Jump to content

എൻ. പുരുഷോത്തമ മല്ലയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊങ്കണി കവി, ചരിത്രകാരൻ , വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പുരുഷോത്തമ മല്ലയ്യ. ഇംഗ്ലീഷ് ഭാഷയിൽ 5 പുസ്തകങ്ങളും കൊങ്കണിയിൽ 13 പുസ്തകങ്ങളും മല്ലയ്യയുടേതായിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കൊച്ചി മട്ടാഞ്ചേരി സ്വദേശിയാണ്. 1966 ൽ അദ്ദേഹം ഇന്ദിരാഗാന്ധിയെ കണ്ട് കൊങ്കണി സമൂഹത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചു. കൊങ്കണി ഭാഷയെ ഭരണഘടനയുടെ 8ാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ പ്രയത്നിച്ചു. ഇന്ത്യയിലാദ്യമായി കൊങ്കണി ഭാഷാ ഭവൻ സ്ഥാപിച്ചത് കൊച്ചിയിലാണ്. കൊച്ചിയിലെ കൊങ്കണി ഭാഷാ പ്രചാരസഭയുടെ സ്ഥാപക സെക്രട്ടറിയാണ്. 1975-ൽ കൊങ്കണി സ്വതന്ത്ര ഭാഷയായി കേന്ദ്ര സാഹിത്യ അക്കാദമി അംഗീകരിച്ചു. ദേവനാഗരി ലിപി ഔദ്യോഗിക ലിപിയായി. 1979-ൽ സ്മരണാഞ്ജലി എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഡൽഹി ആസ്ഥാനമായ കൊങ്കണി സാഹിത്യ അക്കാദമിയുടെ കൊങ്കണി വികാസ് എന്ന മാഗസിന്റെ പത്രാധിപരായിരുന്നു. മട്ടാഞ്ചേരിയിൽ പ്രൈമറി സ്‌കൂളിൽ കൊങ്കണി പഠനം ആരംഭിക്കുവാൻ സർക്കാരിൽ നിന്ന് അനുമതി നേടി.[1]കൊങ്ങിണി ഭാഷാ പ്രചാരസഭയുടെ സ്ഥാപക സെക്രട്ടറി കൂടിയാണ്. നിരവധി പുസ്തകങ്ങൾ രചിച്ച മല്ലയ്യ തിരുക്കുറൾ കൊങ്ങിണി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി. [2]

കൃതികൾ

[തിരുത്തുക]
  • സ്മരണാഞ്ജലി

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്[3]
  • പത്മശ്രീ (2014)[4]

അവലംബം

[തിരുത്തുക]
  1. "കൊങ്കണി ഭാഷയും പുരുഷോത്തമ മല്ലയ്യയും". www.corporationofcochin.ne. Archived from the original on 2014-12-06. Retrieved 29 നവംബർ 2014.
  2. "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Retrieved 26 ജനുവരി 2015.
  3. "നമസ്‌കാറു..." www.mathrubhumi.com. Archived from the original on 2013-10-24. Retrieved 29 നവംബർ 2014. {{cite web}}: |first= missing |last= (help)
  4. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=എൻ._പുരുഷോത്തമ_മല്ലയ്യ&oldid=3626546" എന്ന താളിൽനിന്ന് ശേഖരിച്ചത്