ഒകവാൻഗോ ഡെൽറ്റ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ബോട്സ്വാന [1] |
Area | 2,023,590, 2,286,630 ഹെ (2.17817×1011, 2.46131×1011 sq ft) |
മാനദണ്ഡം | vii, ix, x[2] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1432 1432 |
നിർദ്ദേശാങ്കം | 19°24′S 22°54′E / 19.4°S 22.9°E |
രേഖപ്പെടുത്തിയത് | 2014 (38th വിഭാഗം) |
പൂർണ്ണമായും കരയിൽ സ്ഥിതിചെയ്യുന്ന ഒരു നദീമുഖമാണ് ബോട്സ്വാനയിലെ ഒകവാൻഗോ ഡെൽറ്റ. [3] ഒകവാൻഗോ നദി കലഹാരി മരുഭൂമിയിലെ ഈ എൻഡോഹെറിക് തടത്തിൽ എത്തി ഇവിടെ തന്നെ അവസാനിക്കുന്നു. ഇവിടെ വച്ച് നദിക്ക് ബാഷ്പീകരണം സംഭവിക്കുന്നതല്ലാതെ ഈ നദി സമുദ്രത്തിലോ മറ്റ് ജല ശ്രോതസ്സുകളിലോ ചെന്ന് ചേരുന്നില്ല. ഓരോ വർഷവും 11 ക്യൂബിക് കിലോമീറ്റർ ജലം 6,000-15,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് എത്തുന്നു. ഇതിൽ കുറച്ച് വെള്ളം നഗാമി തടാകത്തിലും എത്തുന്നു. മോറെമി ഗേം റിസർവ് എന്ന നാഷണൽ പാർക്ക് ഈ ഡെൽറ്റയുടെ കിഴക്ക് ഭാഗത്താണ്. ഈ പ്രദേശം ഒരു ടെക്റ്റൊനിക് ട്രോഫ് ആണ്. ടെക്റ്റൊനിക് ഫലകങ്ങളുടെ ചലനം നിമിത്തം ഭൂവൽക്കത്തിൽ നീളത്തിൽ ഉണ്ടാകുന്ന താഴ്ചകൾ (linear depressions) കാണപ്പെടുന്ന സ്ഥലങ്ങളെയാണ് ടെക്റ്റൊനിക് ട്രോഫ് ( Tectonic Trough) എന്ന് പറയുന്നത്. [4]
ഒകവാൻഗോ ഡെൽറ്റ ആഫ്രിക്കയിലെ നൈസർഗ്ഗികമായ സപ്താൽഭുതങ്ങളിൽ ഒന്നാണ്.[5] 22 ജൂൺ 2014 നു ലോകത്തിലെ ആയിരാമത്തെ യുനെസ്കോ ലോക പൈതൃക സ്ഥാനമായി ഒകവാൻഗോ ഡെൽറ്റ തിരഞ്ഞെടുക്കപ്പെട്ടു.[6][7]
അവലംബം
[തിരുത്തുക]- ↑ https://whc.unesco.org/en/list/1432. Retrieved 5 മേയ് 2022.
{{cite web}}
: Missing or empty|title=
(help) - ↑ "Okavango Delta". Retrieved 25 ജൂലൈ 2017.
- ↑ Cecil Keen. 1997
- ↑ http://encyclopedia2.thefreedictionary.com/Tectonic+Trough
- ↑ http://sevennaturalwonders.org/africa Archived 2015-12-21 at the Wayback Machine Seven Natural Wonders of Africa
- ↑ http://whc.unesco.org/en/news/1159
- ↑ http://whc.unesco.org/en/news/1162