ഏഴംകുളം ദേവീക്ഷേത്രം
ഏഴംകുളം ദേവിക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | പറക്കോട്/ഏഴംകുളം |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ഭദ്രാദേവി |
ആഘോഷങ്ങൾ | കെട്ടുകാഴ്ച, വഴിപാട് തൂക്കം |
ജില്ല | പത്തനംതിട്ട |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | അജ്ഞാതം |
സ്ഥാപകൻ | അജ്ഞാതം |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ഏഴംകുളം ദേവിക്ഷേത്രം [1][2].നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാവുന്ന ഈ അമ്പലം കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു വാസകേന്ദ്രമായാണ് പണ്ടുകാലം മുതലേ വിശേഷിപ്പിക്കുന്നത്.മകര ഭരണി മഹോത്സവം, കുംഭഭരണി മഹോത്സവം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. കളമെഴുത്തും പാട്ട് ,ദേവിയുടെ വിളക്കിനെഴുന്നെള്ളിപ്പ് ,വഴിപാട് തൂക്കത്തിനുള്ള കന്നി തൂക്കക്കാരുടെ വ്യതാരംഭം തുടങ്ങിയവയാണ് മകര ഭരണി ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ.
ഐതിഹ്യം
[തിരുത്തുക]ഒരിക്കൽ ഒരു സ്ത്രീ ഭർത്താവിനൊപ്പം കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിനു പോയി. എന്നാൽ അവർ തിരിച്ചു വരുന്ന വഴി ഭർത്താവിനെ കാണാതാവുകയുണ്ടായി. അന്വേഷിച്ചിട്ടും കണ്ടു കിട്ടാതെ ഭാര്യ കൊടുങ്ങല്ലൂരമ്മയോട് മനമുരുകി പ്രാർഥിച്ച് മുന്നോട്ട് നടന്നു.വഴിമധ്യേ പ്രായംചെന്ന ഒരു സ്ത്രീ അവരുടെ അടുത്തെത്തുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. കൂടാതെ പടിപ്പുരയോളം ആ വൃദ്ധ ഈ സ്ത്രീക്ക് കൂട്ടായി വരുകയും ചെയ്തു. അവർ പടിപ്പുര കടന്ന നിമിഷം തന്നെ ഈ വൃദ്ധ അപ്രത്യക്ഷയായി. പിന്നീട കുറേ അന്വേഷിച്ചുവെങ്കിലും അവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീട് നടത്തിയ ദേവപ്രശ്നത്തിലാണ് ആ വൃദ്ധ കൊടുങ്ങല്ലൂരമ്മയായിരുന്നുവെന്ന് മനസ്സിലാകുന്നത്.പിന്നീട് ഈ കുടുംബക്കാർ തന്നെ കൊടുങ്ങല്ലൂരമ്മയ്ക്കായി ഒരു ക്ഷേത്രം നിർമ്മിക്കുകയായിരുന്നു.
പ്രധാന ഉത്സവങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.janmabhumi.in/news/travel/news72441
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-08. Retrieved 2022-03-08.
- ↑ "നാട്ടുകാർക്കിത് സ്വാമിക്കട". Mathrubhumi. 2023-04-02.