എ വുമൺ ഓഫ് പാരീസ്
എ വുമൺ ഓഫ് പാരീസ് | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
നിർമ്മാണം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ |
അഭിനേതാക്കൾ | എഡ്നാ പർവയൻസ് ക്ലാരെൻസ് ഗെല്ടാർട്ട് കാൾ മില്ലെർ |
സംഗീതം | ലൂയിസ് എഫ് ഗോട്സ്ചോക്ക് ചാർളി ചാപ്ലിൻ (1976-ലെ റിലീസ്) |
വിതരണം | യുനൈറ്റെട് ആർട്ടിസ്റ്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 93 മിനിറ്റുകൾ |
ആകെ | $634,000 |
1923-ൽ ചാർളി ചാപ്ലിൻ എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മുഴുനീള ചലച്ചിത്രമാണ് എ വുമൺ ഓഫ് പാരീസ്. അതുവരെ ഇറങ്ങിയിരുന്നതിൽനിന്നും അൽപ്പം വ്യത്യസ്തമായ പ്രമേയവുമായാണ് ചിത്രം പുറത്തിറങ്ങിയത്. എ വുമൺ ഓഫ് പാരീസ്: എ ഡ്രാമ ഓഫ് ഫേറ്റ് എന്ന പേരിലും ഈ ചിത്രം അറിയപ്പെടുന്നു.[1][2]
കഥാപാത്രങ്ങൾ
[തിരുത്തുക]- എഡ്നാ പർവയൻസ് - മരിയ
- ക്ലാരെൻസ് ഗെല്ടാർട്ട് - മരിയയുടെ പിതാവ്
- കാൾ മില്ലെർ - ജീൻ മില്ലെറ്റ്
- ചാർളി ചാപ്ലിൻ - പോർട്ടെർ
നിർമ്മാണം
[തിരുത്തുക]ചാപ്ലിന്റെ മറ്റു ചിത്രങ്ങളിൽ നിന്നും ഈ ചിത്രത്തിന് ഒത്തിരിയേറെ മാറ്റങ്ങളുണ്ട്. പ്രധാനമായും ചാപ്ലിൻ ഈ ചിത്രത്തിൽ നായകനല്ല എന്നതാണ്. വളരെ ചെറിയ ഒരു വേഷത്തിലാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ക്രെഡിറ്റ്‌സിൽ പോലും ആ വേഷത്തെക്കുറിച്ച് പറയുന്നില്ല. മറ്റൊരു പ്രത്യേകത ചിത്രം ഗൗരവമായ വിഷയത്തിൽ ആസ്പദമാണ് എന്നതാണ്.
എഡ്നാ പർവയൻസ്, മരിയ സെന്റ് ക്ലെയർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം നിർമ്മിക്കുന്നതിന് പിന്നിൽ ചാപ്ലിൻ പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. അതിലൊന്ന് ചാപ്ലിനെ കൂടാതെ പർവയൻസിന് പ്രശസ്തി കിട്ടുക എന്നതയാരിന്നു. മറ്റൊന്ന് ക്യാമറെയ്ക്ക് പിന്നിൽ നിന്ന് ഒരു യഥാർത്ഥ നാടകീയ ചിത്രം പരീക്ഷിക്കുക എന്നതായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനു വിപരീതമായി ചാപ്ലിനൊപ്പം അഭിനയിച്ചപ്പോൾ ലഭിച്ചിരുന്ന വിജയമൊന്നും ചിത്രത്തിന് കിട്ടിയില്ല.
1922-ൽ ചാപ്ലിന് പെഗ്ഗി ഹോപ്കിൻസ് ജോയ്സുമായി ഉണ്ടായിരുന്നു പ്രേമബന്ധത്തെ ഇതിവൃത്തമാക്കിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
സ്വീകാര്യത
[തിരുത്തുക]പ്രതീക്ഷിച്ചപോലെ ചിത്രം സ്വീകരിക്കപ്പെട്ടില്ല. ചാപ്ലിൻ അന്ന് വളരെയേറെ പ്രശസ്തനായിരുന്നു. അതുകൊണ്ട് തന്നെ മറ്റു ചാപ്ലിൻ ചിത്രങ്ങളിൽ എന്ന പോലെ ചാപ്ലിനെ കാണാൻ സാധിക്കും എന്ന് കരുതിയാണ് പലരും ചിത്രം കാണാൻ പോയത്. ചിത്രത്തിന്റെ വിജയത്തിനായി ചാപ്ലിൻ ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പ്രഥമപ്രദർശനസമയത്ത് എ വുമൺ ഓഫ് പാരീസ് തന്റെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യതസ്തമായിരിക്കുമെന്നു വെളിപ്പെടുത്തുകയുണ്ടായി. ഇതുവഴി ചിത്രത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നും ചാപ്ലിൻ കരുതി. കൂടാതെ ചിത്രത്തിന്റെ തുടക്കത്തിൽ ചാപ്ലിൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നില്ലെന്ന് സന്ദേശവും കൊടുത്തിരുന്നു.
ചിത്രത്തിന്റെ പരാജയം ചാപ്ലിനെ വളരെയേറെ അസ്വസ്ഥനാക്കിയിരുന്നു. ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് പ്രേക്ഷർക്ക് കാണാൻ സാധിച്ചത്. 1976-ൽ സംയോജിപ്പിച്ച ചിത്രത്തിൽ ലൂയിസ് എഫ് ഗോട്സ്ചോക്ക് നിർവഹിച്ച സംഗീതത്തിനു പകരം ചാപ്ലിൻ പുതിയ സംഗീതം ചേർത്തു.
അവലംബങ്ങൾ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- എ വുമൺ ഓഫ് പാരീസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- എ വുമൺ ഓഫ് പാരീസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽTCM Movie Database
- എ വുമൺ ഓഫ് പാരീസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽAmerican Film Institute Catalog
- Lantern slide, lobby card, and stills at silenthollywood.com