Jump to content

ഐബിസ് ത്രയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐബിസ് ത്രയം അമിതാവ് ഘോഷിന്റെ സീ ഓഫ് പോപ്പീസ്[1], റിവർ ഓഫ് സ്മോക്[2], ഫ്ലഡ് ഓഫ് ഫയർ[3] എന്നീ മൂന്നു ചരിത്ര നോവലുകൾ ഉൾക്കൊള്ളുന്നു. 1838 മുതൽ 41-42 വരേയുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. കറുപ്പ് എന്ന ലഹരിപദാർഥം ഇന്ത്യയിലെ വിളനിലങ്ങളിൽ നിന്ന് ചൈനയിലെ വിപണിയിലെത്തുന്ന പ്രക്രിയയും അതിന്റെ പ്രത്യാഘാതങ്ങളും നോവലിസ്റ്റ് ചിത്രീകരിക്കുന്നു.

പശ്ചാത്തലം

[തിരുത്തുക]

ചൈനയുടെ തേയിലക്ക് ഇംഗ്ലണ്ടിലെ മാർക്കറ്റിൽ ആവശ്യക്കാർ വർധിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കുത്തകവ്യാപാരത്തിന് സഹായകമായി[4]. പക്ഷെ തേയിലക്കു വിലയായി സ്വർണമോ വെള്ളിയോ വേണമെന്ന് ചൈന നിർബന്ധം പിടിച്ചു. മറ്റു യാതൊരു വിധത്തിലുമുള്ള ചരക്കു കൈമാറ്റത്തിനും ചൈന തയ്യാറായില്ല. ഇതിനു പരിഹാരമായി ഈസ്റ്റ് ഇന്ത്യ തമ്പനി കണ്ടെത്തിയത് കറുപ്പു വിപണിയാണ്. ഇന്ത്യയിൽ വിളയുന്ന കറുപ്പ് മോഹവിലക്ക് ചൈനവിപണിയിൽ വിറ്റഴിക്കുക.ഒരിക്കൽ കറുപ്പിനടിമപ്പെട്ടാൽ പിന്നെ അതിൽനിന്നു രക്ഷയില്ല. തുടക്കത്തിൽ കമ്പനിയും സ്വതന്ത്രവ്യാപാരികളും കൊള്ളലാഭം കൊയ്തെങ്കിലും താമസിയാതെ ചൈനീസ് അധികൃതർ തടസ്സങ്ങളുയർത്തി. കുത്തക കമ്പനിക്കും സ്വകാര്യ വ്യാപാരികൾക്കും സ്വാർഥലാഭത്തിനും സ്ഥാപിത താത്പര്യങ്ങൾക്കുമപ്പുറം മറ്റൊന്നുമില്ലായിരുന്നു. ചൈനീസ് അധികൃതരുടെ ഉപാധികൾ മൂലം കറുപ്പ് വിപണി തത്കാലം മന്ദീഭവിച്ചപ്പോൾ[5] ബർണാം സായ്പ്, തത്കാലം തന്റെ കപ്പൽ ഐബിസ് മനുഷ്യക്കടത്തിനു ഉപയോഗിച്ചു. മൊറീഷ്യസിലെ കരിമ്പിൻതോട്ടങ്ങളിൽ അടിമപ്പണി ചെയ്യാനായി[6]ഇറങ്ങിത്തിരിച്ച കൂലിവേലക്കാരിൽ പലരും ദുസ്സഹമായ സാമൂഹ്യ-കുടുംബാന്തരീക്ഷങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗമായാണ് ഐബിസിൽ കയറിപ്പറ്റിയത്. ഇവരെക്കൂടാതെ മറ്റു പലകാരണങ്ങളാലും ഐബിസിൽ യാത്രചെയ്യേണ്ടി വന്നവരും ഉണ്ടായിരുന്നു.

ഐബിസിലെ സഹയാത്രികരുടെ മേൽകീഴ് മറിയുന്ന ഭാഗധേയങ്ങളിലൂടെ സംഭവബഹുലമായ കഥ , ഇന്ത്യിലും മൊറീഷ്യസിലും ചൈനയിലുമായി ചുരുളഴിയുന്നു.

അവലംബം

[തിരുത്തുക]
  1. Amitva Ghosh (2008-10-14). Sea of Poppies. Penguin-Viking. ISBN 9780670082032.
  2. Amitav Ghosh (2012). River of Smoke. John Murray. ISBN 9780719568893.
  3. Amitav Ghosh. Flood of Fire. Hamish Hamilton. ISBN 9780670082162.
  4. Opium Trade 1840
  5. Hsin-pao Chang (1970). Commissioner Lin and the Opium War. Norton. ISBN 9780393005219.
  6. "Indentured Bihari laborers in Mauritius". Archived from the original on 2017-05-19. Retrieved 2017-04-08.
"https://ml.wikipedia.org/w/index.php?title=ഐബിസ്_ത്രയം&oldid=4015505" എന്ന താളിൽനിന്ന് ശേഖരിച്ചത്