എൽ കാസ്റ്റിലൊ
എൽ കാസ്റ്റിലൊ | |
---|---|
സ്ഥാനം | 20°40′58″N 88°34′7″W / 20.68278°N 88.56861°W |
പ്രാചീന പേര് | കുകുൽകാൻ ക്ഷേത്രം |
നിർമിച്ചത് | 8–12 നൂറ്റാണ്ട് |
തരം | മിസൊ അമേരിക്കൻ സ്റ്റെപ് പിരമിഡ് UNESCO World Heritage Site 1988 (12th session)[1] |
നിർമ്മാണവസ്തു | ചുണ്ണാമ്പ് കല്ല് |
ഉയരം | 24 മീ (79 അടി), ക്ഷേത്രം കൂടാതെ 30 മീ (98 അടി), ക്ഷേത്രം സമേതം |
വാരം | 55.3 മീ (181 അടി) |
ചെരിവ് | 37°29'44" (edges) 47º19'50" (sides) |
മെക്സിക്കോയിലെ ചിചെൻഇറ്റ്സ പുരാവസ്തുപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന മിസൊ അമേരിക്കൻ സ്റ്റെപ്പ് പിരമിഡാണ് എൽ കാസ്റ്റിലൊ. (ഇംഗ്ലീഷ്: El Castillo (സ്പാനിഷ് ഉച്ചാരണം: [el kas'tiʎo]), Spanish for "the castle"). കുകുൽകാൻ ക്ഷേത്രം(ഇംഗ്ലീഷ്: Temple of Kukulcan) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ചിചെൻ ഇറ്റ്സയിലെതന്നെ ഏറ്റവു പ്രധാനമായ നിർമ്മിതികളിൽ ഒന്നാണ് ഇത്. പുരാവസ്തുശാസ്ത്രജ്ഞർ ഈ നിർമ്മിതിയെ സ്ട്രക്ചർ 5B18 എന്നാണ് വിളിക്കുന്നത്.
കൊളംബസ്സിനും മുൻപ് അമേരിക്കയിലെ മായൻ ജനത തങ്ങളുടെ ദേവനായ കുകുൽകാന് വേണ്ടി 9-12 നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു നിർമ്മിതിയാണ് എൽ കാസ്റ്റിലൊ. ഈ നിർമ്മിതിക്ക് 24 മീ (79 അടി) ഉയരമുണ്ട്, മുകളിലെ ക്ഷേത്രവും കൂടി ചേർത്താൽ 6 മീ (20 അടി) അധികം ഉയരം വരും. ചതുരാകൃതിയിലുള്ള നിർമ്മിതിയുടെ കീഴ്ഭാഗത്തിന് കോണോടുകോൺ 55.3 മീ (181 അടി) നീളമുണ്ട്.
ഒന്നിനുമുകളിൽ ഒന്നായി ഓരോരു തട്ടുകൾ നിർമ്മിച്ച് അതിനുമുകളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്കെത്താൻ നാലു വശങ്ങളിൽനിന്നും പടവുകളും നിർമിച്ചിരിക്കുന്നു. ഇതിൽ വടക്കുഭാഗത്തെ പടവുകളുടെ കൈവരിയുടെ ആരംഭത്തിലായി ഭൂമിയോട്ചേർന്ന് ഒരു നാഗത്തിനെ ശിരസ്സും നിർമിച്ചിട്ടുണ്ട്.[2]
-
എൽകാസ്തിലൊ ഉദ്ഘനനത്തിനു മുൻപ്, 1860
-
ഭൂപടം
-
വടക്കു ഭാഗം
-
സർപ്പത്തിന്റെ രൂപം
-
വിഷുവദിനത്തിൽ
അവലംബം
[തിരുത്തുക]- ↑ Pre-Hispanic City of Chichen-Itza at
whc.unesco.org
- ↑ Šprajc and Sánchez 2013