ഐസക് ഡി'ഇസ്റെയലി
ഐസക് ഡി'ഇസ്റെയലി | |
---|---|
ജനനം | 11 മേയ് 1766 |
മരണം | 19 ജനുവരി 1848 | (പ്രായം 81)
മരണ കാരണം | Influenza |
ദേശീയത | English |
പൗരത്വം | English |
വിദ്യാഭ്യാസം | Leiden, Oxford (honorary) |
തൊഴിൽ | writer and scholar |
സജീവ കാലം | 1782 - 1848 |
തൊഴിലുടമ | John Murray (publisher) |
അറിയപ്പെടുന്നത് | Father of Benjamin Disraeli, British Prime Minister |
ജീവിതപങ്കാളി(കൾ) | Maria Basevi |
കുട്ടികൾ | five |
മാതാപിതാക്ക(ൾ) | Benjamin D'Israeli and Sarah Syprut de Gabay Villa Real |
ഐസക് ഡി'ഇസ്റെയലി ഇംഗ്ലീഷ് കവിയും നിരൂപകനും സാഹിത്യ ഗവേഷകനുമായിരുന്നു. 1766 മേയിൽ മിഡിൽസെക്സിലെ എൻഫീൽഡിൽ ജനിച്ചു. 14-ആമത്തെ വയസ്സിൽ വിദ്യാഭ്യാസത്തിനായി ആംസ്റ്റർഡാമിൽ പോയെങ്കിലും 4 വർഷത്തിനകം റൂസ്സോയുടെ അനുയായിയായി തിരിച്ചെത്തി. അതിനുശേഷം കുറച്ചുകാലം പാരിസിൽ കഴിച്ചുകൂട്ടിയ ഇദ്ദേഹത്തിന് സാഹിത്യവൃത്തങ്ങളുമായി ഇടപഴകാൻ അവസരം ലഭിച്ചു. 1802-ൽ വിവാഹിതനായി. സാഹിത്യകാരനും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിൻ ഡി'ഇസ്റെയ്ലി ഇദ്ദേഹത്തിന്റെ അഞ്ചുകുട്ടികളിൽ രണ്ടാമനായിരുന്നു.
കവിതാരചന
[തിരുത്തുക]14-ആമത്തെ വയസ്സിൽത്തന്നെ ഐസക് ഡി'ഇസ്റെയ്ലി കവിതാരചനയാരംഭിച്ചിരുന്നു. 1789-ൽ ജോൺ വാൽക്കോട്ട് എന്ന കവിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് ഓൺ ദി അബ്യൂസ് ഒഫ് സറ്റയർ എന്ന കവിത രചിച്ചു. കവിയായ എച്. ജെ. പൈ ഈ കവിതയെ മുക്തകണ്ഠം പ്രശംസിച്ചു; 1790-ൽ രചിച്ച ഡിഫെൻസ് ഒഫ് പൊയട്രി എന്ന കവിത പൈക്കു സമർപ്പിച്ചു കൊണ്ടു ഡിസ്റെയ്ലി തന്റെ കൃതജ്ഞത പ്രകാശിപ്പിച്ചു. അടുത്ത വർഷം അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആൻഡ് ഒബ്സർവേഷൻസ് ലിറ്റററി ക്രിട്ടിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ എന്ന ഗ്രന്ഥം പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ചു.
സാഹിത്യ രചന
[തിരുത്തുക]തുടർന്ന് കാവ്യരംഗം വിട്ട് സാഹിത്യ വിജ്ഞാനത്തിലേക്കും സാഹിത്യ ഗവേഷണത്തിലേക്കും ശ്രദ്ധതിരിച്ച ഡിസ്റെയ്ലി ഇതേ കൃതി തന്നെ ക്യൂറീയോസിറ്റീസ് ഒഫ് ലിറ്ററേച്ചർ എന്ന പരമ്പരയുടെ ഒന്നാം വാല്യമായി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പരമ്പരകളുടെ തുടർന്നുള്ള വാല്യങ്ങൾ 1817-ലും 1823-ലും 1834-ലും പുറത്തുവന്നു.
- മിസലനീസ് (1796)
- കലാമിറ്റീസ് ഒഫ് ആതേഴ്സ് (1812)
- ക്വാറൽസ് ഒഫ് ആതേഴ്സ് (1814)
എന്നിവയും ഈ വിഭാഗത്തിൽപ്പെടുന്ന കൃതികളാണ്. അമെനിറ്റീസ് ഒഫ് ലിറ്ററേച്ചർ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ 3 വാല്യങ്ങൾ 1841-ൽ പ്രസിദ്ധീകരിച്ചെങ്കിലും ഈ പരമ്പര പൂർത്തിയാക്കാൻ ഡി'ഇസ്റെയ്ലിക്ക് കഴിഞ്ഞില്ല.
ലഘുകൃതികൾ
[തിരുത്തുക]നോവലെന്നോ റൊമാൻസെന്നൊ വിശേഷിപ്പിക്കാവുന്ന ചില ലഘുകൃതികൾകൂടി ഡി'ഇസ്റെയ്ലി രചിച്ചിട്ടുണ്ട്.
- മെജ്നൂൻ ആൻഡ് ലെയ്ല, ആൻ ഓറിയന്റൽ റ്റെയ്ൽ (1797)
- ഫ്ലിം ഫ്ലാസ് (1805)
- ഡെസ്പോട്ടിസം, ഓർ ദ് ഫാൾ ഒഫ് ദ് ജെസ്യൂട്ട്സ് (1814)
എന്നിവ ഇക്കൂട്ടത്തിൽ മികച്ചുനിൽക്കുന്നു.
- ഇൻക്വയറി ഇന്റു ദ് ലിറ്റററി ആൻഡ് പൊളിറ്റിക്കൽ കാരക്റ്റർ ഒഫ് ജെയിംസ് ക (1816)
- ദ് ജീനിയസ് ഒഫ് ജൂഡെയിസം (1833)
തുടങ്ങി ചില ചരിത്ര കൃതികളും ഇദ്ദേഹത്തിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1848 ജനുവരി 19-ന് ബക്കിംഗ്ഹാംഷയറിലെ ബ്രാഡൻ ഹാമിൽ ഐസക് ഡി'ഇസ്റെയ്ലി അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://chestofbooks.com/reference/American-Cyclopaedia-6/Isaac-Disraeli.html
- http://www.iwise.com/Isaac_Disraeli Archived 2013-03-05 at the Wayback Machine.
- http://gypsyscholarship.blogspot.in/2010/11/isaac-disraeli-alterations-in.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡിസ്റെയ്ലി, ഐസക് (1766-1848) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |