Jump to content

എ.എ. മിൽനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.എ. മിൽനെ
Milne in 1922
Milne in 1922
ജനനംAlan Alexander Milne
(1882-01-18)18 ജനുവരി 1882
Kilburn, London, England
മരണം31 ജനുവരി 1956(1956-01-31) (പ്രായം 74)
Hartfield, Sussex, England
തൊഴിൽNovelist, playwright, poet
ദേശീയതBritish
പഠിച്ച വിദ്യാലയംUniversity of Cambridge
PeriodEdwardian
GenreChildren's literature
ശ്രദ്ധേയമായ രചന(കൾ)Winnie-the-Pooh
പങ്കാളിDorothy "Daphne" de Sélincourt (1890–1971) (m. 1913)
കുട്ടികൾChristopher Robin Milne
കയ്യൊപ്പ്
Military career
ദേശീയത United Kingdom
വിഭാഗം British Army
British Home Guard
ജോലിക്കാലം1915–1920
1939–1945
പദവിCaptain
യുദ്ധങ്ങൾFirst World War
Second World War

അലൻ അലക്സാണ്ടർ മിൽനെ (/ˈmɪln/; ജീവിതകാലം: 18 ജനുവരി 1882 മുതൽ 31 ജനുവരി 1956 വരെ) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന പുസ്തകം ടെഡി ബിയർ കഥാപാത്രമായി വരുന്ന “വിന്നീ-ദ-പൂഹ്” ആണ്. ഇതുകൂടാതെ നിരവധി കാവ്യങ്ങളും സാഹിത്യ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. “വിന്നീ-ദ-പൂഹ്” എന്ന ഗ്രന്ഥം ഉജ്ജ്വലവിജയം കൈവരിക്കുകയും അതിന്റെ പേരിലുള്ള പ്രശസ്തി ലഭിക്കുന്നതിനും മുമ്പുള്ള കാലത്ത് അദ്ദേഹം നാടകരചനയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. രണ്ടു ലോകമഹായുദ്ധങ്ങളിലും അദ്ദേഹം സൈനികസേവനമനുഷ്ടിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് കരസേനയിലും രണ്ടാംലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ്‍ ഹോം ഗാർഡിൽ ക്യാപ്റ്റനായുമാണ് സേവനം ചെയ്തിരുന്നത്.

ജീവിതരേഖ

[തിരുത്തുക]

അലൻ അലക്സാണ്ടർ‌ മിൽനെ, ലണ്ടനിലെ കിൽബേണിൽ ജമയ്ക്കയിൽ[1]  ജനിച്ച ജോൺ വൈൻ മിൽനെയുടെയും അദ്ദേഹത്തിൻറെ പത്നി സാറാ മേരീ മിൽനേയുടെയും പുത്രനായി ജനിച്ചു.[2] അദ്ദേഹത്തിൻറെ പിതാവ് കിൽബേണിൽ നടത്തിയിരുന്ന ഒരു ചെറിയ പൊതുവിദ്യാലയമായ ഹെൻലി ഹൌസ് സ്കൂളിലാണ് പ്രാഥമികവിദ്യാഭ്യാസം നടത്തിയത്.[3]  ആ സ്കൂളിൽ അദ്ദേഹത്തിൻറെ ഒരു അദ്ധ്യാപകനായിരുന്നു പ്രശസ്ത സാഹിത്യകാരനായിരുന്ന എച്ച്.ജി. വെൽസ്. 1889-90 കാലഘട്ടത്തിൽ അവിടെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഉപരിപഠനം നടത്തിയത് വെസ്റ്റ്മിനിസ്റ്റർ സ്കൂളിലും കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിലുമായിരുന്നു.[4] 1903 ൽ ഗണിതശാസ്ത്രത്തിൽ അവിടെനിന്നു ബി.എ. ബിരുദം നേടി. ഇക്കാലത്ത് ഒരു വിദ്യാർത്ഥിമാഗസിനായ “Granta” അദ്ദേഹം എഡിറ്റ് ചെയ്യുകയും അതിൽ എഴുതുകയും ചെയ്തിരുന്നു.[5]  മിൽനെയുടെ എഴുത്തുകൾ ബ്രിട്ടീഷ് ഹാസ് മാഗസിനായ “Punch”, ൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. പിന്നീട് ഈ മാഗസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുകയും ഒരു അസിസ്റ്റൻറ് എഡിറ്ററായി സേവനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം “Allahakbarries” എന്ന പേരിലുണ്ടായിരുന്ന അമച്വർ ഇംഗ്ലീഷ്‍ ക്രിക്കറ്റ് ടീമിൽ സമകാലിക എഴുത്തുകാരായ ജെ.എം. ബാരീ, ആർതർ കോനൻ ഡോയൽ എന്നിവർക്കൊപ്പം കളിച്ചിരുന്നു.[6]

അവലംബം

[തിരുത്തുക]
  1. Sherborne, Michael (2013). H.G. Wells: Another Kind of Life. Peter Owen Publishers. ISBN 978-0-7206-1348-3.
  2. "Oxford Dictionary of National Biography"
  3. Thwaite, Ann (January 2008). "Milne, Alan Alexander (1882–1956)". Oxford Dictionary of National Biography. Oxford, England: Oxford University Press. doi:10.1093/ref:odnb/35031.
  4. "Milne, Alan Alexander (MLN900AA)". A Cambridge Alumni Database. University of Cambridge.
  5. Thwaite, Ann (January 2008). "Milne, Alan Alexander (1882–1956)". Oxford Dictionary of National Biography. Oxford, England: Oxford University Press. doi:10.1093/ref:odnb/35031.
  6. "What is the connection between Peter Pan, Sherlock Holmes, Winnie the Pooh and the noble sport of cricket?. BBC. Retrieved 25 November 2014
"https://ml.wikipedia.org/w/index.php?title=എ.എ._മിൽനെ&oldid=2890941" എന്ന താളിൽനിന്ന് ശേഖരിച്ചത്