ഐരാണിക്കുളം ഗ്രന്ഥവരി
കർത്താവ് | എസ്. രാജേന്ദു |
---|---|
യഥാർത്ഥ പേര് | അയിരാണിക്കുളം ഗ്രന്ഥവരി |
നിലവിലെ പേര് | പുരാരേഖാപഠനം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം, ഗ്രന്ഥലിപി |
വിഷയം | ചരിത്രം (Manuscript) |
പ്രസിദ്ധീകരിച്ച തിയതി | 2015 |
മാധ്യമം | Palm leaf manuscript bundle |
ഏടുകൾ | 24 |
തൃശ്ശൂർ ജില്ലയിലെ ഐരാണിക്കുളം ക്ഷേത്രത്തിലെ സി.ഇ. 1464 മുതൽക്കുള്ള പുരാരേഖകളാണ് ഐരാണിക്കുളം ഗ്രന്ഥവരി. [1]
പശ്ചാത്തലം
[തിരുത്തുക]മഹോദയപുരത്തെ ചേരപ്പെരുമാക്കന്മാരുടെ ഭരണകാലത്ത്, സി.ഇ. 9 മുതൽ 12 വരെയുള്ള നൂററാണ്ടുകളിൽ, നാലുതളി എന്ന ഭരണവർഗ്ഗത്തിനാണ് അധികാരം ഉണ്ടായിരുന്നത്. [2] മൂഴിക്കളം, ഐരാണിക്കളം, പറവൂർ, ഇരിങ്ങാലക്കുട എന്നിവയാണ് നാല് തളികൾ. [3] കേരളത്തിലെ പെരുമാൾ വാഴ്ചക്കാലത്തെ ഈ ഭരണ സംവിധാനം എപ്രകാരമാണ് പ്രവർത്തിച്ചിരുന്നത് എന്ന് വിശദീകരിക്കുന്നതാണ് ഐരാണിക്കുളം ഗ്രന്ഥവരിയുടെ പ്രാധാന്യം.
രേഖകൾ
[തിരുത്തുക]കിരാങ്ങാട്ട് രാശുദേവ നമ്പൂതിരിയും കീഴേടം യോഗക്കാരും ചേർന്നാണ് കൊല്ലം 639 -ആ മാണ്ട (C.E. 1464) എഴുതിയതിയത്. പൊതുവെ ഗ്രാമത്തെക്കുറിച്ചുള്ള മുഴുവൻ കേൾവികളും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്.
പ്രാധാന്യം
[തിരുത്തുക]പെരുമാൾ വാഴ്‌ചക്കാലത്ത് അവരുടെ ഭരണ സംവിധാനം എങ്ങിനെയെന്ന് ഐരാണിക്കുളം ഗ്രന്ഥവരി സൂചന നല്കുന്നു. രാമവർമ്മൻ കേരളൻ എന്ന പെരുമ്പടപ്പ് മൂപ്പീന്നിനാണ് അധികാരം.
ഉള്ളടക്കം
[തിരുത്തുക]അയിരാണിക്കുളം ഗ്രന്ഥവരിയുടെ ഉള്ളടക്കം താഴെക്കൊടുക്കുന്നു
- ഊരാളർ
- ക്ഷേത്രസ്ഥാപനം
- യോഗനടപടികൾ
- അഞ്ച് അത്ഭുതങ്ങൾ
- സമ്പന്നത
- ഭൂമി
- അയിരാണി മണ്ഡപം
- വൈക്കത്തു തന്ത്രി
- രാജാവിൻറെ മുടക്കം
- അയിരാണിക്കുളം ലിഖിതങ്ങൾ