ഐറിഷ് വുൾഫ്ഹൗണ്ട്
ഐറിഷ് വുൾഫ്ഹൗണ്ട് | |||||||||
---|---|---|---|---|---|---|---|---|---|
Origin | അയർലണ്ട് | ||||||||
| |||||||||
Dog (domestic dog) |
ചെന്നായ്ക്കളെ വേട്ടയാടാൻ വേണ്ടി വികസിപ്പിച്ചെടുക്കപ്പെട്ട നായ ജനുസ്സണ് ഐറിഷ് വുൾഫ്ഹൗണ്ട്. ലോകത്തിലെ ഏറ്റവും വലിയ നായ് ജനുസ്സുകളിൽ ഒന്നാണിത്.
ചരിത്രം
[തിരുത്തുക]വളരെ പഴയ ഒരു നായ ജുസ്സാണ് ഐറിഷ് വുൾഫ്ഹൗണ്ട്. ക്രി.മു 1ആം നൂറ്റാണ്ടിലോ അതിനു മുൻപോ സെൽറ്റ് വംശജർ ഉപയോഗിച്ചിരുന്ന യുദ്ധനായകളിൽ നിന്നാണ് ഈ ജനുസ്സ് രൂപം കൊണ്ടതെന്നു കരുതപ്പെടുന്നു.ഐറിഷ് ജനത യുദ്ധാവശ്യങൾക്കും വീടിനും കന്നുകാലികൾക്കും കാവൽ നിൽക്കുന്നതിനുമായി ഇവയെ പരിപാലിച്ചു പോന്നു.നായപ്പോരുകളിലും ഈ നായ ജനുസ്സിനെ ഉപയോഗപ്പെടുത്തിയിരുന്നതായി ചരിത്രരേഖകളിൽ കാണാം.
ശരീരപ്രകൃതി
[തിരുത്തുക]വേട്ടനായയായതു കൊണ്ടു തന്നെ വേഗത്തിലുള്ള നീക്കങ്ങളും, ശക്തമായ കാഴ്ച ശക്തിയും ഈ നായ്ക്കൾക്കുണ്ട്. പരുക്കൻ രോമങ്ങളാണിവക്കുള്ളത്, അത് വളരെയധികം നിറങ്ങളിൽ കാണപ്പെടുന്നു. പെട്ടി പോലെയുള്ള തലയും നീണ്ട ശക്തമായ കഴുത്തും വലിയതെങ്കിലും ഒതുങ്ങിയ ശരീരവും ഐറിഷ് വുൾഫ്ഹൗണ്ട് നായകൾക്കുണ്ട്.
ചുമൽ വരെ 34 ഇഞ്ച് ഉയരം ശരാശരി ഇവക്കുണ്ടാകും, പക്ഷേ ഇതേ ശരീരവലിപ്പം മൂലം മിക്ക സാധാരണ നായ വളർത്തലുകാർക്കും ഈ ജനുസ്സ് തിരഞ്ഞെടുക്കാൻ വിമുഖതകാണിക്കാൻ കാരണമാകുന്നു. ശരാശരി ഭാരം പെണ്ണിന് 48 കിലോഗ്രാമും ആണിന് 55 കിലോഗ്രാമും ആണ്.എങ്കിലും 82 കിലോഗ്രാം വരെ ആൺ നായകൾക്ക് ഭാരം വരാം. 18 മുതൽ 22 മാസം കൊണ്ട് ഇവ പൂർണ്ണവളർച്ചയെത്തുന്നു.
മറ്റു കണ്ണികൾ
[തിരുത്തുക]- ബ്രീഡ് ക്ലബ്ബുകൾ,അസ്സോസിയേഷനുകൾ
- The Irish Wolfhound Society of Ireland Archived 2017-09-30 at the Wayback Machine.
- Irish Wolfhound Club of Canada
- Irish Wolfhound Club of America
- The Irish Wolfhound Club (UK) Archived 2007-03-14 at the Wayback Machine.
- Irish Wolfhound Clubs in Australia Archived 2012-04-26 at the Wayback Machine.
- Irish Wolfhound Club of Switzerland
- Irish Wolfhound Club of Northern Ireland
- Irish Wolfhound Club of Ireland
- Irish Wolfhound Society (UK) Archived 2007-10-16 at the Wayback Machine.
- Wolfhound & Deerhound Club of Czech republic
- മറ്റുള്ളവ