Jump to content

എൻ. ഗോപാലകൃഷ്ണൻ (ചിത്രസംയോജകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രരംഗത്ത് ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനാണ് എൻ. ഗോപാലകൃഷ്ണൻ. 1965 മുതൽ 2004വരെ നീണ്ടകാലയളവിൽ ചലച്ചിത്രരംഗത്ത് അദ്ദേഹം സജീവമായിരുന്നു

ജീവിതം

[തിരുത്തുക]

1109 വൃശ്ചികം 19 ന് (1934 നവംബർ 24)‌ ശ്രീ. നരസിംഹൻ പോറ്റിയുടെയും ശ്രീമതി സീതാമ്മാളിന്റെയും പുത്രനായി നെയ്യാറ്റിൻകര കുമിളി മഠത്തിൽ ജനിച്ചു. ഭാര്യ ശ്രീമതി ലക്ഷ്മി . എസ്‌. എസ്‌. എൽ. സി. പാസ്സായിട്ടുണ്ട്.. 1952 -ൽ മെരിലാന്റ് സ്റ്റുഡിയോ സ്ഥാപിതമായപ്പോൾ അവിടെ എഡിറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ ചേർന്നു. ആത്മസഖി മുതൽ മേരിലാന്റിൽ നിർമ്മിച്ച എല്ലാ ചിത്രങ്ങളുടെയും സംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. അവിടുത്തെ മുഖ്യ ചലച്ചിത്രസംയോജകനായിരുന്നു.