എൽവാസിലെ ഗാരിസൺ ബോഡർ പട്ടണവും അതിന്റെ കോട്ടകളും
38°52′50″N 7°9′48″W / 38.88056°N 7.16333°W
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | പോർച്ചുഗൽ |
Area | 179.3559, 690 ഹെ (19,305,710, 74,270,980 sq ft) |
Includes | Amoreira Aqueduct, Castle of Elvas, Forte de Santa Luzia, Fortlet of São Domingos, Fortlet of São Mamede, Fortlet of São Pedro, Muralhas de Elvas, Nossa Senhora da Graça Fort, Praça-forte de Elvas, historic centre of Elvas |
മാനദണ്ഡം | C (iv)[1] |
അവലംബം | 1367 |
നിർദ്ദേശാങ്കം | 38°52′50″N 7°9′48″W / 38.88056°N 7.16333°W |
രേഖപ്പെടുത്തിയത് | 2012 (36th വിഭാഗം) |
പോർചുഗലിലെ അലെന്റെജൊയിലെ ഒരു പട്ടണമാണ് എൽവാസ്. ഇത് പോർചുഗീസ് സ്പാനിഷ് അതിർത്തിക്കരികിലുള്ള ഒരു പട്ടണമാണ്. 2012 ൽ എൽവാസിലെ ഗാരിസൺ ബോഡർ പട്ടണവും അതിന്റെ കോട്ടകളും യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു. 17-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെ ഈ സ്ഥലത്ത് വളരെയധികം കോട്ടനിർമ്മാണങ്ങൾ നടന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ബുൾവർക്ക് ഡ്രൈ ഡിച്ച് സംവിധാനം നിലനിന്നിരുന്ന സ്ഥലമാണ്. ഈ നഗരത്തിന്റെ കോട്ടക്കുള്ളിൽ ബാരക്കുകളും മറ്റ് മിലിട്ടറി കെട്ടിടങ്ങളും അതുപോലെ പള്ളികളും മൊണാസ്ട്രികളും സ്ഥിതിചെയ്യുന്നു. 10-ാം നൂറ്റാണ്ടുമുതലുള്ള കെട്ടിടങ്ങളുടെ ശേഷിപ്പികൾ എൽവാസിൽ കണ്ടെത്തിയിട്ടുണ്ട്. പോർചുഗീസ് റെസ്റ്റോറേഷൻ യുദ്ധത്തിന് ശേഷമാണ് ഇവിടെ കോട്ടകളുടെ നിർമ്മാണം ആരംഭിച്ചത്. 1659 ലെ ബാറ്റിൽ ഓഫ് ദ ലൈൻസ് ഓഫ് എൽവാസ് യുദ്ധത്തിൽ ഇവിടത്തെ കോട്ടകൾ പ്രധാന പങ്കുവഹിച്ചു. ഡച്ച് ജസ്യൂട്ടായ പഡ്രെ ജൊവാവോ പിസ്കാസിയോ കോസ്മാണ്ടർ ആണ് ഇവിടത്തെ കോട്ടകൾ രൂപകൽപന ചെയ്തത്. ഈ കോട്ടകൾ ഡച്ച് കോട്ടകളുടെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.
എൽവാസിലെ കോട്ടകൾ
[തിരുത്തുക]- കാസിൽ ഓഫ് എൽവാസ്
- എൽവാസ് സ്റ്റാർ ഫോർട്ട്
- എൽവാസിലെ ചുമരുകൾ
- അമോറിയ അക്വാഡക്റ്റ്
- നോസ്സ സെൻഹോറ ഡ ഗ്രാഷ്യ ഫോർട്ട്
- സാന്റ ലൂസിയ ഫോർട്ട്
- സാവോ മമെഡെ ഫോർട്ട്
- സെന്റ് പീറ്റർ ഫോർട്ട്
- സാവോ ഡൊമിങ്‍ഗോസ് ഫോർട്ട്
- എൽവാസ് ഹിസ്റ്ററി സെന്റർ
ചിത്രശാല
[തിരുത്തുക]-
എൽവാസിലെ കോട്ടകൾ
-
എൽവാസിലെ കോട്ടകളുടെ ഭാഗങ്ങൾ
-
എൽവാസിലെ കോട്ടകളുടെ ഭാഗങ്ങൾ
-
എൽവാസിലെ കോട്ടകളുടെ ഭാഗങ്ങൾ
-
കോട്ടകൾ
-
കോട്ടവാതിൽ
-
കോട്ടവാതിൽ
-
പള്ളികൾ
-
പള്ളിയിലെ കൊത്തുപണികളും രൂപങ്ങളും
-
പള്ളിയും ക്ലോക്ക് ടവറും
അവലംബങ്ങൾ
[തിരുത്തുക]- ↑ http://whc.unesco.org/en/list/1367.
{{cite web}}
: Missing or empty|title=
(help)