എ പ്ലേസ് ഇൻ ദി സൺ
എ പ്ലേസ് ഇൻ ദി സൺ | |
---|---|
സംവിധാനം | ജോർജ് സ്റ്റീവൻസ് |
നിർമ്മാണം | ജോർജ് സ്റ്റീവൻസ് |
തിരക്കഥ | മൈക്കൽ വിൽസൺ ഹാരി ബ്രൗൺ |
അഭിനേതാക്കൾ | Montgomery Clift എലിസബത്ത് ടെയ്‌ലർ ഷെല്ലി വിന്റേഴ്സ് |
സംഗീതം | ഫ്രാൻസ് വാക്സ്മാൻ |
ഛായാഗ്രഹണം | വില്യം സി മെല്ലർ |
ചിത്രസംയോജനം | വില്യം ഹോൺബെക്ക് |
വിതരണം | പാരാമൗണ്ട് പിക്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $2.3 ദശലക്ഷം |
സമയദൈർഘ്യം | 122 മിനിട്ടുകൾ |
ആകെ | $7 ദശലക്ഷം |
എ പ്ലേസ് ഇൻ ദി സൺ തിയോഡോർ ഡ്രെയ്‌സറിന്റെ 1925-ലെ നോവലായ ആൻ അമേരിക്കൻ ട്രാജഡിയെയും 1926-ലെ ഇതേ പേരിലുള്ള നാടകത്തെയും അടിസ്ഥാനമാക്കി 1951-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാടകീയ ചലച്ചിത്രമാണ്. രണ്ട് സ്ത്രീകളുമായി സങ്കീർണ്ണ പ്രണയത്തിലേർപ്പെട്ട ഒരു തൊഴിലാളിവർഗ യുവാവിന്റെ കഥയാണ് ഇത് പറയുന്നത് ഒരാൾ തന്റെ ധനികനായ അമ്മാവന്റെ ഫാക്ടറിയിൽ ജോലിചെയ്യുന്നവളും, മറ്റെയാൾ സുന്ദരിയായ വരേണ്യവർഗ്ഗ് വനിതയുമായിരുന്നു. 1931-ൽ ആൻ അമേരിക്കൻ ട്രാജഡി എന്ന പേരിൽ നോവലിന്റെ മറ്റൊരു ചലച്ചിത്രാവിഷ്കാരം സൃഷ്ടിക്കപ്പെട്ടിരുന്നു. ഈ കൃതിയും മറ്റു സൃഷ്ടികളുമെല്ലാംതന്നെ 1906-ൽ ചെസ്റ്റർ ഗില്ലെറ്റ് നടത്തിയ ഗ്രേസ് ബ്രൗൺ എന്ന വനിതയുടെ യഥാർത്ഥ കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ടവയായിരുന്നു. 1908ൽ ഗില്ലറ്റിനെ കൊലപാതകത്തിൻറെ പേരിൽ വിചാരണ നടത്തി വൈദ്യുതക്കസേരയിലിരുത്തിവധിക്കുകയും ചെയ്തു.[1]
ഹാരി ബ്രൗണിന്റെയും മൈക്കൽ വിൽസണിന്റെയും തിരക്കഥയിൽ നിന്ന് ജോർജ്ജ് സ്റ്റീവൻസ് സംവിധാനം ചെയത് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ മോണ്ട്ഗോമറി ക്ലിഫ്റ്റ്, എലിസബത്ത് ടെയ്‌ലർ, ഷെല്ലി വിന്റേഴ്‌സ് എന്നിവരും സഹ വേഷങ്ങളിൽ ആൻ റിവറെ, റെയ്മണ്ട് ബർ എന്നിവരും അഭിനയിച്ചു. റെയ്മണ്ട് ബറിന്റെ പ്രകടനം ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവ് ഗെയിൽ പാട്രിക്കിനെ ആകർഷിക്കുകയും പിന്നീട് പെറി മേസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ York, Michelle (11 July 2006). "Century After Murder, American Tragedy Draws Crowd". The New York Times. Retrieved 12 February 2021.
{{cite news}}
: CS1 maint: url-status (link)