എ. സുരേഷ്
ദൃശ്യരൂപം
വിഎസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്നു എ. സുരേഷ് [1][2]. പാലക്കാട് ജില്ലയിലെ സി.പി.ഐ.എം. കൽമണ്ഡപം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേഷ് 2002 ലാണ് വി.എസ്സിനൊപ്പം ചേരുന്നത്[3]. 2008-ലെ ഇടതുപക്ഷഭരണകാലത്ത് പാർട്ടിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന കാരണത്താൽ എ.സുരേഷിനും മറ്റ് രണ്ട് പേർക്കുമെതിരെ പാർട്ടിതല അന്വേഷണം നടത്തിയിരുന്നു[4][5]. എൽ. ഡി. എഫ്. കൺവീനർ വൈക്കം വിശ്വന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്[6]. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സുരേഷിനേയും മറ്റ് രണ്ട് പേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി[7][8]. ജോലിക്കായി വിദേശത്തേയ്ക്ക് പോയ സുരേഷ്[9] കോൺഗ്രസ്സുകാരനായി മാറി എന്നു ജയ് ഹിന്ദ് ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു[10]. സുരേഷ് ആ വാർത്ത നിഷേധിച്ചു[11]
അവലംബം
[തിരുത്തുക]- ↑ "http://www.mathrubhumi.com". Archived from the original on 2013-06-19. Retrieved 2013-07-29.
{{cite web}}
: External link in
(help)|title=
- ↑ "http://ibnlive.in.com". Archived from the original on 2013-02-04. Retrieved 2013-08-08.
{{cite web}}
: External link in
(help)|title=
- ↑ http://www.thehindu.com
- ↑ http://www.financialexpress.com
- ↑ http://currentnews.in[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ndtv.com
- ↑ http://www.khaleejtimes.com[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "http://newindianexpress.com". Archived from the original on 2016-03-05. Retrieved 2013-07-29.
{{cite web}}
: External link in
(help)|title=
- ↑ http://www.indiavisiontv.com[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.webdunia.com
- ↑ "http://keralaonlinenews.com". Archived from the original on 2013-07-23. Retrieved 2013-07-29.
{{cite web}}
: External link in
(help)|title=