Jump to content

ഒന്ന് മുതൽ പൂജ്യം വരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒന്ന് മുതൽ പൂജ്യം വരെ
സംവിധാനംരഘുനാഥ് പലേരി
നിർമ്മാണംമാലിയംപുരക്കൽ ചാക്കോ പുന്നൂസ്
രചനരഘുനാഥ് പലേരി
തിരക്കഥരഘുനാഥ് പലേരി
സംഭാഷണംരഘുനാഥ് പലേരി
അഭിനേതാക്കൾആശ ജയറാം
ഗീതു മോഹൻദാസ്‌
മോഹൻലാൽ
സംഗീതംമോഹൻ സിതാര
ഗാനരചനഒ. എൻ. വി. കുറുപ്പ്
ഛായാഗ്രഹണംഷാജി എൻ.കരുൺ
ചിത്രസംയോജനംടി. ആർ. ശേഖർ
സ്റ്റുഡിയോനവോദയ
റിലീസിങ് തീയതി
  • 20 ഒക്ടോബർ 1986 (1986-10-20)
രാജ്യംഇന്ത്യ

1986ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ ഒന്ന് മുതൽ പൂജ്യം വരെ.[1]രഘുനാഥ് പലേരി എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ, ഗീതു മോഹൻദാസ്‌, ആശ ജയറാം തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. [2][3] രഘുനാഥ് പലേരിയുടെ തന്നെ ആകാശത്തേക്കൊരു ജാലകം എന്ന ചെറുകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം സംവിധായകനുൾപ്പെടെ പലരുടെയും ആദ്യ സംരംഭമായി മാറുകയും ചെയ്തു.

കഥാസംഗ്രഹം

[തിരുത്തുക]

അച്ഛൻ മരിച്ചു പോയ നാലുവയസ്സുകാരി ദീപ മോളുടെയും അവളുടെ അമ്മയുടെയും(അലീന) കഥയാണ്‌ ഈ ചിത്രം. ആരും വരാനില്ലാത്ത അവരുടെ വീട്ടിലെത്തുന്ന ഓരോ ഫോൺ കോളുകളും ദീപ മോൾ അവളുടെ അച്ഛന്റേതായിരിക്കും എന്നും അവളുടെ അച്ഛൻ എപ്പോഴെങ്കിലും ഒരിക്കൽ അവളെ വിളിക്കുമെന്നും കരുതുന്നു. ബന്ധുക്കളാരുമില്ലാതെ തികച്ചും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അവർക്കിടയിൽ അതിഥിയായെത്തുന്നത് വഴിമാറിയെത്തുന്ന ഫോൺ കോളുകളും കൂടാതെ ദീപ മോൾ അവളുടെ അമ്മയറിയാതെ അച്ഛനോട് സംസാരിക്കാമെന്ന പ്രതീക്ഷയിൽ ക്രമം തെറ്റിച്ചു വിളിക്കുന്ന ഫോൺ സംഭാഷണങ്ങളും മാത്രമായിരുന്നു.

അങ്ങനെയൊരു സംഭാഷണം ദീപ മോളെ ടെലിഫോൺ അങ്കിൾ എന്ന് വിളിക്കുന്ന ഒരു വ്യക്തിയുമായുള്ള ഒരു അപൂർവസൗഹൃദത്തിൽ കൊണ്ടെത്തിക്കുന്നു. ആദ്യമൊക്കെ ആശങ്കയോടെയും സന്ദേഹത്തോടെയും മാത്രം കണ്ടിരുന്ന അലീനയിലും ആ സൗഹൃദം കൌതുകവും അസൂയയും ജനിപ്പിച്ചു തുടങ്ങിയിരുന്നു.

ഒരിക്കലും നേരിൽ കാണാതെ പേര് പോലും വെളിപ്പെടുത്താതെ ആ സൗഹൃദം തുടരുമ്പോൾ തന്നെ ദീപ മോൾ അവളുടെ അച്ഛനോളം അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്നു അലീന തിരിച്ചറിഞ്ഞിരുന്നു. പിന്നെപ്പിന്നെ ആരെയും പ്രതീക്ഷിക്കാനില്ലാത്ത അവരുടെ ഒറ്റപ്പെട്ട ജീവിതത്തിൽ ദീപ മോളോടൊപ്പം അലീനയും ടെലിഫോൺ അങ്കിളിന്റെ ഫോൺ വിളികൾക്കായി കാത്തിരുന്ന് തുടങ്ങിയിരുന്നു. ഒടുവിൽ അയാൾ ദീപ മോളുടെ പിറന്നാൾദിവസം രാത്രി അവരുടെ വീട്ടിലേക്ക് വന്നു. ഈ വരവ് അലീനയ്ക്ക് ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷ നൽകിയെങ്കിലും, അതു വ്യർത്ഥമായിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • ആശ ജയറാം
  • മോഹൻലാൽ
  • പ്രതാപ് പോത്ത൯
  • ഗീതു മോഹൻദാസ്‌
  • ശാരി
  • നെടുമുടി വേണു
  • സുകുമാരി
  • സുരേഷ് ഗോപി

പുരസ്ക്കാരങ്ങൾ

[തിരുത്തുക]

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്[4]

  • മികച്ച നവാഗത സംവിധായകൻ-രഘുനാഥ് പലേരി
  • മികച്ച ബാലതാരം-ഗീതു മോഹൻദാസ്‌
  • മികച്ച ചായാഗ്രാഹകൻ-ഷാജി എൻ.കരുൺ
  • മികച്ച കലാസംവിധായകൻ-കെ. ശേഖർ
  • മികച്ച ശബ്ദ സംയോജകൻ-സെൽവരാജ്

അവലംബങ്ങൾ

[തിരുത്തുക]
  1. "Onnu Muthal Poojyam Vare". www.malayalachalachithram.com. Retrieved 2014-10-23.
  2. "Onnu Muthal Poojyam Vare". malayalasangeetham.info. Retrieved 2014-10-23.
  3. "Onnu Muthal Poojyam Vare". spicyonion.com. Retrieved 2014-10-23.
  4. "STATE FILM AWARDS 1969 - 2008" Archived 2009-11-19 at the Wayback Machine.. Public Relation Department of Kerala. Retrieved 18 July 2011.
"https://ml.wikipedia.org/w/index.php?title=ഒന്ന്_മുതൽ_പൂജ്യം_വരെ&oldid=4089053" എന്ന താളിൽനിന്ന് ശേഖരിച്ചത്