (സാമൂഹ്യ പ്രവർത്തക), ഡോ. എൻ.എൻ. അശോകൻ, അഡ്വ. എൻ.എൻ. സുഗുണപാലൻ. കൊച്ചി കാക്കനാട് മാവേലിപുരം റസിഡൻഷ്യൽ കോളനിയിലാണ് ദീർഘകാലമായി സത്യവ്രതൻ താമസിച്ചിരുന്നത്.

വിവാദങ്ങൾ

[തിരുത്തുക]

വാർത്ത വന്ന വഴി എന്ന പുസ്തകം ഏറെ വിവാദമാകുകയും ചെയ്തു. 1968ൽ എറണാകുളം തേവര എസ്‌എച്ച് കോളേജിലെ സമരത്തിൽ രക്തസാക്ഷിയായ കെ‌എസ്‌യു പ്രവർത്തകനെക്കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. കെ‌എസ്‌യു പ്രവർത്തകനായ മുരളി സംഘർഷത്തിൽ കൊല്ലപ്പെട്ടതല്ലെന്നും ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇക്കാര്യം അറിയാമായിരുന്നെന്നും മറ്റുമുള്ള സത്യവ്രതൻറെ വെളിപ്പെടുത്തലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. [4]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച പത്രപ്രവർത്തനത്തിനുള്ള വിജയരാഘവൻ സ്മാരക പുരസ്കാരം. [5]

വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം തന്റെ 77 മത്തെ വയസ്സിൽ 2010 ജനുവരി 25ന് അദ്ദേഹം മരണമടഞ്ഞു. [6]

അവലംബം

[തിരുത്തുക]
  1. "our kerala news". Archived from the original on 2010-03-04. Retrieved 17 ഓഗസ്റ്റ് 2010.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-28. Retrieved 2010-08-16.
  3. "web diniya news". Retrieved 17 ഓഗസ്റ്റ് 2010.
  4. "web diniya news". Retrieved 17 ഓഗസ്റ്റ് 2010.
  5. "web diniya news". Retrieved 17 ഓഗസ്റ്റ് 2010.
  6. "മാതൃഭൂമി വാർത്ത". Retrieved 17 ഓഗസ്റ്റ് 2010.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എൻ.എൻ._സത്യവ്രതൻ&oldid=3626580" എന്ന താളിൽനിന്ന് ശേഖരിച്ചത്