എ.പി. കുഞ്ഞാമു
എ.പി. കുഞ്ഞാമു | |
---|---|
ജനനം | കുഞ്ഞാമു 1951 |
ദേശീയത | ഇന്ത്യ |
ജീവിതപങ്കാളി(കൾ) | കെ.പി സുലൈഖാ ബീഗം |
മലയാളത്തിലെ ഒരു ഗ്രന്ഥകാരനും വിവർത്തകനുമാണ് എ.പി. കുഞ്ഞാമു.
ജീവിതം
[തിരുത്തുക]വി ഹുസൈൻ- എം.എം ആസിയ ദമ്പതികളുടെ മകനായി1951 ഏപ്രിൽ 1ന് കോഴിക്കോട് ജില്ലയിലെ മടവൂരിൽ ആരാമ്പത്ത് ജനിച്ചു.ഇർഷാദുൽ മുസ്‌ലിമീൻ മദ്രസ, ആരാമ്പ്രം ഗവ. മാപ്പിള യു.പി സ്‌കൂൾ, എ.യു.പി സ്‌കൂൾ മടവൂർ, ഗവ. ഹൈസ്‌കൂൾ കൊടുവള്ളി എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറൂഖ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ കോഴിക്കോട് കനറാബാങ്കിൽ ജോലിചെയ്യുന്നു. വിവർത്തനമുൾപ്പടെ നിരവധി ഗ്രന്ഥങ്ങൾ എഴുതി. ആനുകാലികങ്ങളിൽ വിവിധവിഷയങ്ങളെ അധികരിച്ച് ലേഖനങ്ങളെഴുതുന്നു. തൻവീർ, ഷഹീദ്, പരമേശ്വരൻ എന്നീ തൂലിക നാമങ്ങളിൽ അദ്ദേഹം എഴുതാറുണ്ട്. 2009 ലെ ലോകസഭ തിരഞെടുപ്പിൽ സി.പി.ഐ അവരുടെ പ്രതിനിധി എന്ന നിലയിൽ പൊന്നാനി മണ്ഡലത്തിൽ നിന്ന് കുഞ്ഞാമുവിനെ മൽസരിപ്പിക്കാൻ നടത്തിയ ശ്രമം അദ്ദേഹത്തെ മാധ്യമ-രാഷ്ട്രീയ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. എൻ.ഡി.എഫ് ബന്ധം ആരോപിക്കപ്പെട്ടതിനാൽ കുഞ്ഞാമുവിന്റെ സ്ഥാനാർഥിത്വം ഉണ്ടായില്ല. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചു വരുന്ന പാഠഭേദം മാസികയുടെ പത്രാധിപസമിതി അംഗമാണ് കുഞ്ഞാമു. സാമുദായിക സംഘടനയായ എൻ.എസ്.എസിനെ കുറിച്ച് 2013 ജൂൺ രണ്ടിന് ചന്ദ്രിക ദിനപത്രം അതിന്റെ പ്രതിഛായ എന്ന പ്രതിവാര കോളത്തിൽ പ്രസിദ്ധീകരിച്ച 'പുതിയ പടനായർ' എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം വലിയ ചർച്ചയാവുകയും മാധ്യമശ്രദ്ധനേടുകയും ചെയ്ത സന്ദർഭത്തിൽ ആ ലേഖനം എഴുതിയത് എ.പി കുഞ്ഞാമുവാണ് എന്ന് പത്രം വെളിപ്പെടുത്തുകയുണ്ടായി[1][2].
രചനകൾ
[തിരുത്തുക]ഷഹീദ് എന്ന തൂലികാ നാമത്തിൽ മണലും മധുരവും,നേർവഴി, ഒറ്റമൂലി എന്നീ ബാലസാഹിത്യ കൃതികൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
വിവർത്തനങ്ങൾ
[തിരുത്തുക]- നോൺവെജ് പശുവും മറ്റു കഥകളും (മഹാശ്വേതാദേവി പത്തുകഥകളുടെ സമാഹാരം)[3]
- കൈവർത്തകാണ്ഡം
- മാൽക്കം എക്സ് (അലക്സ് ഹാലിയുടെ മാൽക്കം എക്സിനെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ വിവർത്തനം)
- ഇസ്ലാം ചരിത്രവും നാഗരികതയും[4]
- സയണിസം:ഒളിച്ചുവെച്ച ചരിത്രം
- ഇസ്ലാമും മനുഷ്യാവകാശങ്ങളും
- ടിപ്പുവിന്റെ കരവാൾ
- ഇസ്ലാമും വർത്തമാന കാലവും
- നോബൽ കഥകൾ
- മുഹമ്മദ് അവന്റെ തിരുദൂതർ [5]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-10-26.
- ↑ http://www.kvartha.com/2013/06/chandrika-explains-controversial-article.html
- ↑ http://buy.mathrubhumi.com/books/Mathrubhumi/Translation/bookdetails/947/non-veg-pashuvum-mattu-kathakalum Archived 2014-08-06 at the Wayback Machine മാതൃഭൂമി പുസ്തകം
- ↑ http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3556 Archived 2012-09-30 at the Wayback Machine puzha.com
- ↑ Schimmel, Annemarie (2021-11-24). Muhammad Avante Thirudoothar: മുഹമ്മദ് അവന്റെ തിരുദൂതർ (in Malayalam). Translated by Kunhamu, A. P. (1st edition ed.). Book Plus Publishers.
{{cite book}}
:|edition=
has extra text (help)CS1 maint: unrecognized language (link)