എൽക്കൊ
Elko County, Nevada | |
---|---|
County | |
Elko County | |
Elko County Courthouse in Elko | |
Location in the U.S. state of Nevada | |
Nevada's location in the U.S. | |
സ്ഥാപിതം | 1869 |
Named for | Elko |
സീറ്റ് | Elko |
വലിയ പട്ടണം | Elko |
വിസ്തീർണ്ണം | |
• ആകെ. | 17,203 ച മൈ (44,556 കി.m2) |
• ഭൂതലം | 17,170 ച മൈ (44,470 കി.m2) |
• ജലം | 33 ച മൈ (85 കി.m2), 0.2% |
ജനസംഖ്യ (est.) | |
• (2014) | 52,766 |
• ജനസാന്ദ്രത | 3/sq mi (1.09/km²) |
Congressional district | 2nd |
സമയമേഖല | Pacific: UTC-8/-7 |
Website | elkocountynv |
41°08′N 115°21′W / 41.13°N 115.35°WCoordinates: 41.13°N 115.35°W
എൽക്കൊ കൌണ്ടി യു.എസ്. സംസ്ഥാനമായ നെവാഡയുടെ വടക്കുകിഴക്കൻ മൂലയ്ക്കുള്ള ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് രേഖകളനുസരിച്ച് ഈ കൌണ്ടിയിൽ 48,818 ജനങ്ങൾ അധിവസിച്ചിരുന്നു.[1] എൽക്കൊ പട്ടണത്തിലാണ് കൌണ്ടി സീറ്റിൻറെ സ്ഥാനം.[2] 1869 മാർച്ച് മാസം 5 ലാൻഡർ കൌണ്ടിയുടെ ഭാഗത്തിൽ നിന്ന് ഈ കൌണ്ടി രൂപീകരിക്കപ്പെട്ടു.
യു.എസിലെ കൌണ്ടികളില വലിപ്പത്തിൽ നാലാം സ്ഥാനമാണ് ഈ കൌണ്ടിയ്ക്കുള്ളത്. അലാസ്കയിലെ ബറോസ് ഉൾപ്പെടുത്തി കണക്കുകൂട്ടിയാൽ ഈ സ്ഥാനം താഴെയാണ്. 10,000 സ്ക്വയർ മൈലിൽ (25,900 km2) അധികം ചുറ്റളവുള്ള യു.എസിലെ 10 കൌണ്ടികളിൽ ഒന്നാണിത്.
എൽക്കോ, NV മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് എൽക്കൊ കൌണ്ടി. ഈ കൌണ്ടിയിൽ ഷോഷോൺ-പൈയൂട്ട് ജനങ്ങൾക്കായി പത്തൊമ്പതാം നൂറ്റാണ്ടിൽ മാറ്റി വച്ചിട്ടുള്ള ഡക്ക് വാലി ഇന്ത്യൻ റിസർവേഷൻറെ 49.8 ശതമാനം ഭാഗങ്ങളും ഉൾപ്പെടുന്നു. ഇവർ ഫെഡറൽ അംഗീകാരം സിദ്ധിച്ച തദ്ദേശീയ ഇന്ത്യൻ വർഗ്ഗമാണ്. ഈ റിസർവ്വേഷൻറെ 50 ശതമാനത്തിലധികം പ്രദേശം ഇഡാഹോയിലെ ഒവിഹീ കൌണ്ടിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂരിപക്ഷം ഗോത്ര വർഗ്ഗക്കാരും നെവാഡ ഭാഗത്താണ് അധിവസിക്കുന്നത്. റിസർവ്വേഷൻ ഭൂമിയുടെ ആകെ വിസ്തൃതി 450.391 സ്ക്വയർ മൈലാണ് (1,166.5 km2).
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved September 23, 2013.
- ↑ "County Explorer". National Association of Counties. Retrieved 2011-06-07.