ഐഷ അബിംബോള
ഒരു നൈജീരിയൻ അഭിനേത്രിയും യൊറൂബ സിനിമാതാരവുമായിരുന്നു ഐഷ അബിംബോള (ഡിസംബർ 19, 1970 - മെയ് 15, 2018), [1]അവർ ലാഗോസ് സ്റ്റേറ്റിലെ എപ്പിൽ ജനിച്ചു. [2]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]അബിംബോള ഒരു മുസ്ലീം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു. പിന്നീട് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. അവരുടെ മരണം വരെ അവർ ആചരിച്ചിരുന്ന മതമായിരുന്നു. ഒരു ന്യൂ ടെലിഗ്രാഫ് അഭിമുഖത്തിൽ, ഒരു നടിയാകാനുള്ള തന്റെ ആഗ്രഹം ഒരു പാസ്റ്ററാകുന്നതിൽ നിന്ന് തന്നെ തടഞ്ഞതായി അവർ പറയുകയുണ്ടായി. [3]അവർ വിക്ടർ ഇബ്രാഹിം മൂസയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളും ഉണ്ടായി.[4][5] ഐഷ തന്റെ സെക്കൻഡറി വിദ്യാഭ്യാസം എബ്യൂട്ടെ എലിഫൺ ഹൈസ്‌കൂളിൽ ചേർന്നു. '1994 സെറ്റിന്റെ' ഹെഡ് ഗേൾ ആയിരുന്ന[6] അവർ പിന്നീട് ലാഗോസ് സ്റ്റേറ്റ് പോളിടെക്നിക്കിൽ (LASPOTECH) ചേർന്നു. അവിടെ അവർ കാറ്ററിംഗ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റിൽ HND ബിരുദം നേടി.[3][5] 2002-ൽ അവർ യുവജന സേവനം ചെയ്തു.
കരിയർ
[തിരുത്തുക]വെയ്ൽ അഡെനുഗ പ്രൊഡക്ഷൻസ് ലാസ്‌പോടെക്കിൽ ഷൂട്ടിംഗിനായി എത്തിയതോടെയാണ് അബിംബോള സിനിമാ മേഖലയിലേക്ക് തന്റെ യാത്ര ആരംഭിച്ചത്. അവർ സംവിധായകനായ അന്തർ ലനിയന്റെ അടുത്തേക്ക് ചെന്ന് ഒരു വേഷം ചോദിച്ചു.[7] ഭാഗ്യവശാൽ, സംവിധായകൻ ഒരു അഭിനേതാക്കളെ കാത്തിരിക്കുകയായിരുന്നു. ആ വേഷം അവർക്ക് ലഭിച്ചു. ഇത് സ്വർഗത്തിൽ നിന്ന് ഇറക്കപ്പെട്ട മന്ന പോലെയായിരുന്നു. ആ വേഷത്തിൽ അവർ അവരുടെ പരമാവധി ചെയ്തു. ഒടുവിൽ അവളെ കൂടുതൽ വേഷങ്ങളിൽ എത്തിച്ചു. എന്നിരുന്നാലും, ബൊല ഇഗിഡയുടെ ഒമോഗെ കാമ്പസ് എന്ന സിനിമയിലെ ഒരു വേഷം അവർക്കായി എല്ലാം മാറ്റിമറിച്ചു.[8] ഈ സിനിമ 2001-ൽ അവളെ പ്രതിഭാധനരായ നടിമാരുടെ താരപദവിയിലേക്ക് ഉയർത്തി. തദ്ദേശീയവും സ്വദേശീയമല്ലാത്തതുമായ പ്രൊഡക്ഷനുകളിലെ തന്റെ വേഷങ്ങളെ അവർ എളുപ്പത്തിലും കഴിവോടെയും വ്യാഖ്യാനിച്ചു. അവരുടെ കഴിവുകൾ കൊണ്ട് ആരാധകരെ സ്വാധീനിച്ചു. അവരുടെ കരിയറിലെ ഒരു ഘട്ടത്തിൽ, 2016-ൽ T’omi T’eje എന്ന ചിത്രത്തിലൂടെ അവർ സിനിമാ നിർമ്മാണത്തിലേക്ക് പ്രവേശിച്ചു.[9][6] ഇത് അറ്റ്ലാന്റയിൽ അവതരിപ്പിച്ചു. സംഗീതം കിങ് റോക്കന്റെ പ്രകടനമായിരുന്നു.[8]
അവാർഡ്
[തിരുത്തുക]2015-ലെ യൊറൂബ മൂവി പേഴ്സണാലിറ്റിക്കുള്ള സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡ്.[5]
മരണം
[തിരുത്തുക]കാനഡയിലെ ഒരു ആശുപത്രിയിൽ സ്തനാർബുദം ബാധിച്ച് അബിമ്പോള മരിച്ചു.[8][10]അവരുടെ മരണം സിനിമാലോകത്തെയാകെ ഇരുണ്ട മൂഡിലേക്ക് തള്ളിവിട്ടു. അവർക്ക് 46 വയസ്സായിരുന്നു. അന്തരിച്ച നടിയുടെ ഭർത്താവിനെ കോടതിയിൽ ഹാജരാക്കി കേസ് വിജയിപ്പിച്ചതിന് ശേഷം അവരുടെ ഉറ്റസുഹൃത്ത് ലോല അലാവോ രണ്ട് കുട്ടികളെ കസ്റ്റഡിയിൽ നേടിയിരുന്നു.[11]
അവലംബം
[തിരുത്തുക]- ↑ "Aisha Abimbola Biography | Profile | Nigerian Monitor". LATEST NIGERIAN NEWS BREAKING HEADLINES NEWSPAPERS (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-18. Archived from the original on 2020-11-17. Retrieved 2020-11-10.
- ↑ "Nigerian Actress Aisha Abimbola Laid to Rest in Canada". allAfrica.com (in ഇംഗ്ലീഷ്). 2018-05-17. Retrieved 2020-11-10.
- ↑ 3.0 3.1 "7 things you should know about the late Yoruba actress". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2018-05-16. Retrieved 2020-11-10.
- ↑ Reporter (2019-02-02). "Late AISHA ABIMBOLA's Ex-Husband Wants Custody Of The Kids". City People Magazine (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-10.
- ↑ 5.0 5.1 5.2 Bivan, Nathaniel (2018-05-19). "Nollywood actress Aishat Abimbola has died". Daily Trust (in ഇംഗ്ലീഷ്). Retrieved 2020-11-10.
- ↑ 6.0 6.1 "Nollywood actress, Aisha Abimbola dies of breast cancer in Canada". National Pilot Newspaper (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-10.
- ↑ "Sad: what you never knew about late actress Aisha Abimbola - Opera News". ng.opera.news. Archived from the original on 2021-10-27. Retrieved 2020-11-10.
- ↑ 8.0 8.1 8.2 "Actors mourn as Aisha Abimbola dies in Canada". guardian.ng. 17 May 2018. Archived from the original on 2020-11-16. Retrieved 2020-11-10.
- ↑ "#EndSARS: Buhari addresses Nigerians". editor.guardian.ng. 12 October 2020. Archived from the original on 2020-11-17. Retrieved 2020-11-10.
- ↑ "Aisha Abimbola 'Omoge Campus' Actress Dies in Canada". Business Post Nigeria (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-05-16. Retrieved 2020-11-10.
- ↑ Owolawi, Taiwo (2020-01-30). "Late Aisha Abimbola's son denies being maltreated by Lola Alao". Legit.ng - Nigeria news. (in ഇംഗ്ലീഷ്). Retrieved 2020-11-10.