Jump to content

ഏറുമാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലത്തു നിന്നും നിർമ്മിച്ചിരിക്കുന്ന ഒരു ഏറുമാടം

വൻമരങ്ങളുടെയും മറ്റും മുകളിൽ താത്കാലികമായി താമസിക്കുവാൻ നിർമ്മിച്ചിരിക്കുന്ന ചെറു വീടുകളാണ് ഏറുമാടം. ചില സാഹചര്യങ്ങളിൽ നിലത്തു നിന്നും വളരെ ഉയരത്തിൽ മുളങ്കാലുകളും മറ്റും നാട്ടി നിർത്തിയും ഏറുമാടങ്ങൾ നിർമ്മിക്കാറുണ്ട്. വനങ്ങളിൽ ഏറുമാടങ്ങൾ നിർമ്മിച്ചിരിക്കുന്നത് വനപാലകർക്ക് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം നേടുന്നതിനു വേണ്ടിയാണ്. വൻമരങ്ങളുടെ മുകളിലെ ഉറപ്പുള്ള ശിഖരങ്ങളിലാണ് ഇത്തരം വീടുകൾ നിർമ്മിക്കുക.

ആദിവാസികളാണ് ഏറുമാടങ്ങൾ കൂടുതലായും ഉപയോഗിച്ചിരുന്നത്. സുരക്ഷിതത്വം തേടിയാണ്‌ ഇവർ മരങ്ങളുടെ മുകളിൽ കുടിൽ കെട്ടിയിരുന്നത്‌. ഇവരുടെ വാസ്തുവിദ്യകളിൽ വളരെ പ്രചാരം നേടിയതും ഈ ഏറുമാടങ്ങളാണ്. ഈറ്റ, മുള, വൈക്കോൽ, പുല്ല് കാട്ടുവള്ളികൾ മുതലായ വസ്തുക്കളാണ് ഇതിന്റെ നിർമ്മിതിക്കായി ഉപയോഗിക്കുക.

ഏറുമാടം

ഇന്ന് ടൂറിസം മേഖലകളിൽ ഏറുമാടങ്ങൾ ജനപ്രിയമാണ്.

തുറന്ന ഏറുമാടം

[തിരുത്തുക]

തുറന്ന ഏറുമാടം സാധാരണ ഏറുമാടം പോലെ വീടുകൾ അല്ല ഇവക്ക് മേല്കുര ഉണ്ടാകാറില്ല , വനം അടുത്തുള്ള പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലും ഗ്രാമങ്കളിലും ആനയും മറ്റു കൃഷി നശിപിക്കുന മൃഗങ്ങളും വരുന്നത്‌ നോക്കി കാണുവാൻ ആണ് തുറന്ന ഏറുമാടം ഉപയോഗിക്കുനത്. സാധാരണ ഒന്നിൽ കൂടുതൽ ആളുകൾ രാത്രിയും പകലുമായി മാറി മാറി ഇരികുകയാണ് പതിവ്.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏറുമാടം&oldid=3814229" എന്ന താളിൽനിന്ന് ശേഖരിച്ചത്