Jump to content

ഏഴാം കടലിനക്കരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏഴാം കടലിൻ അക്കരെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഴാം കടലിനക്കരെ
പ്രമാണം:Ezhakadalinakkare.jpg
സംവിധാനംഐ.വി. ശശി
നിർമ്മാണംഎൻ.ജി. ജോൺ
രചനഎ. ഷെരീഫ്
തിരക്കഥഎ. ഷെരീഫ്
അഭിനേതാക്കൾപി. ഭാസ്കരൻ
ഹെൻട്രി മാർസൽ
ജനാർദ്ദനൻ
ജോ വാഷിംഗ്ടൺ
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോജിയോ മൂവീസ്
വിതരണംജിയോ മൂവീസ്
റിലീസിങ് തീയതി
  • 31 ഓഗസ്റ്റ് 1979 (1979-08-31)
രാജ്യംഇന്ത്യ
ഭാഷമലയാളം

എൻ. ജോണിൻ്റെ നിർമ്മാണത്തിൽ1979 ൽ ഐ.വി. ശശി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് എഴാം കടലിനക്കരെ. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ എം.ജി. സോമൻ, കെ.ആർ. വിജയ, സീമ, രവികുമാർ, വിധുബാല, പി. ഭാസ്കരൻ, ഹെൻറി മാർസൽ, ജനാർദ്ദനൻ എന്നിവരായിരുന്നു. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം.എസ്. വിശ്വനാഥനായിരുന്നു. വടക്കേ അമേരിക്കയിൽ ചിത്രീകരിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രമായ ഇതിൻ്റെ പ്രധാന ലൊക്കേഷൻ മാൻഹട്ടൻ ആയിരുന്നു.[1] കാനഡയിലെ ഒണ്ടാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനടുത്താണ് ചിത്രത്തിലെ "സുരലോക ജലധാര" എന്ന ഗാനം ചിത്രീകരിക്കപ്പെട്ടത്.[2] ഐ.വി. ശശി തന്നെ സംവിധാനം ചെയ്ത ഒരേ വാനം ഒരേ ഭൂമി എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്കായിരുന്നു ഈ ചിത്രം.

കഥാസാരം

[തിരുത്തുക]

ലിസി ഹോസ്പിറ്റലിലെ ഒരു നേഴ്സായിരുന്നു ലക്ഷ്മി (കെ.ആർ.വിജയ) – റിട്ടയേഡ് അദ്ധ്യാപകൻ കരുണാകരൻ്റെ (പി. ഭാസ്കരൻ) മകൾ. ബി എ പാസ്സായി തൊഴിലില്ലാതെ നിൽക്കുന്ന ചന്ദ്രൻ (രവികുമാർ) - ട്യൂട്ടോറിയൽ കോളേജിൽ പഠിക്കുന്ന ലത (റീന

എറണാകുളത്ത് ഒരു ടൂറിസ്റ്റു ടാക്സി ഡ്രൈവറായിരുന്നു സോമൻ (എം.ജി. സോമൻ). അമേരിക്കൻ ടൂറിസ്റ്റ് മിസ്റ്റർ വില്യംസിനെ സോമൻ്റെ സേവനവും പെരുമാറ്റവും ആകർഷിച്ചു. അമേരിക്കയിലേക്ക് തിരികെ പോയ അവസരത്തിൽ വില്യംസ് സോമനെ അമേരിക്കയിലേക്ക് ക്ഷണിച്ചു. സോമൻ ആ ക്ഷണം മറന്നെങ്കിലും വില്യംസ് മറന്നില്ല. ഒരു സുപ്രഭാതത്തിൽ വിസയ്ക്കുള്ള കടലാസുകൾ , ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് എന്നിവയെല്ലാം ഒരു പോസ്റ്റ്കവറിൽ വന്നെത്തിയപ്പോൾ സോമൻ അമ്പരന്നു പോയി. അങ്ങനെ സോമനും ഏഴാം കടലിനക്കരെ എത്തിച്ചേർന്നു. ന്യൂയോർക്കിൻ്റെ വർണ്ണപ്പൊലിമയിൽ കണ്ണഞ്ചിപ്പോയ സോമൻ, വില്യംസിൻ്റെ മരണ വാർത്ത കേട്ടു ഞെട്ടിപ്പോയി. തികച്ചും അപരിചിതമായ മഹാനഗരം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടവനെപ്പോലെ അയാൾ ഇതികർത്തവ്യതാമൂഢനായി. ഏതു തൊഴിലിനും മാന്യത കല്പിക്കുകയും നല്ല വേതനം കിട്ടുകയും ചെയ്യുന്ന ഒരു രാജ്യത്ത് പല തൊഴിലുകൾ ചെയ്ത് സോമൻ ജീവിച്ചു.

ലതയുടെ വിവാഹത്തിനു നാട്ടിലെത്തിയ ലക്ഷ്മി, നേഴ്സിംഗ് പാസ്സായ ഇളയ അനുജത്തി സീതയെയും കൊണ്ടാണ് തിരിച്ച് ന്യൂയോർക്കിലേക്ക് പോയത്. സീത വളരെപ്പെട്ടെന്നു തന്നെ പാശ്ചാത്യ സംസ്കാരത്തിനു അടിമയായി തീർന്നു. കൂട്ടുകാരോടൊപ്പം ആടിയും പാടിയും യൗവനത്തിൻ്റെ ലഹരി അവൾ ആവോളം നുകർന്നു. ലക്ഷ്മിയോടു പൊരുത്തപ്പെടുവാൻ കഴിയാതെ അവൾ തനിയെ താമസം തുടങ്ങി. സീതയുടെ മാദകത്വം ഒരു ചെറുപ്പക്കാരനെ ബലാത്സംഗത്തിൻ്റെ വക്കോളമെത്തിച്ചു. ഭാഗ്യത്തിനു അവളെ രക്ഷിക്കാൻ സോമൻ എത്തി.

ഒരു സുപ്രഭാതത്തിൽ ലക്ഷ്മിയുടെ സഹോദരൻ ചന്ദ്രനും ന്യൂയോർക്കിൽ എത്തി. ഉറങ്ങാത്ത ആ മഹാനഗരത്തിൽ ചന്ദ്രനെ ആകർഷിച്ചതു നൃത്തശാലകളും ചൂതാട്ട കേന്ദ്രങ്ങളുമായിരുന്നു. കടം വാങ്ങിയുള്ള ചൂതാട്ടം ചന്ദ്രനെ ഒടുവിൽ നിക്കോളാസെന്ന മാഫിയാത്തലവൻ്റെ വലയിൽ വീഴ്ത്തി. കാറുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന ജങ്ക് യാർഡിലെ ക്രഷിംഗ് യന്ത്രത്തിലേക്ക് മനുഷ്യനെ ജീവനോടെ വലിച്ചെറിയുന്ന നിക്കോളാസിൻ്റെ പിടിയിൽ നിന്നും ചന്ദ്രൻ രക്ഷപ്പെടുമോ ? ചന്ദ്രൻ്റെ ഫോട്ടോ കണ്ടപ്പോൾ സോമൻ എന്തിനാണു ഞെട്ടിയത് ? ന്യൂയോർക്കിലെ തിരക്കേറിയ സെൻ‌ട്രൽ പാർക്കിൻ്റെ മദ്ധ്യത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാർ എന്തിനാണു സീതയെ തുരത്തി ഓടിച്ചത് ? ഡോക്ടർ ജാക്സൻ്റെ പ്രേമാഭ്യർത്ഥനയുടെ അന്ത്യമെന്ത് ?? സംഭവ ബഹുലവും ജിജ്ഞാസാ ഭരിതവുമായ ഈ ചോദ്യങ്ങൾക്കുത്തരമാണു ഏഴാം കടലിനക്കരെ എന്ന സിനിമ.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിലെ പി. ഭാസ്‌കരൻ എഴുതിയ ഗാനങ്ങൾക്ക് എം. എസ്. വിശ്വനാഥനാണ് സംഗീതം നൽകിയത്.

ക്ര.ന. ഗാനം പാടിയവർ ഗാനരചന നീളം (m:ss)
1 "മധുമാസം ഭൂമിതൻ" പി. ജയചന്ദ്രൻ പി. ഭാസ്കരൻ
2 "മധുമാസം ഭൂമിതൻ" കെ.ജെ. യേശുദാസ് പി. ഭാസ്കരൻ
3 "മലരണിപ്പന്തലിൽ" വാണി ജയരാം പി. ഭാസ്കരൻ
4 "സുരലോക ജലധാര ഒഴുകിയൊഴുകി" വാണി ജയറാം, ജോളി അബ്രഹാം പി. ഭാസ്കരൻ
5 "സ്വർഗ്ഗത്തിൻ നന്ദനപ്പൂവനത്തിൽ" പി. സുശീല, പി. ജയചന്ദ്രൻ പി. ഭാസ്കരൻ

അവലംബം

[തിരുത്തുക]
  1. Sanjith Sidhardhan (14 April 2012). "Mollywood goes to America". The Times of India. Retrieved 8 May 2016.
  2. Deepa Soman (24 August 2015). "'Two countries' song shot near Niagra[sic] Falls". The Times of India. Retrieved 8 May 2016.
"https://ml.wikipedia.org/w/index.php?title=ഏഴാം_കടലിനക്കരെ&oldid=4115520" എന്ന താളിൽനിന്ന് ശേഖരിച്ചത്