എ.പി. വർക്കി
ദൃശ്യരൂപം
സി.പി.ഐ.എം സംസ്ഥാനകമ്മറ്റി അംഗവും, എറണാകുളം ജില്ലയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്നു എ.പി. വർക്കി (ജനനം: 1928 മരണം :7 ഫെബ്രുവരി 2002) . തുടർച്ചയായി ഇരുപത്തിനാല് വർഷം സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.[1] എറണാകുളത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ജനകീയനായ നേതാവായിരുന്നു എ.പി. വർക്കി. 2002 ഫെബ്രുവരി 7-ന് കടുത്ത ശ്വാസം മുട്ടലും പനിയും മൂലം അന്തരിച്ചു[2].