Jump to content

എ. അലിഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യകാല സി.പി.ഐ(എം) നേതാവും മുൻ കേരള നിയമസാഭാംഗവുമായിരുന്നു എ. അലിഹസ്സൻ.(1930 - 1 അഗസ്റ്റ് 2012)

ജീവിതരേഖ

[തിരുത്തുക]

1929 ഏപ്രിൽ 24നു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വർക്കല പാലച്ചിറ നരിക്കല്ല് ബംഗ്ലാവ് കടയിൽ വ്യവസായിയായ അബ്ദുൾറഹ്മാൻ സേട്ടിന്റെയും മുഹമ്മദ് ഉമ്മാളിന്റെയും പതിനൊന്നുമക്കളിൽ മൂത്തമകനായി ജനിച്ചു. വിദ്യാർഥി സംഘടനാപ്രവർത്തകനായാണ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയർന്നത്. എം.ജി. കോളേജിൽ കെ.എസ്.എഫിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. 1964 മുതൽ 30 വർഷം തുടർച്ചയായി ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.[1] 1987 മുതൽ പത്തുവർഷം കിളിമാനൂർ കാർഷിക വികസനബാങ്ക് പ്രസിഡന്റായിരുന്നു. ബ്ലോക്ക് വികസനസമിതി അംഗമായും ജില്ലാ വികസനസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1958ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. തുടർന്ന് സി.പി.ഐ(എം) ചെമ്മരുതി ലോക്കൽ കമ്മിറ്റി സെക്രട്ടറി, വർക്കല ഏരിയ സെക്രട്ടറി, അധ്യാപക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ്, കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ മുഖ്യരക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു.

1996ൽ സി.പി.ഐ(എം) വർക്കല ഏരിയ സെക്രട്ടറിയായും ജില്ലാകമ്മിറ്റി അംഗമായും പ്രവർത്തിച്ച അലിഹസ്സൻ വർക്കല മേഖലയിൽ സി.പി.ഐ(എം) കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. "96ൽ വർക്കല നിയോജകമണ്ഡലത്തിൽ സി.പി.ഐ(എം) സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.[2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-29. Retrieved 2012-08-02.
  2. http://www.niyamasabha.org/codes/members/m030.htm
"https://ml.wikipedia.org/w/index.php?title=എ._അലിഹസ്സൻ&oldid=3783237" എന്ന താളിൽനിന്ന് ശേഖരിച്ചത്