എ.എം. തോമസ്
ജവഹർലാൽ നെഹ്റു, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്ന മലയാളിയാണ് എ.എം. തോമസ്.[1] (മരണം: 2004 ഏപ്രിൽ 27)[2]
ജീവിതരേഖ
[തിരുത്തുക]സാധാരണ കർഷക കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. [1] കൊച്ചിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം 2004-ൽ തന്റെ 92-ആം വയസ്സിൽ മരണമടഞ്ഞു. നാൽ ആണ്മക്കളും അഞ്ച് പെണ്മക്കളുമടക്കം[3] ഇദ്ദേഹത്തിന് ഒൻപതു മക്കളുണ്ടായിരുന്നു.[2]
ഔദ്യോഗിക പദവികൾ
[തിരുത്തുക]നിയമ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗാന്ധിജിയുടെ ആഹ്വാനമനുസ്സരിച്ച് മദ്രാസ് യൂണിവേഴ്സിറ്റിയിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുകയുണ്ടായി. പഠനത്തിനുശേഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയാരംഭിച്ച ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് കെ.പി. മാധവൻ നായരും പനമ്പിള്ളി ഗോവിന്ദ മേനോനും ആയിരുന്നു. പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 1948-ൽ കൊച്ചി നിയമസഭാംഗമാവുകയും തിരു-കൊച്ചി സംയോജനത്തോടെ സഭയുടെ സ്പീക്കറാവുകയും ചെയ്തു. എറണാകുളം ലോകസഭാ മണ്ഡലത്തിൽ നിന്ന് എം.പി. മേനോനെ തോൽപിച്ചു കൊണ്ടാണ് 1952-ൽ ആദ്യമായി ഇദ്ദേഹം ലോക്സഭാംഗമായത്. 1957-ലും 1962-ലും എറണാകുളത്തെ പ്രതിനിധീകരിച്ചു. 57-ലെ നെഹ്റു മന്ത്രിസഭയിൽ കൃഷി വകുപ്പിലെ ഉപമന്ത്രിയും 62-ൽ സഹമന്ത്രിയുമായി. 64-ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് സഹമന്ത്രിയായിരുന്നു.[1]
1967 മുതൽ 71 വരെ ഇദ്ദേഹം ഓസ്ട്രേലിയയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്നു. സാംബിയ, ബോട്സ്വാന[2] എന്നിവിടങ്ങളിലും ഇദ്ദേഹം നയതന്ത്രപ്രതിനിധിയായിരുന്നു. ‘ആഫ്രിക്കൻ ഗാന്ധി’ എന്ന് കെന്നത്ത് കൌണ്ട ഇദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി.[1]
1976-ൽ ഇദ്ദേഹം ഖാദി വില്ലേജ് ആന്റ് ഇൻഡസ്ട്രീസ് കമ്മീഷന്റെ ചെയർമാനായി നിയമിതനായി. 77-ൽ ഇദ്ദേഹം കൊച്ചിൻ റിഫൈനറിയുടെ ചെയർമാമുമായി. എറണാകുളം ഗാന്ധി ഭവൻ, ഭാരതീയ വിദ്യാഭവൻ, എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.[1]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1967 | എറണാകുളം ലോകസഭാമണ്ഡലം | വി. വിശ്വനാഥമേനോൻ | സി.പി.ഐ.എം. | എ.എം. തോമസ് | കോൺഗ്രസ് (ഐ.) |
1962 | എറണാകുളം ലോകസഭാമണ്ഡലം | എ.എം. തോമസ് | കോൺഗ്രസ് (ഐ.) | എം.എം. അബ്ദുൾ ഖാദർ | സി.പി.ഐ. |
1957 | എറണാകുളം ലോകസഭാമണ്ഡലം | എ.എം. തോമസ് | കോൺഗ്രസ് (ഐ.) | അബ്ദുൾ ഖാദർ | സ്വതന്ത്ര സ്ഥാനാർത്ഥി |
1951 | എറണാകുളം ലോകസഭാമണ്ഡലം | എ.എം. തോമസ് | കോൺഗ്രസ് (ഐ.) | പത്മനാഭ മേനോൻ | കെ.എസ്.പി. |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "വ്യക്തികൾ എ.എം. തോമസ്". കൊച്ചിൻ കോർപ്പറേഷൻ. Archived from the original on 2013-07-21. Retrieved 2013 ജൂൺ 12.
{{cite web}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 2.2 "എ.എം. തോമസ് ഡെഡ്". ദി ഹിന്ദു. Archived from the original on 2013-06-12. Retrieved 2013 ജൂൺ 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മുൻ കേന്ദ്രമന്ത്രി എ.എം. തോമസ് അന്തരിച്ചു". വൺ ഇന്ത്യ. Archived from the original on 2013-06-12. Retrieved 2013 ജൂൺ 12.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-16.