Jump to content

ഏകാങ്കനാടകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ന് ഏത് ഭാഷയിലും വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഒരു ശാഖയാണ് ഏകാങ്കങ്ങൾ. എന്നാൽ മലയാളത്തെ സംബന്ധിച്ചിടത്തോളം ഈ ശാഖ വേണ്ടത്ര വികാസം നേടിയിട്ടില്ല.ഒരങ്കം മാത്രമുള്ള നാടകങ്ങളാണ് ഏകാങ്കനാടകങ്ങൾ.  യുവജനോത്സവങ്ങളുമായി ബന്ധപ്പെട്ട് എഴുതുന്ന ഏകാങ്കങ്ങൾ കുറെയെല്ലാം ഗുണസമ്പന്നമാണെന്ന് പറയാം. അഭിനയയോഗ്യതയാണ് ഏകാങ്കങ്ങൾക്ക് വേണ്ട പ്രധാന ഗുണം. ഏകാങ്കമെന്നാൽ ചെറിയ നാടകമെന്ന രീതിയിലാണ് നമ്മുടെ എഴുത്തുകാർ ഇതിനെ കൈകാര്യം ചെയ്യുന്നത്. ഇതിന്റെ രചനാസങ്കേതത്തെപ്പറ്റി പലരും ബോധവാന്മാരല്ല. പത്രമാസികകളിലും വിശേഷാൽപ്രതികളിലും അനവധി ഏകാങ്കനാടകങ്ങൾ പ്രസിദ്ധീകരിച്ചു കാണാം. അവ എണ്ണത്തിൽ വലുതാണെങ്കിലും ഗുണത്തിൽ പിറകിലാണ്. തോപ്പിൽഭാസിയുടെ ഏകാങ്കങ്ങൾ ", "എൻ. എൻ. പിള്ളയുടെ ഏകാങ്കങ്ങൾ ", "ഉറൂബിന്റെ എന്നിട്ടും തീർന്നില്ല വാടക ബാക്കി ", "തിക്കോടിയന്റെ ഏകാദശിമാഹാത്മ്യം", "ഇടശ്ശേരിയുടെ പൊടിപൊടിച്ച സംബന്ധം ", എണ്ണിച്ചുട്ട അപ്പം, "കെ.പി. ഉമ്മറിന്റെ രോഗികൾ " ഇവ സമാഹരിക്കപ്പെട്ട ഏകാങ്കങ്ങളിൽ ശ്രദ്ധേയങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ഏകാങ്കനാടകങ്ങൾ&oldid=2921344" എന്ന താളിൽനിന്ന് ശേഖരിച്ചത്