ഏറ്റുമാനൂർ ശിവകുമാർ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2025 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഏറ്റുമാനൂർ ശിവകുമാർ | |
---|---|
ജനനം | 30 മെയ്1955 ഏറ്റുമാനൂർ, കോട്ടയം, കേരള, ഇന്ത്യ |
തൊഴിൽ | പത്രപ്രവർത്തകൻ, നോവലിസ്റ്റ് |
ദേശീയത | ഇന്ത്യൻ |
Genre | മാന്തിക നോവൽ |
ശ്രദ്ധേയമായ രചന(കൾ) |
|
പങ്കാളി | ജയശ്രീ |
കുട്ടികൾ | ശ്രീകല, ശ്രീജിത്ത്. |
ആനുകാലികങ്ങളിലെ മാന്ത്രികനോവലുകളുടെ രചനയിലൂടെ ജനഹൃദയങ്ങളെ ത്രസിപ്പിക്കുകയും പുതിയൊരു സാഹിത്യശാഖതന്നെ പ്രചാരത്തിലെത്തിക്കുകയും ചെയ്ത സാഹിത്യകാരനായിരുന്നു ഏറ്റുമാനൂർ ശിവകുമാർ.[1] 40 ഓളം ബാലനോവൽ, മാന്ത്രികനോവൽ എന്നിവയിലൊക്കെയായി ഏതാണ്ട് നൂറ്റിനാൽപതിലേറെ കൃതികൾ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ കൊല്ലം യൂണിറ്റിൽ പ്രൂഫ് റീഡറായിരുന്ന അദ്ദേഹം 2015-ൽ വിരമിച്ചു.
ആദ്യകാലം
[തിരുത്തുക]1955-ൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് ശിവകുമാർ ജനിച്ചത്. ഇരുപതാമത്തെ വയസ്സു മുതൽ അദ്ദേഹം സാഹിത്യ രചന നടത്തിയിരുന്നു. ആദ്യകാലത്ത് ബാലസാഹിത്യരചനകളിലൂടെ സാഹിത്യരംഗത്ത് നിലയുറപ്പിച്ചത്. പത്രപ്രവർത്തനത്തിൽ ആകൃഷ്ടനായ അദ്ദേഹം ജനതാ മെയിൽ എന്ന ദിനപ്പത്രത്തിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന “മാമാങ്കം' വാരികയുടെ എഡിറ്ററായി. തുടർന്ന് "മുത്തശ്ശി', "ബാലമംഗളം' തുടങ്ങിയ ബാല പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. ആനുകാലികങ്ങളിലെ സാമൂഹ്യ പ്രസക്തിയുള്ള നോവലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരാജ്യം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ശ്യാമയാമങ്ങൾ എന്ന മാന്ത്രികനോവൽ രചിച്ചതിലൂടെയാണ് അദ്ദേഹം സാഹിത്യ രംഗത്ത് കൂടുതലായി അറിയപ്പെടുന്നത്.[2] യക്ഷിക്കഥകളിലൂടെ ഭീതിനിറഞ്ഞ പാലമരച്ചുവടുകളിലേക്കും, എഴുത്തോലകളിലേക്കും അനുവാചകരെ നയിച്ചുകൊണ്ടുപോയ ശിവകുമാർ തന്റെ എഴുത്തിലൂടെ അവരെ ഭീതിയുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക് നയിച്ചു. [3] പി.വി. തമ്പിയുടെ കൃഷ്ണപ്പരുന്ത്, മോഹനചന്ദ്രന്റെ കലിക എന്നിവയ്ക്കു ശേഷം മലയാളത്തിലെ മൂന്നാമത്തെ മാന്ത്രിക നോവലായി ഇത് അറിയപ്പെടുന്നു. തുടർന്ന് നാൽപ്പതോളം മാന്ത്രിക നോവലുകൾ രചിച്ചു. അദ്ദേഹത്തിന്റെ മാന്ത്രിക നോവലുകൾ കന്നട, തമിഴ് തുടങ്ങിയ ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരുവാതിര, ആയില്യം കാവ് എന്നീ നോവലുകൾ ടെലിവിഷൻ പരമ്പരകളായിട്ടുണ്ട്. പോൾ ഞാറയ്ക്കൽ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ നാട്ടുവിശേഷം എന്ന സിനിമയുടെ കഥയും തിരക്കഥയും ഏറ്റുമാനൂർ ശിവകുമാറാണ് നിർവ്വഹിച്ചത്.
പ്രധാനകൃതികൾ
[തിരുത്തുക]- ശ്യാമയാമങ്ങൾ.
- വിഷ്ണുമായ
- ആറാട്ടുകടവ്
- വിക്രമാദിത്യ കഥകൾ
- വലംപിരിശംഖ്
- സന്ധ്യാവന്ദനം
- ആരണ്യഹൃദയം[4]
- ഗരുഢപഞ്ചമി
- അസുരജന്മം
- കണ്ണീരൊഴുകുന്ന കാട്ടാറ്
- സമന്തപഞ്ചകം[5]
- ഗന്ധർവ്വൻകാട്
- തിരുവാതിര
- സ്വർണ്ണ രുദ്രാക്ഷം
- രുദ്രതാളം
- ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുള (വിവർത്തനം)
- പറയിപെറ്റ പന്തിരുകുലം
- സുഭദ്ര
- തമ്പുരാൻകുന്ന്
- പവിത്ര മോതിരം
- രാജാവുറങ്ങാത്ത രാവുകൾ
- ആകാശഗംഗ
- ദേവയാമങ്ങൾ
- സൂര്യകിരീടം
- കറുത്ത പൗർണമി
- ചന്ദനമണ്ഡപം
- കാലം കലിയുഗം
- കുട്ടികളുടെ മഹാഭാരതം
- രാമായണം കുട്ടികൾക്ക്
- യക്ഷിക്കഥകളും പ്രേതകഥകളും
- കലിയാട്ടം
- നിഴൽക്കുത്ത്
- ഏഴരപ്പൊന്നാന
- സുരഭി സുമുഖി സുന്ദരി
- മോഹങ്ങളുറങ്ങുന്ന തീരം
- ആയില്യംകാവ്
- സൂര്യനയനങ്ങൾ
- പരകായം (പുനപ്രസിദ്ധീകരണം: ആരണ്യഹൃദയം)[6]
- ചന്ദനമണ്ഡപം
- പതിമൂന്നാം രാവ്
- കാർത്തികവിളക്ക്
- ലഹള
- ഒരു ശിശിരമാസ രാത്രിയിൽ
- രക്തരക്ഷസ്സ്
- ഒരു കഥപറയാം പക്ഷേ
- നാലാം യാമം
- ഇനിയൊരു സൂര്യോദയം
- നമുക്കില്ലൊരു ലോകം
- വിഷാദസന്ധ്യകൾ
- ശുഭമുഹൂർത്തം
- കമലദളം
- എല്ലാം കിനാവുപോലെ
- ചക്രവ്യൂഹം
- കടലോരം
- സ്വർഗ്ഗത്തിലേപോലെ ഭൂമിയിലും
- ഭാരതകഥകൾ
- സംഹാരകേതു
- അഷ്ടമംഗല്യം
- ഐതീഹ്യങ്ങളിലെ മാന്ത്രിക കഥകൾ
- ഓമന സ്വപ്നങ്ങൾ
- കനൽ പൂക്കൾ
- രാവിൽ നിലാവിൽ
- സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും
- ചേക്കേറാത്ത പറവകൾ
- കിരാതതാളം
അവലംബം
[തിരുത്തുക]- ↑ "ഭയത്തെക്കുറിച്ചും അപസർപ്പകതയെകുറിച്ചുമുള്ള ചില വായനാ ഓർമ്മകൾ".
- ↑ "മാന്ത്രിക നോവലുകളുടെ മായാലോകം". 23/02/2020. Retrieved 02/02/2025.
{{cite web}}
: Check date values in:|access-date=
and|date=
(help) - ↑ "ഇന്നും ഭയപ്പെടുത്തുന്ന ഒരു വേട്ടനായയുടെ മുരൾച്ച".
- ↑ "ആരണ്യ ഹൃദയം എഴുതിയത് ഏറ്റുമാനൂർ ശിവകുമാർ".
- ↑ "സമന്തപഞ്ചകം എഴുതിയത് ഏറ്റുമാനൂർ ശിവകുമാർ".
- ↑ "ഒരു നോവൽ രണ്ടു പേരിൽ പ്രസിദ്ധീകരിച്ചു".